എല്ലാം തകർന്ന് നിൽക്കുന്ന എനിക്ക് ഒരു ജീവിതം തന്നിരിക്കുകയാണ് അമ്പിളി ഇപ്പോൾ, നശിപ്പിക്കരുത്; ആദിത്യന്റെ വാക്കുകൾ ഇങ്ങനെ..!!

ലോകത്ത് ആദ്യമായി ഒന്നുമല്ല ഒരാൾ പുനർ വിവാഹം നടത്തുന്നത്, എന്നാൽ കഴിഞ്ഞ ദിവസമാണ് നടിയും നർത്തകിയുമായ അമ്പിളി ദേവിയും സീരിയൽ നടനായ ആദിത്യനും വിവാഹിതർ ആയത്. വിവാഹം അമ്പരപ്പും ആഘോഷവും ആശംസകളും തന്നു എങ്കിൽ തുടർന്ന് വിവാദങ്ങളുടെ പൊടിപൂരമായിരുന്നു.

ഇരുവരെയും വിവാഹം കഴിഞ്ഞുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിന് തൊട്ട് പിന്നാലെ അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവൽ, അമ്പിളി ദേവിയുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ അത് കൊണ്ട് ഒന്നും വിവാദങ്ങൾ തീർന്നില്ല.

ആദിത്യന്റെ നാലാം വിവാഹം എന്നും വിവാഹ തട്ടിപ്പ് കേസിൽ പ്രതിയായിരുന്നു എന്ന രീതിയിൽ വാർത്തകൾ എത്തി. വാർത്തകൾക്കും വിവാദങ്ങൾക്കും ആദിത്യൻ തന്നെ ഇപ്പോൾ മറുപടി നൽക്കുകയാണ്.

തന്റെ ആദ്യ വിവാഹം സീരിയൽ ലോകത്ത് തന്നെ പ്രശസ്തയായ ഒരു പ്രമുഖ നടിക്ക് ഓപ്പമായിരുന്നു എന്ന് ആദിത്യൻ പറയുന്നു. അഭിപ്രായ വ്യത്യസങ്ങൾ തുടർന്ന് ആ ജീവിതം അധിക കാലം നീണ്ടുപോയില്ല എന്നും ആദിത്യൻ പറയുമ്പോൾ, വിവാഹ തട്ടിപ്പ് കേസ് ഉണ്ടായതിനെ കുറിച്ചും ആദിത്യൻ പറയാൻ മറന്നില്ല.

പിന്നീടാണ് കണ്ണൂരിൽ നിന്നും തനിക്ക് ഒരു വിവാഹ ആലോചന തനിക്ക് വരുന്നത് എന്ന് പറഞ്ഞ ആദിത്യൻ. ആ വിവാഹം വാക്കാൽ ഉറപ്പിക്കുകയും ചെയ്തിരുന്നു എന്ന് പറയുന്നു. എന്നാൽ പിന്നീട് അതിലെ ചില പ്രശ്‌നങ്ങൾ അറിയുകയും തുടർന്ന് വിവാഹം വേണ്ട എന്നു വെക്കുകയും ആയിരുന്നു.

എന്നാൽ, വിവാഹത്തിൽ നിന്നും പിന്മാറിയ തനിക്ക് എതിരെ, കേസ് പുറകെ വന്നു. യുവതിയെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകി പണവും സ്വർണ്ണവും തട്ടി എന്നായിരുന്നു കേസ്. എന്നാൽ താൻ തന്റെ നിരപരാധിത്വം കോടതിയിൽ തെളിച്ചു. തുടർന്നും തനിക്ക് എതിരെ ഉള്ള വേട്ടയടലുകൾ തുടരുകയാണ് എന്നും, പിന്നീട് തനിക്ക് മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടാകുകയും അതിൽ ഒരു മകൻ ഉണ്ട് എന്നും ആദിത്യൻ പറയുന്നു.

ഇതെല്ലാം അറിഞ്ഞു തന്നെയാണ് അമ്പിളി ദേവി തന്നെ വിവാഹം ചെയ്തത് എന്നും, എല്ലാം തകർന്ന് നിന്ന തനിക്ക് ഒരു ജീവിതം തന്നത് അമ്പിളി ആണെന്നും, ആരെയും ശല്യം ചെയ്യാൻ ഞാൻ വരുന്നില്ലല്ലോ, എന്നെയും ദ്രോഹിക്കാതെ ഇരുന്നൂടെ എന്ന് ആദിത്യൻ ചോദിക്കുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago