ജീവിതത്തിലുണ്ടായ അല്ലെങ്കിൽ അനുഭവിച്ച പ്രതിസന്ധികൾക്ക് മുന്നിൽ വീറോടെ പോരാടി ജയിച്ച ഒരാൾ ആണ് നടിയും നർത്തകിയും ആയ അമ്പിളി ദേവി. അഭിനയസ് ലോകത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു അമ്പിളി ദേവി ആദ്യ വിവാഹം കഴിക്കുന്നത്.
2009 ൽ ആയിരുന്നു സീരിയൽ താരം ലോവലിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ താരത്തിന് ഒരു മകൻ കൂടി ഉണ്ട്. എന്നാൽ ഈ വിവാഹ ജീവിതം 2018 വിവാഹ മോചനത്തിലേക്ക് എത്തുക ആയിരുന്നു. തുടർന്ന് ആദിത്യൻ ജയനുമായി പ്രണയത്തിൽ ആകുന്ന അമ്പിളി ദേവി 2019 ആദിത്യനെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാം വിവാഹം കഴിച്ചതോടെ അമ്പിളി ദേവി വീണ്ടും അഭിനയ ലോകത്തിൽ നിന്നും നൃത്ത ലോകത്തിൽ നിന്നും വിട പറയുക ആയിരുന്നു.
എന്നാൽ അതെ സമയം തന്നെ താരം നൃത്ത വിദ്യാലയം നടത്തിക്കൊണ്ടു പോരുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ രണ്ടാം കുട്ടി അമ്പിളി ദേവിക്ക് ജനിക്കുന്നത്. തുടർന്നു കുറച്ചു നാളുകൾ കഴിയുന്നതോടെ അമ്പിളി ദേവി വിവാഹ മോചനം നേടുക ആയിരുന്നു ആദിത്യൻ ജയനിൽ നിന്നും. രണ്ടാം വിവാഹ മോചനവും രണ്ടു കുട്ടികളും കൂടി ആയപ്പോൾ അമ്പിളി ദേവിയുടെ ജാവിതം കൂടുതൽ പ്രതിസന്ധിയിൽ ആകുക ആയിരുന്നു.
2021 ആയിരുന്നു വിവാഹ മോചനം നേടുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും തന്റെ ജീവിതത്തിൽ തിരിച്ചു പിടിച്ചിരിക്കുകയാണ് അമ്പിളി ദേവി എന്ന താരം. കഴിഞ്ഞ വര്ഷം തന്നെ സീരിയൽ രംഗത്തേക്ക് താരം ശക്തമായ തിരിച്ചുവരവ് നടത്തി. തുടർന്ന് യൂട്യൂബ് ചാനൽ തുടങ്ങിയ താരം തന്റെ വിശേഷങ്ങൾ ചാനൽ വഴി പങ്കുവെക്കാൻ തുടങ്ങിയത്. അതിനൊപ്പം തന്നെ സ്റ്റേജ് ഷോകളിലും സജീവമായി നിൽക്കുകയാണ് താരം ഇപ്പോൾ.
എന്നാൽ ഇപ്പോൾ താരം തന്റെ യൂട്യൂബ് ചാനൽ വഴി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം സ്റ്റേജിൽ ക്ലാസ്സിക്കൽ ഡാൻസ് കളിക്കാൻ പോകുന്നതിന്റെ സന്തോഷവും അതിനൊപ്പം തന്നെ അതിൽ ഉണ്ടായ ടെൻഷനും പങ്കുവെക്കുകയാണ് അമ്പിളി ദേവി. 2019 താൻ അവസാനമായി സ്റ്റേജ് ഷോ കളിച്ചത്.
അന്ന് വളരെ ശ്രദ്ധയോടെ ആയിരുന്നു താൻ ഡാൻസ് കളിച്ചത്. കാരണം ആണ് അജുവാവ വയറ്റിൽ ഉണ്ടായിരുന്നോ എന്നുള്ള കൺഫ്യൂഷൻ ഉണ്ടായിരുന്നു. വിഷുവിനോട് അനുബന്ധിച്ചു താൻ ഗര്ഭിണിയാണ് എന്ന് ഉറപ്പിച്ചത്. ഡെലിവറി കഴിഞ്ഞ സമയത്തിൽ കൊറോണ കാലം ആയതോടെ ഉത്സവങ്ങളിൽ ഡാൻസ് അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
എന്നാൽ മൂത്തമകന് പത്ത് മാസം പ്രായം ഉള്ളപ്പോൾ തന്നെ തനിക്ക് സ്റ്റേജ് ഷോ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നു. എന്നാൽ അജു വാവ ജനിച്ചു കഴിഞ്ഞപ്പോൾ സാഹചര്യം അങ്ങനെ ആയിരുന്നില്ലല്ലോ. ഒരു പൊട്ട് തൊട്ടാൽ പോലും അവൻ പൊളിച്ചു കളയും. കമ്മൽ ഇട്ടാൽ വലിച്ചു പറിച്ചു എടുക്കാൻ നോക്കും അമ്പിളിദേവി പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…