എനിക്ക് 35 വയസായി ചേട്ടന് 42 ഉം; ഞങ്ങൾ ഇതുവരെയും വിവാഹം കഴിച്ചട്ടില്ല; കാരണം വെളിപ്പെടുത്തി കൃഷ്ണ പ്രഭ..!!

മാടമ്പി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു കൃഷ്ണ പ്രഭ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഗായിക, നർത്തകി, അഭിനേതാവ് എന്ന നിലകളിൽ എല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരം അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധ നേടുന്നത് ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

ഈ അടുത്ത് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലെ വേഷത്തിൽ കൂടിയും താരം വീണ്ടും ശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ ഇടക്കാലത്തിൽ ഇൻസ്റ്റാഗ്രാം റീൽസ് വഴിയാണ് കൃഷ്ണ പ്രഭയെ മലയാളികൾ കൂടുതൽ ആയും കാണുന്നത്. സുനിതയുടെ ചേർന്നുള്ള കൃഷ്ണ പ്രഭയുടെ റീലുകൾ വളരെ വേഗത്തിൽ ആയിരുന്നു വൈറൽ ആയി മാറിയത്.

സിനിമയിലും സോഷ്യൽ മീഡിയയിലും അടക്കം സജീവമാണെങ്കിൽ കൂടിയും വിവാഹം കഴിക്കാത്ത താരങ്ങളുടെ നിരയിൽ ആണ് കൃഷ്ണ പ്രഭയുടെയും സ്ഥാനം ഇപ്പോൾ മുപ്പത്തിയഞ്ചു വയസ്സുള്ള താരം ഇതുവരെയും വിവാഹം കഴിച്ചട്ടില്ല. അമ്മയ്ക്കും സഹോദരനും ഒപ്പമാണ് കൃഷ്ണ പ്രഭ താമസിക്കുന്നത്. ലോക്ക് ഡൌൺ സമയത്തിൽ ആയിരുന്നു കൃഷ്ണ പ്രഭയും സുവിതയും ചേർന്ന് ഇൻസ്റ്റാർഗ്രാമിൽ റീൽസ് ചെയ്തു തുടങ്ങിയത്.

ഡാൻസ് വീഡിയോ ഇട്ട് നോക്കാം എന്ന് കരുതി ചെയ്തതാണ് എന്നാൽ അത് വൈറലായി. അതോടെ സംഭവം കൊള്ളാല്ലോ എന്ന് തോന്നുക ആയിരുന്നു. ഇപ്പോൾ ഞങ്ങൾ അറിയപ്പെടുന്നത് റീൽസ് സിസ്റ്റേഴ്സ് എന്നാണ്. ഞങ്ങൾ ട്വിൻസ് ആണോ എന്നും അതോ ലെസ്ബിയൻ ആണോ എന്നൊക്കെ ചോദിക്കുന്ന ആളുകൾ ഉണ്ടെന്ന് കൃഷ്ണ പ്രഭ പറയുന്നു. എന്നാൽ രണ്ടുപെണ്ണുങ്ങൾ സ്ഥിരമായി ഡാൻസ് ചെയ്താൽ ആളുകൾ ഇങ്ങനെ കരുതുന്നത് എന്താണ് എന്നൊന്നും മനസിലാകുന്നില്ല എന്നും കൃഷ്ണ പ്രഭ പറയുന്നു.

ഒരുപാട് ആളുകൾ ചോദിക്കുന്ന കാര്യമാണ് തന്റെ വിവാഹം എന്നാണ് എന്നുള്ളത് എന്നും എന്നാൽ ഇപ്പോൾ ഇല്ല എന്നും കൃഷ്ണ പ്രഭ പറയുന്നുണ്ട്. ആരെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. സിംഗിൾ ആയി നില്ക്കാൻ ആണ് ഇഷ്ടം. ആഗ്രഹിച്ചാണ് ഈ ഫീൽഡിലേക്ക് വന്നത്. ജീവിതത്തിൽ പ്രണയം ഒക്കെ ഉണ്ടായിട്ടുണ്ട്. കംഫർട്ടബിൾ അല്ല എന്ന് തോന്നിയ നിമിഷത്തിൽ അത് ഉപേക്ഷിച്ചു. എന്റെ ചേട്ടനും വിവാഹം കഴിച്ചട്ടില്ല.

ചേട്ടന് ഇപ്പോൾ നാൽപ്പത്തിയഞ്ച് വയസ്സ് ആയി എനിക്ക് മുപ്പത്തിയഞ്ചും. നിങ്ങൾ നിങ്ങൾക്ക് തോന്നുന്ന സമയത്തിൽ വിവാഹം കഴിച്ചാൽ മതി എന്നാണ് അമ്മ പറയുന്നത്. ഇതുപോലെ ഒരു അമ്മയെ കിട്ടുമോ എന്ന് സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. മോശം കമെന്റുകൾ മുഖവിലക്ക് എടുക്കാറില്ല. എന്നാൽ അത്തരത്തിൽ ഉള്ള കമന്റ് വന്നാൽ മറുപടി നൽകാറുണ്ട് എന്നും കൃഷ്ണ പ്രഭ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago