2020 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്തു കഴിഞ്ഞ വര്ഷം ഏറ്റവും കൂടുതൽ നിരൂപണ ശ്രദ്ധ നേടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രം.
45 ആമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ആണ് ഈ സിനിമ നേടിയത്. മികച്ച സംവിധായകൻ ആയി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സംവിധായകൻ ജിയോ ബേബിയും എന്നിവർ എന്ന ചിത്രത്തിൽ കൂടി സിദ്ധാർഥ് ശിവയും കരസ്ഥമാക്കി.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കൂടി ബിജു മേനോൻ , പൃഥ്വിരാജ് സുകുമാരൻ എന്നിവർ ആണ് മികച്ച നടന്മാർ. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി സുരഭി ലക്ഷ്മിയും ആണും പെണ്ണും വൂൾഫ് , വെള്ളം എന്നി ചിത്രത്തിലെ അഭിനയത്തിൽ കൂടി സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാർഡ് നേടി.
34 ചിത്രങ്ങളിൽ നിന്നുമാണ് ഈ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. കേരള സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ചു ചിത്രങ്ങൾ വരുത്തി ജൂറി കണ്ട ശേഷം അവാർഡ് നിർണ്ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര അവാർഡ് കൂടിയാണ് ഇത്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…