Categories: EntertainmentGossips

ഒടിയന് പിന്നാലെ ലൂസിഫറും വീണു; ഭീഷ്മക്ക് നാല് ദിവസം കൊണ്ട് റെക്കോർഡ് കളക്ഷൻ; ഇത് ചരിത്രമെന്ന് ഫിയോക്ക്..!!

മോഹൻലാലിനും അദ്ദേഹത്തിന്റെ ആരാധകർക്കും ഇതത്ര നല്ല സമയം അല്ലെന്ന് പറയേണ്ടി വരും കാരണം ആറാട്ട് ബോക്സ് ഓഫീസിൽ മൂക്കുംകുത്തി വന്നപ്പോൾ തീപാറുന്ന കളക്ഷൻ റിപ്പോർട്ട് ആണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം നേടിക്കൊണ്ടിരിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്തു അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം ആണ് ഭീഷ്മ പർവ്വം.

മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ റെക്കോർഡ് ആണ് ഉണ്ടാക്കുന്നത്. ഷൈൻ ടോം ചാക്കോ , സൗബിൻ ഷാഹിർ , ശ്രിന്ദ, ശ്രീനാഥ് ഭാസി, വീണ നന്ദകുമാർ, മാല പാർവതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. മമ്മൂട്ടി ഇപ്പോൾ ബോക്സ് ഓഫീസിൽ പുത്തൻ ചരിത്രം കുറിച്ചതിനെ കുറിച്ചുള്ള റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.

നാലു ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഡിസ്ട്രിബൂഷൻ ഷെയർ നേടി കഴിഞ്ഞതായി തീയറ്റർ സംഘടനകളുടെ പ്രസിണ്ടന്റ് കൂടിയായ വിജയ കുമാർ പറയുന്നു. മലയാള സിനിമയിൽ ഇതുവരെയുള്ള റെക്കോർഡുകൾ എല്ലാം മമ്മൂട്ടി മറികടന്നു എന്ന് വിജയകുമാർ പറയുന്നു.

23 കോടിക്ക് മുകളിൽ ആണ് ഭീഷ്മ പർവ്വം നാല് ദിവസങ്ങൾ കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം നേടിയത്. മോഹൻലാൽ ചിത്രം ലൂസിഫർ ആയിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ നാലു ദിവസ ബോക്സ് ഓഫീസ് കളക്ഷൻ. 22 . 05 കോടിയാണ് ലൂസിഫർ നേടിയത്. 406 സ്‌ക്രീനിൽ ആയി 1775 ഷോകൾ ആയിരുന്നു ഭീഷ്മ റിലീസ് ദിവസം കളിച്ചത്.

മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നു ചിത്രങ്ങളിൽ ഒന്നായിരുന്നു ഭീഷ്മ പർവ്വം. ഒടിയൻ ഏഴ് കോടി പത്ത് ലക്ഷം നേടി ഒന്നാം സ്ഥാനത്തിൽ ഉള്ളപ്പോൾ രണ്ടാം സ്ഥാനത്തിൽ ഉള്ളത് അമ്പത് ശതമാനം ഒക്കുപേൻസിയിൽ റിലീസ് ചെയ്ത മരക്കാർ ആയിരുന്നു. ആറ് കോടി ഇരുപത്തിയേഴ് ലക്ഷം നേടി രണ്ടാം സ്ഥാനത്തിൽ ഉള്ളപ്പോൾ മൂനാം സ്ഥാനത്തിൽ ആണ് ഭീഷ്മ പർവ്വം ഉള്ളത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago