മലയാളികൾക്ക് സുപരിചിതനായ ഒരു നടൻ കൂടി വിവാഹിതൻ ആകുകയാണ്. നാടകങ്ങളിൽ കൂടി അഭിനയ രംഗത്ത് എത്തുകയും തുടർന്ന് മമ്മൂട്ടി നായകനായി എത്തിയ ബ്ലാക്ക് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു അനൂപ് ചന്ദ്രന്റെ സിനിമ പ്രവേശനം.
ഇപ്പോഴിതാ അനൂപ് വിവാഹിതൻ ആകുകയാണ്, സിനിമയിൽ നിന്നുള്ള നടിയെ സിനിമബന്ധമുള്ള വ്യക്തിയെയോ അല്ല അനൂപ് വിവാഹം ചെയ്യുന്നത്.
കാർഷിക മേഖലയിൽ തിളങ്ങി നിൽക്കുന്ന ലക്ഷ്മി രാജഗോപാൽ, ബിടെക്ക് പൂർത്തിയാക്കിയ ശേഷം ആണ് പശു ഫാം തുടങ്ങുന്നത്, കൃഷി ഉപജീവനമാക്കുകയും കാർഷിക മേഖലയെ സ്നേഹിക്കുകയും ചെയ്യുന്ന ജീവിത പങ്കാളിയെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അനൂപ് ചന്ദ്രൻ. അച്ഛന്റെ സുഹൃത്ത് രാജാമുഹമ്മദ് ആണ് ലക്ഷ്മിയെ കുറിച്ച് പറയുന്നതെന്നും കർഷകയാണെന്ന് കേട്ടതോടെ കാണാൻ തീരുമാനിക്കുകയായിരുന്നുവെന്നും അനൂപ് ചന്ദ്രൻ, മനോരമാ ഓണ്ലൈനിനോട് പറഞ്ഞത്.
സെപ്റ്റംബർ ഒന്നിനാണ് ഇരുവരുടെയും വിവാഹം, ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക. അഭിനയത്തിനപ്പുറം കൃഷിയിൽ തന്നെയാണ് അനൂപ് ചന്ദ്രനും നിലനിൽക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…