അവൾക്കൊരു ചെക്കനെ ഒപ്പിച്ചു കൊടുക്കെന്ന് യുവാവ്; ഞാൻ അതിന് മുട്ടി നിൽക്കുകയല്ലന്ന് അനുശ്രീ; ഉരുളക്ക് ഉപ്പേരി പോലെയുള്ള മറുപടി..!!

സിനിമ താരങ്ങളുടെ ലിംഗ ഭേദമില്ലാതെ കളിയാക്കുകയും ചൊറിയുകയും ചെയ്യുന്നത് ആളുകളുടെ ഒരു പ്രധാന ഹോബി തന്നെയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നടിമാർ കൂട്ടത്തോടെ മോശം അശ്ലീല കമെന്റുകൾ നേരിടാറുണ്ട്. എന്നാൽ ഫേസ്ബുക്കിൽ വരുന്ന മോശം കമെന്റുകൾക്ക് മൗനം പാലിക്കാറുള്ള താരങ്ങൾ ഇൻസ്റ്റാഗ്രാമിൽ മൂർച്ചയുള്ള മറുപടി നൽകാരും ഉണ്ട്.

ഇപ്പോഴിതാ അനുശ്രീക്ക് എതിരെ ആണ് ഒരുപിടി മോശം കമെന്റുകൾ എത്തിയത്. മലയാളത്തിൽ ഡൈമൻഡ് നെക്ലയിസ് എന്ന ലാൽ ജോസ് ചിത്രത്തിൽ കൂടി ഫഹദ് ഫാസിലിന്റെ നായിക ആയി അഭിനയ ലോകത്തിൽ എത്തിയ അനുശ്രീ.. തുടർന്ന് പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും അടക്കമുള്ള ഹിറ്റ് ചിത്രങ്ങളിൽ കൂടി ശ്രദ്ധ നെടുമങ്ങാട് ആയിരുന്നു. മോഹൻലാലിന്റെ നായികയാവാൻ പുലിമുരുകനിൽ ആദ്യം ക്ഷണം ലഭിക്കുന്നതും അനുശ്രീക്ക് ആയിരുന്നു.

ശാരീരിക അസുഖങ്ങൾ മൂലം അഭിനയിക്കാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും ഒപ്പത്തിൽ മോഹൻലാലിനൊപ്പം മികച്ച വേഷം ചെയ്യാൻ അനുശ്രീക്ക് കഴിഞ്ഞു. രാജ്യം കൊറോണ ജാഗ്രതയോടെ ലോക്ക് ഡൗണിലേക്ക് കടന്നതോടെ സിനിമ മേഖല പ്രവർത്തന രഹിതമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ താരങ്ങൾ എല്ലാവരും വീട്ടിൽ തന്നെ ഉണ്ട്. അനുശ്രീ പത്തനാപുരത്തെ വീട്ടിൽ ആണ് ഉള്ളത്.

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കു വെച്ചും പോസ്റ്റുകൾ ഷെയർ ചെയ്തും സമയം നീക്കുന്ന അനുശ്രീ സഹോദരനൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം പങ്കു വെച്ചിരുന്നു. അനുശ്രീയുടെ സഹോദരൻ മുടിയിൽ ക്രീം ഇട്ടു കൊടുക്കുന്ന ചിത്രമായിരുന്നു അത്. എന്നാൽ ഫോട്ടോ എത്തിയതോടെ നെഗറ്റിവ് കമെന്റുകളുടെ ചാകര തന്നെ ആയിരുന്നു പോസ്റ്റിൽ. പോസ്റ്റിൽ മോശം കമന്റ് ഇട്ടവർക്ക് മറുപടി നൽകാനായി താരം വീണ്ടും ഒരു ലൈവ് വീഡിയോയിൽ കൂടി എത്തുകയായിരുന്നു.

ആങ്ങളയും പെങ്ങളും ആണെന്നുള്ള ഒരു മര്യാദ പോലും തരാതെ ആണ് ചില കമെന്റുകൾ വന്നതെന്ന് അനുശ്രീ പറയുന്നു. ആ കമന്റുകൾക്ക് മുഖമടച്ചുള്ള മറുപടിയും അനുശ്രീ നൽകി. അതിൽ റിയാസ് എന്നൊരാളുടെ കമെന്റ് “ഇവൾക്ക് ഒരു ചെറുക്കനെ ആരെങ്കിലും ഒപ്പിച്ചു കൊടുക്ക്‌ എന്നായിരുന്നു. അനുശ്രീ ഇതിനു കൃത്യമായ മറുപടി നൽകി. “എനിക്ക് സമയമാകുമ്പോൾ എന്നെ കെട്ടിച്ചു അയക്കാൻ അച്ഛനും അമ്മയും ആങ്ങളമാരും അപ്പൂപ്പനും അമ്മുമ്മയും കസിന്സും എല്ലാവരുമുണ്ട്.

റിയാസിന്റെ വീട്ടിൽ ഞാൻ വന്നോ ? എനിക്ക് കെട്ടാൻ മുട്ടി നിൽകുന്നെന്നു പറഞ്ഞോ..? ഇല്ലല്ലോ.. എനിക്ക് അതിന്റെ സമയം അറിയാം.. അല്ലെങ്കിൽ വീട്ടുകാർക്ക് അറിയാം. ഞാനെന്റെ വീട്ടിലല്ലേ നിൽക്കുന്നത്. നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ അല്ലല്ലോ അനുശ്രീ നൽകിയ മറുപടിക്ക്‌ പിന്തുണ നൽകി ഒട്ടേറെ പേര് എത്തി.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 day ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago