അങ്ങനെ ബിഗ് ബോസ് സീസൺ 3 ഔദ്യോഗികമായി അവസാനിച്ചിരിക്കുകയാണ്. ഇന്നലെ ഫിനാലെ വിജയികളെ പ്രഖ്യാപനം നടത്തി കഴിഞ്ഞതോടെ ആണ് ബിഗ് ബോസ് സീസൺ 3 മലയാളം അവസാനിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ ആരംഭിച്ചത് 2021 ഫെബ്രുവരി 14 നു ആയിരുന്നു.
ബിഗ് ബോസ് വീട്ടിൽ ശക്തമായ മത്സരം കാഴ്ച വെച്ച ആളുകൾ ആണ് അവസാന റൗണ്ടിൽ എത്തിയത്. മണിക്കുട്ടൻ അല്ലെങ്കിൽ ഡിംപിൾ വിജയം നേടും എന്നായിരുന്നു ആദ്യം മുതലേ ആരാധകർക്ക് ഇടയിൽ സംസാരം ഉണ്ടായിരുന്നത്. എന്നാൽ അതിലേക്ക് ഇടക്കാലത്തിൽ റംസാൻ കൂടി എത്തി.
ശക്തമായ മത്സരം തന്നെ ആണ് നടന്നത്. റംസാൻ വ്യക്തമായ ഗ്രൂപ്പിന്റെ ഭാഗമായി ആണ് കളിച്ചത്. റംസാൻ , സായി വിഷ്ണു , അഡോണി , റിതു മന്ത്ര , നോബി മാർക്കോസ് , കിടിലം ഫിറോസ് എന്നിവർ ഒരു ഗ്രൂപ്പ് ആയി നിന്ന് തന്നെ ആയിരുന്നു മത്സരത്തിൽ മുന്നോട്ട് പോയത്.
എന്നാൽ ഗെയിം കൂടുതൽ ശക്തമായതോടെ ഗെയിം കളിക്കുന്നതിൽ മാറ്റം വരുത്തിയ ആൾ ആണ് സായി വിഷ്ണു. വിഷ്ണുവിന് അതുകൊണ്ട് ഉണ്ടാക്കിയ നേട്ടം ആണ് ബിഗ് ബോസ് സീസൺ 3 മലയാളം റണ്ണർ അപ്പ് ആയതും. ടിമ്പലിനെ മറികടക്കുക എന്നൊക്കെ പറയുമ്പോൾ ആണ് സായി വിഷ്ണു എത്രത്തോളം അവസാന നിമിഷം വളർന്നു എന്ന് കാണിക്കുന്നത്.
ബിഗ് ബോസ് വീട്ടിൽ കണ്ട ഏറ്റവും വലിയ സൗഹൃദം ആയിരുന്നു സായി വിഷ്ണു റംസാൻ അഡോണി എന്നിവരുടേത്. ആദ്യമായി ബിഗ് ബോസ് വീട്ടിൽ വെച്ച് കണ്ടു മുട്ടിയ ഇവർ അടുത്ത സുഹൃത്തുക്കൾ ആയി മാറി. എന്നാൽ ബിഗ് ബോസ് അവസാനിക്കുമ്പോൾ സൗഹൃദങ്ങളെ കുറിച്ച് മോഹൻലാൽ ചോദിക്കുമ്പോൾ മറുപടികൾ ഇങ്ങനെ ആയിരുന്നു.
ആദ്യം ചോദിച്ചത് അഡോണിയോട് ആയിരുന്നു. മത്സരത്തിന് ഇടയിൽ സൗഹൃദങ്ങൾ ലഭിക്കാനും അതേ ആഴത്തിൽ നമ്മുടെ സുഹൃത്തുക്കൾ കൂടെ ഉണ്ട് എന്ന് പറയുന്നത് വലിയ കാര്യം ആണ്. പ്രത്യേകിച്ച് റംസാൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനോട് മത്സരിച്ചു. ബിഗ് ബോസ്സിൽ പല ടാസ്കുകളും വരുമ്പോൾ ഞങ്ങൾ പല ടീമുകൾ ആയിരിക്കും.
അതിനിടയിൽ തർക്കങ്ങൾ ഉണ്ടായി എങ്കിൽ കൂടിയും ഞങ്ങളുടെ സ്നേഹം കൂടുക മാത്രമാണ് ചെയ്തത്. അതുപോലെ എല്ലാ ബിഗ് ബോസ് മത്സരാർത്ഥികളോടും സ്നേഹം മാത്രമേ ഉള്ളൂ.. പിന്നീട് റംസാനോട് മോഹൻലാൽ ചോദിച്ചു. എല്ലാവരോടും തനിക്ക് സൗഹൃദം ഉണ്ടോ എന്ന് അറിയില്ല എന്നാണ് റംസാൻ പറഞ്ഞത്. ഏറ്റക്കുറച്ചിലുകൾ ഈ വേദിയിൽ എന്തായാലും ഉണ്ട്.
എല്ലാവരോടും വ്യത്യസം ഉണ്ട്. ഉള്ളിൽ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ആയിരിക്കും ഞാൻ വെളിയിലും എന്നാണ് റംസാൻ പറഞ്ഞത്. അഡോണിയും നോബി ചേട്ടനും സന്ധ്യ ചേച്ചിയും അടുത്ത സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞപ്പോൾ സായി വിഷ്ണുവിനെ കുറിച്ച് രണ്ടു പേരും പറഞ്ഞില്ല.
ബിഗ് ബോസ് വീട്ടിൽ ഉള്ള വിരോധം തന്നെയാണ് സായിയോട് ഉള്ളത്. എന്നാൽ സായി നേടിയ വിജയത്തിൽ റംസാനും അഡോണിക്കും അസൂയ ഉണ്ട് എന്ന് ആരാധകർ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…