ബാലഭാസ്കറിന്റെ മരണം; ഡ്രൈവർ രണ്ട് കേസുകളിൽ പ്രതി, അന്വേഷണം അന്തിമ ഘട്ടത്തിൽ..!!
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായി മലയാളികൾക്ക് തോന്നിയ നിമിഷങ്ങളിൽ ഒന്നാണ്, വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയും മകളും ബാലഭാസ്കറും മരിച്ചതും.ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടന്ന് കാണിച്ചു ബാലഭാസ്കറിന്റെ അച്ഛൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം അന്തിമ ഘട്ടത്തിൽ ആണ്.
അതേ സമയം, ബാലഭാസ്കറിന്റെ ഡ്രൈവർ ആയിരുന്ന അർജുൻ രണ്ട് കേസുകളിൽ പ്രതിയാണ് എന്ന് പോലീസ് പറയുന്നു. എ ടി എം കവർച്ച കേസിൽ മോഷണ സമയത്ത് വാഹനം ഓടിച്ചത് അർജുൻ ആയിരുന്നു.
പാലക്കാട് ഉള്ള ഡോക്ടറുമായി ഉള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച പോലീസ്, ഡോക്ടറെയും ഭാര്യയെയും ചോദ്യം ചെയ്യുകയും, തങ്ങൾ ബാലഭാസ്കറിൽ നിന്നും 8 ലക്ഷം രൂപയാണ് കടം വാങ്ങിരുന്നത് എന്നും അത് തിരിച്ചു നൽകി എന്നും മൊഴി നൽകി. ബാങ്ക് രേഖകളും ഡോക്ടർ ഹാജർ ആക്കി. അതുകൊണ്ട് തന്നെ സാമ്പത്തിക ഇടപാടുകൾ അല്ല മരണത്തിന് കാരണം എന്നാണ് പോലീസിന്റെ ഇപ്പോഴുള്ള നിഗമനം.
അപകട സമയത്തു വാഹനം ഓടിച്ചത് ബാലഭാസ്കർ ആണെന്ന് ഡ്രൈവർ അർജുൻ മൊഴി നൽകുമ്പോൾ, അർജുൻ ആണ് വാഹനം ഓടിചിരുന്നത് എന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി, ഇതിന്റെ സത്യാവസ്ഥക്ക് അറിയുന്നതിനായി ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതിന് വേണ്ടി കാത്തുനിൽക്കുകയാണ് പോലീസ്. ഡ്രൈവർ അർജുൻ, ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്ന പാലക്കാടുള്ള ഡോക്ടറിന്റെ ബന്ധുവാണ്.