കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയും തുടർന്ന് മലയാളത്തിലെ പ്രമുഖ നടനായ ദിലീപിനെ ഈ കേസിൽ അറസ്റ് ചെയ്യുകയും തുടർന്നുള്ള സംഭവ വികാസങ്ങളും മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു, തുടർന്ന് നടിക്ക് പിന്തുണമായി ഒരു വിഭാഗം നടികളും സിനിമ പ്രവർത്തകരും ചേർന്ന് പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
ആക്രമിക്കപ്പെട്ട പെണ്കുട്ടിയെ താര സംഘടനായ അമ്മയിൽ തീരിച്ചെത്തിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ കുഞ്ചാക്കോ ബോബൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്.
നടിക്ക് അമ്മയിലേക്ക് വരാൻ ആഗ്രഹം ഉണ്ടെങ്കിൽ അതിനുള്ള സാഹചര്യം ഒരുക്കുക തന്നെ ചെയ്യും എന്നും, നടിയെ കൊച്ചിയിൽ ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയിൽ ഉള്ളവർക്ക് വ്യക്തമായ സത്യാവസ്ഥ അറിയില്ല എന്നും അതുകൊണ്ടാണ് ദൃഢമായ തീരുമാനങ്ങൾ എടുക്കാൻ സംഘടനക്ക് കഴിയാതെ വരുന്നത് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട്. നടി അക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥയെക്കുറിച്ച് ‘അമ്മ’യില്‍ ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഇക്കാര്യത്തില്‍ കോടതിവിധി വന്നാല്‍ സംഘടനയ്ക്കു വ്യക്തമായ നിലപാടെടുക്കാന്‍ കഴിയും. ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം. എന്നാല്‍ എന്തു ചെയ്യണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…