വേറിട്ട കഥാപാത്രങ്ങളിൽ കൂടി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരങ്ങളിൽ ഒരാൾ ആണ് ബാലാജി ശർമ. സീരിയലിൽ കൂടി തുടങ്ങി സിനിമയിൽ എത്തിയ താരം തന്റെ രണ്ടു മോഹങ്ങൾ ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന കുറിപ്പ് ആണ് വൈറൽ ആകുന്നത്. മലയാളത്തിൽ ദൂരദർശൻ ചാനലിൽ അലകൾ എന്ന സീരിയലിൽ കൂടിയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് കായംകുളം കൊച്ചുണ്ണി അടക്കമുള്ള സീരിയലിൽ കൂടി ശ്രദ്ധ ആകർഷിച്ച വേഷങ്ങൾ താരം ചെയ്തു.
സിനിമയിൽ വില്ലൻ ആയും സഹ നടൻ ആയും കൊമേഡിയൻ ആയും എല്ലാം മലയാള സിനിമയിൽ തിളങ്ങിയ ബാലാജി താൻ കണ്ട സ്വപനങ്ങൾ ആണ് ഇപ്പോൾ കുറിപ്പിൽ കൂടി പറയുന്നത്.
പുതിയ ട്രെയിലർ ഇന്ന് റിലീസ് ചെയ്യുന്നു. സ്റ്റാറിങ്:
സുരേഷ് ഗോപി & ശോഭന. ട്രൈലെർ തുടങ്ങുന്നത് ശോഭനയുടെ പരിഭവങ്ങളിലൂടെയാണ്. കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാത്ത തന്റെ ഭർത്താവായ സുരേഷ് ഗോപി ചെയ്യുന്ന പൊതു പ്രവർത്തനങ്ങളിൽ ചെറിയ പരാതികൾ. അത് കേട്ടു ഒരു ഇരുത്തം വന്ന ചിരിയുമായി അദ്ദേഹം. (റിയാക്ഷന് ഷോട്ട്) ദേ മനുഷ്യാ ഫോം ഒന്ന് പൂരിപ്പിക്കു എന്ന നിര്ബന്ധത്തിൽ ഫോം പൂരിപ്പിക്കുന്ന സുരേഷ് ഗോപി. പേര് കോളത്തിൽ വിജയൻ ജനനസ്ഥലം : പിണറായി. സംവിധാനം ഷാജി കൈലാസ്.
ജഗതി ശ്രീകുമാർ വീണ്ടും അഭിനയിച്ചു തുടങ്ങി ഷൂട്ടിംഗ് പുനരാരംഭിച്ചല്ലോ ഇന്ന് എന്റെ ഏറെ നാളത്തെ മോഹം പൂവണിയുന്നു..
ജഗതി ചേട്ടനുമൊത്തു അഭിനയിക്കാം. ഇതിനു മുമ്പ് ചേരി എന്ന ഒരു പടത്തില്‍ കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. അത് കുഞ്ഞു സാധനമാണെ. അങ്ങനെ ഞാൻ നിൽക്കുമ്പോൾ ഫുൾ മാസ്‌കും ഗ്ലോസുമൊക്കെ ഇട്ടു കൊണ്ട് അമ്പിളിച്ചേട്ടൻ വരുന്നു. ഇതാരു സൂപ്പർ മാനോ എന്ന ആരുടെയോ കമെന്റിനു ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ‘അനിയാ ഒരു മഹാ വിപത്തും അതിജീവിച്ചു വന്ന ആളാണ്. ഇനി മഹാമാരി പിടിക്കാതെ ശ്രദ്ധിക്കേണ്ടത് ഒരു പൗരൻ എന്ന നിലയില്‍ എന്റെ ധര്‍മമാണ്.
അദ്ദേഹം അഭിനയം തുടങ്ങി വിസ്മയിച്ചു നോക്കി നിന്ന് പോയി. അതെ ഫ്ലെകസിബിലിറ്റി. ഞാന്‍ തൊഴുതു കൊണ്ട് അടുത്ത് ചെന്ന് ലഘു സംഭാഷണങ്ങൾ തുടങ്ങി വിട്ടു. ‘അനിയാ കുഴിച്ചു കൊണ്ടേ ഇരിക്കണം. എന്നാണ് നിധി കിട്ടുന്നതെന്നു പറയാൻ പറ്റില്ല. ശ്രമം തുടരുക വിജയിക്കും. അദ്ദേഹത്തിന്റെ വക ഉപേദേശവും സ്വീകരിച്ചു ആനന്ദ ചിത്തനായി ഞൻ ഞെട്ടി ഉണർന്നു.
മേൽപറഞ്ഞ രണ്ടും ഞാൻ കണ്ട സ്വപനങ്ങളെന്ന എന്റെ പഴയ സ്വപന കുറിപ്പുകൾ വായിച്ചിട്ടുള്ള നിങ്ങൾ സുമനസ്സുകൾക്ക് മനസ്സിലായി കാണുമെന്നും ഇവന് സ്വപനങ്ങളെ കുറിച്ചല്ലാതെ വേറെ എഴുതാൻ അറിയില്ലെന്നും നിങ്ങൾ ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. പക്ഷെ ഞാൻ കാണുന്ന ദിവാ സ്വപനങ്ങളും നിശാ സ്വപനങ്ങളും നമ്മളെ വല്ലാതെ പിന്തുടരുകയും ചെയ്യുന്നവ നിങ്ങളുമായി പങ്കു വെയ്ക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഈ എഴുത്തു. ശരിക്കും എന്താണീ സ്വപനങ്ങൾ? നമ്മുടെ ആഗ്രഹങ്ങളോ അതോ നമ്മളുടെ ചിന്തകളോ?
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…