കൊച്ചി; പ്രതിഷേധങ്ങൾക്കും പ്രതിബന്ധങ്ങൾക്കും അവസാനം, തർക്കങ്ങൾ പരിഹരിച്ചു നവകേരള ശൃഷ്ടിക്കായി മലയാള സിനിമയിലെ താരങ്ങളുടെ സംഘടനായായ അമ്മ നടത്തുന്ന സ്റ്റേജ് ഷോ അടുത്ത മാസം 7ന് അബുദാബിയിൽ നടക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താര സംഘടനയുമായി നിലനിന്നിരുന്ന തർക്കങ്ങൾ ഒത്ത് തീർപ്പിൽ ആയതോടെയാണ് താരനിശ നടക്കുന്ന കാര്യം ഉറപ്പായത്.
ഡിസംബർ ഏഴിന് അബുദാബിയിൽ നടത്താൻ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബർ 28 മുതൽ താരങ്ങളെ വിട്ടുനൽകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ചൊടിപ്പിച്ചത്. താരങ്ങൾ താരനിശയ്ക്കും അതിന്‍റെ പരിശീലനത്തിനും പോയാൽ ഷൂട്ടിംഗ് ഷെഡ്യൂളുകൾ നീളുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു. വേണ്ടത്ര ചർച്ച നടത്താതെ ‘അമ്മ’യ്ക്ക് അന്തിമതീരുമാനമെടുക്കാനാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ‘അമ്മ’യ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഒത്തുതീർപ്പ് ചർച്ച വേണ്ടി വന്നത്.
പത്ത് കോടിയിൽ അധികം രൂപ സമാഹരിക്കാൻ ആണ് അമ്മ ഷോ നടത്തുന്നത് എന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ പത്ര സമ്മേളനത്തിൽ അറിയിച്ചിരുന്നു, കൂടാതെ പ്രൊഡ്യൂസർസ് അസോസിയേഷൻ അടുത്ത വർഷം മാർച്ചിൽ നടത്തുന്ന സ്റ്റേജ് ഷോക്ക് അമ്മ സംഘടനയും താരങ്ങളും പൂർണ്ണ പിന്തുണ നൽകും. ആ താരനിശ കേരളത്തിൽ വെച്ചായിരിക്കും നടക്കുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…