മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള റിയാലിറ്റി ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം. ഇപ്പോൾ ഷോയുടെ നാലാം സീസൺ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ആദ്യ സീസണിൽ സാബു വിജയി ആയപ്പോൾ രണ്ടാം സീസണിൽ കൊറോണ മൂലം വിജയി ഉണ്ടായില്ല.
ഒന്നാം സീസണിൽ വോട്ടിങ്ങിൽ കൂടി മണിക്കുട്ടൻ വിജയി ആയപ്പോൾ ഇപ്പോൾ അറുപത് ദിവസങ്ങൾ പിന്നിട്ട ബിഗ് ബോസ് വീട്ടിൽ ശക്തമായ മത്സരം കാഴ്ച വെക്കുന്നത് ജാസ്മിനും അതുപോലെ ഡോക്ടർ റോബിനും ആണ്. ഒരു ഇന്റർനാഷണൽ ഷോ ആയിട്ടുകൂടി അതിന്റെ മറ്റു ഭാഷ പതിപ്പുകൾ എത്തിയപ്പോഴും 2018 ൽ ആയിരുന്നു മലയാളത്തിൽ ഷോ എത്തുന്നത്.
നാലാം സീസൺ ആരംഭിക്കുന്നത് 17 മത്സരാര്ഥികളും ആയിട്ട് ആയിരുന്നു. എന്നാൽ ഇപ്പോൾ വീട്ടിൽ ഉള്ളത് രണ്ടു വൈൽഡ് കാർഡ് എൻട്രികൾ അടക്കം 12 മത്സരാർത്ഥികൾ ആണുള്ളത്. 100 ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നവരിൽ നിന്നും വോട്ടിങ് കൂടി ലഭിക്കുന്നതിന്റെ പിൻബലത്തിൽ ആണ് വിജയി ഉണ്ടാകുക.
അത്തരത്തിൽ പ്രേക്ഷകർക്ക് മുന്നിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനായി തുടർച്ചയായ വഴക്കുകളും വ്യത്യസ്തമായ നിലപാടുകളും അടക്കം എടുക്കുന്നുണ്ട് ഓരോരുത്തരും. മത്സരങ്ങൾ മുറുകുമ്പോൾ കൂടി ഉള്ള ആളുകളെ തന്നെ നോമിനേറ്റ് ചെയ്തു പുറത്താക്കേണ്ടി വരും. അത്തരത്തിൽ ഇത്തവണ എവിക്ഷൻ പ്രക്രീയയിൽ എത്തിയിരിക്കുന്നത് വിനയ് മാധവ്, സൂരജ്, അഖിൽ, സുചിത്ര നായർ എന്നിവർ ആണ്.
ഒമ്പത് സീസൺ എത്തുമ്പോൾ ആദ്യമായി ആണ് സുചിത്ര എവിക്ഷനിൽ എത്തുന്നത്. എന്നാൽ തനിക്ക് പ്രേക്ഷകരുടെ പ്രതികരണം എന്താണ് എന്ന് അറിയാനുള്ള ആകാംഷ ഉണ്ടെന്നും അതുകൊണ്ടു തന്നെ താൻ സ്വയം നോമിനേഷനിൽ വരുന്നു എന്നും ആയിരുന്നു ബിഗ് ബോസ് വീട്ടിൽ സുചിത്ര പറഞ്ഞത്.
എന്നാൽ ഇത്തവണ സുചിത്ര പുറത്തേക്കു പോകുന്നു എന്നുള്ളതാണ് പുറത്തു വരുന്ന വിവരം. ഇന്ന് രാത്രി ആയിരിക്കും ഈ എപ്പിസോഡ് വരുക. ബിഗ് ബോസ് ആരാധകർക്ക് ഇടയിൽ ഏറ്റവും മോശം പിന്തുണയുള്ള ആൾ ആണ് സുചിത്ര എന്നുള്ളതാണ് മറ്റൊരു വാസ്തവം.
അതെസമയം ബിഗ് ബോസ് വീടിനുള്ളിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ഔട്ട് ആകുമ്പോൾ സംഭവിക്കുന്നതോടെ പ്രേക്ഷകർ തങ്ങളെ കാണുന്നത് മറ്റൊരു രീതിയിൽ ആണെന്ന് മത്സരാര്ഥികളിൽ വിലയിരുത്തൽ ഉണ്ടാവും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…