ബിഗ് ബോസ് മലയാളം സീസൺ 4 ൽ നിന്നും ഒരു മത്സരാർത്ഥി കൂടി പുറത്തേക്ക് പോയിരിക്കുകയാണ്. ശക്തമായ വോട്ട് സ്പ്ലിറ്റിങ് നടന്നതോടെ ആണ് അഖിൽ പുറത്തേക്ക് പോകാൻ കാരണം ആയത്.
സുചിത്ര അഖിൽ സൗഹൃദം പ്രണയം ആണെന്ന തരത്തിൽ പ്രചരിക്കുമ്പോൾ സുചിത്ര പോയതിന് പിന്നാലെ അഖിൽ റോബിനോടുള്ള സംസാരത്തിൽ കടുപ്പം കൊണ്ട് വരുകയും റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്കു പോയ സംഭവത്തിൽ പ്രശ്നം നടക്കുമ്പോൾ അവിടെ ഇല്ലാതെ ഏറുന്ന അഖിൽ അടിക്കുന്നത് കണ്ടു എന്നും ആയിരുന്നു അന്ന് മറുപടി നൽകിയത്.
എന്നാൽ എന്തൊക്കെ ആയാലും ബിഗ് ബോസ് ഹൗസിൽ ഏറ്റവും മികച്ച സൗഹൃദം ആയിരുന്നു അഖിലും സൂരജുമായി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അഖിൽ മാത്രം പുറത്തേക്കു പോകുമ്പോൾ ഒറ്റക്കാകുന്നത് യഥാർത്ഥത്തിൽ സൂരജ് തന്നെ ആയിരിക്കും. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വന്ന ഒരു കുറുപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
അപ്രതീക്ഷിതമായ ഒരു എവീക്ഷൻ
അതായിരുന്നു അഖിലിന്റെത്
സംസാരിക്കാൻ അറിയാം , ടാസ്കുകൾ ഒക്കെ ഗംഭീരമായി ചെയ്യും , മൂന്നു തവണ ക്യാപ്റ്റൻ ആയ ഒരേ ഒരാൾ..
പേഴ്സണലി അഖിലിനോട് ഒരു താല്പര്യവുമില്ല
ഇപ്പഴും ഇല്ല , ഞാനെന്തോ വലിയ സംഭവം ആണെന്നുള്ള ഭാവം പലപ്പോഴായി അഖിലിന്റെ മുഖത്തു ഉണ്ടായിരുന്നു , പ്രവർത്തിയിലും.
ബ്ലെസിയെ കാണിക്കാൻ പലപ്പോഴായി ശ്രമിച്ചിട്ടുണ്ട് അതെല്ലാം പാളി പോയിട്ടുമുണ്ട് , അതൊക്കെ കൊണ്ട് അഖിൽ എന്ന മത്സരാർത്ഥിയോട് എനിക്കു ഒരു താല്പര്യം ഇല്ലായിരുന്നു. എവീക്ഷൻ പക്ഷെ ഇത്ര നേരത്തെ ആകേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ ഉണ്ട്.
സൂരജിന് നീയൊരു തണൽ ആയിരുന്നു
ഒരുപക്ഷെ സൂരജിന്റെ കുറവുകൾ അറിഞ്ഞു അവനെ ഇത്രയേറെ ചേർത്ത് പിടിച്ച മറ്റൊരു സുഹൃത്ത് അല്ലെങ്കിൽ ഒരു സഹോദരൻ വേറെ അവന്റെ ജീവിതത്തിൽ ഉണ്ടായിരുന്നിരിക്കില്ല.
നീ അവനെ ഇത്രയേറെ സ്നേഹിച്ചിരുന്നു എന്നത് ഞങ്ങളെല്ലാവരും കണ്ടതാണ്
ഈ സീസണിലെ ഏറ്റവും ഇമോഷണൽ ആയ ഒരു എവീക്ഷൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
കണ്ണ് നനഞ്ഞല്ലാതെ സൂരജിന്റെയും അഖിലിന്റെയും യാത്ര പറച്ചിൽ കാണാതിയ്ക്കാൻ ആവില്ല
പുറത്തിറങ്ങിയാലും നിങ്ങൾ തമ്മിലുള്ള സൗഹൃദം ഇതിലും വലുതായി വളരട്ടെ എന്നാശംസിക്കുന്നു.
നന്മകൾ ഉണ്ടാവട്ടെ…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…