ടെലിവിഷൻ ഷോകൾ കാണുന്ന പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖം ആണ് ലക്ഷ്മി നക്ഷത്രയുടേത്. റേഡിയോ ജോക്കി ആയി ആണ് താരം തന്റെ കരിയർ തുടങ്ങുന്നത് എങ്കിൽ കൂടിയും ഇന്ന് ലക്ഷ്മി അറിയപ്പെടുന്ന ടെലിവിഷൻ അവതാരകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ടമാർ പടാർ, സ്റ്റാർ മാജിക് തുടങ്ങിയ ഷോകളിൽ അവതാരക ആയി എത്തിയതോടെ ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത് എന്ന് വേണം പറയാൻ.
ഇതിനൊക്കെ ഒപ്പം തന്നെ അവതാരക ആയും പാട്ടുകാരിയുമായി എല്ലാം സ്റ്റേജ് ഷോകളിൽ തിളങ്ങി നിൽക്കുന്നുമുണ്ട് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന ഷോക്ക് ഇത്രയേറെ ജനശ്രദ്ധ ലഭിക്കുമ്പോൾ അതിനൊപ്പം തന്നെ ആ ഷോക്ക് എല്ലാം എല്ലാം ആയി നിൽക്കുന്നത് ലക്ഷ്മിയുടെ അവതരണ ശൈലി കൂടിയാണ് എന്ന് വേണമെങ്കിൽ പറയാൻ കഴിയും.
അവതാരക ആയി ശ്രദ്ധ നേടുന്നതിനൊപ്പം സ്വന്തമായി യൂട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ആൾ കൂടി ആണ് ലക്ഷ്മി നക്ഷത്ര. തന്റെ ഒരു വിശേഷങ്ങൾ ഒന്ന് വിടാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ആൾ കൂടിയാണ് ലക്ഷ്മി എന്ന് പറയുമ്പോൾ തന്റെ ജീവിതത്തിലെ ഇപ്പോഴത്തെ വലിയ സന്തോഷം താരം പങ്കുവെക്കുകയാണ്.
താൻ ഏറെ കാലമായി കൊതിച്ച സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷത്തിൽ ആണ് ലക്ഷ്മി നക്ഷത്ര. കുട്ടിക്കാലം മുതൽ ഉള്ളത് ആഗ്രഹം ആയിരുന്നു ഇത്തരത്തിൽ ഉള്ള ഒരു വണ്ടി വാങ്ങുക എന്നുള്ളതിന് ലക്ഷ്മി പറയുന്നു. അമ്പത്തിയൊന്ന് ലക്ഷം വില വരുന്ന ബി എം ഡബ്ള്യു 3 സീരീസ് ആണ് താരം സ്വന്തമാക്കിയത്. ബി എം ഡബ്ള്യു ത്രീ സീരീസ് 330 എം എം സ്പോർട്സ് ആണ് താരം സ്വന്തമാക്കിയത്. വാഹനം വാങ്ങിയ ചിത്രത്തിനൊപ്പം താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..
കുറച്ച് കാര്യങ്ങൾക്ക് സമയമെടുക്കും! എന്നാൽ അത് ജീവിതത്തിൽ ഏറ്റവും അർത്ഥപൂർണ്ണമായിത്തീരുന്നു! നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ കൺമുന്നിൽ നിറവേറുമ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ഒന്നിനും കഴിയില്ല, നിങ്ങൾക്ക് ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ. അവരുടെ സ്വപ്നത്തിനായി കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും ഇതാ! സ്വപ്നം കാണാൻ കരുത്തുള്ള എല്ലാവർക്കും ഇതാ! എന്റെ പ്രിയപ്പെട്ട സിനിമയിൽ കറുത്ത #BMW കണ്ടപ്പോൾ ഞാൻ കുട്ടിയായിരുന്നു.
വലുതാകുമ്പോൾ അങ്ങനെ ഒന്ന് വേണമെന്ന് ഞാൻ ആഗ്രഹിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഞാൻ വളർന്നു, ഇപ്പോഴും എന്റെ ഹൃദയത്തിന്റെ പിൻഭാഗത്ത് ആ സ്വപ്നം ഉണ്ടായിരുന്നു. സമയം പറന്നു, സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് ഞാൻ നീങ്ങി, ആളുകൾ ആളുകളിലേക്ക്, സ്ഥലങ്ങളിലേക്ക് സ്ഥലങ്ങളിലേക്ക്. അപ്പോഴും ആ സ്വപ്നം അസ്തമിച്ചു.
പക്ഷെ ഞാൻ പഠിച്ചത്, നിങ്ങളുടെ കഠിനാധ്വാനത്തിന് ഏതൊരു സ്വപ്നവും യാഥാർത്ഥ്യമാക്കാൻ കഴിയും. എന്റെ കണ്ണുകൾക്ക് മുന്നിൽ, എന്റെ സ്വപ്നം ജീവിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ!
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…