ബിഗ് ബോസ് അഞ്ചാം സീസൺ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ശക്തമായ മത്സരങ്ങളും വാദപ്രതിവാദങ്ങളും എല്ലാം ചെറിയ തോതിൽ എങ്കിലും ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ നടക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. സ്ക്രീൻ സ്‌പേസ് ഉണ്ടാക്കാൻ ചില ഇല്ലാത്ത വഴക്കുകൾ, വാക്കേറ്റങ്ങൾ എല്ലാം ബിഗ് ബോസ് വീട്ടിൽ കണ്ടുവരുന്ന ഒന്നാണ്.
എന്നാൽ അനിയൻ മിഥുൻ ഇതിൽ നിന്നും എല്ലാം വ്യത്യസ്തനായി നിൽക്കുന്ന ഒരാൾ ആണ്. ബിഗ് ബോസ് വീട്ടിൽ ഉള്ള സ്ത്രീ മത്സരാർത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന തലയിൽ ഞെക്കാൻ ഒക്കെ പറയുന്ന മിഥുനെ പലപ്പോഴും ബിഗ് ബോസ് ക്യാമറകളിൽ പതിയുന്നത് കാണാം.
എന്നാൽ ഈ വിഷയത്തിൽ സാമൂഹിക മാധ്യമങ്ങളിൽ മിഥുനെ റിസോർട്ട് മിഥുൻ നിന്നടക്കം കളിയാക്കി തുടങ്ങിയിട്ടുണ്ട്. ഈ വാരം അതിഥികൾ ആയി റിയാസും ഫിറോസും എത്തിയപ്പോൾ ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടാക്കിയ വിഷയം കൂടിയാണ് അനിയൻ മിഥുൻ തല മസാജ് ചെയ്യിപ്പിക്കുന്നത് അടക്കമുള്ള സംഭവങ്ങൾ.
തുടർന്ന് ഈ വിഷയത്തിൽ മോശം രീതിയിൽ ആളുകൾ സംസാരിക്കാൻ ഇടയുണ്ട് എന്നും അതുകൊണ്ടു ഇത്തരത്തിൽ ഉള്ള പ്രവർത്തികൾ ചെയ്യുന്നത് ശരിയല്ല എന്നുള്ള ഉപദേശം അഖിൽ മാരാർ സെറീനയ്ക്ക് കൊടുക്കുകയും എന്നാൽ ആ വിഷയം അപ്പോൾ കേൾക്കുക മാത്രം ചെയ്യുന്ന സെറീന പിന്നീട് റിയാസ് ബിഗ് ബോസിൽ എത്തുമ്പോൾ വലിയ വിവാദമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ഈ വിഷയത്തിനെ കുറിച്ച് ഉള്ള ചില കുറിപ്പുകൾ ആണ് വൈറൽ ആകുന്നത്.
ബീബി ഹൌസിൽ നടക്കുന്നത് ഓരോന്നും കാമറ ഒപ്പിയെടുക്കുന്നുണ്ട്.. ലൈവ് കാണുന്നവർക്ക് കാര്യങ്ങൾ മനസിലാക്കാനും കഴിയും. ഓരോരുത്തരും എന്ത് ചെയുന്നു. എന്ത് പറയുന്നു. ആരാണ് ഫേക്ക്. ആരാണ് ജനുവിൻ അങ്ങനെ എല്ലാം. മിഥുൻ എല്ലാവരുടെയും അടുത്ത് ചേട്ടൻ അനിയത്തി ബന്ധം ആണ് കളിക്കുന്നത്. ഫുൾ ടൈം മടിയിലെ കിടത്തവും.. മസാജിങ്ങും. റിനീഷയുടെ ബാക്കിൽ തട്ടിയ സംഭവം എല്ലാം പ്രേക്ഷകർ കാണുന്നു.
അതിൽ ഉള്ളവർക്ക് ഇത് മനസിലാക്കാൻ കഴിയണമെന്നില്ല… എന്നാൽ മരാറ് അത് മനസിലാക്കി അത്യാവശ്യം ക്വാളിറ്റി ഉണ്ടായിരുന്ന സെറീനയ്ക്ക് അത് പറഞ്ഞു കൊടുത്തു… അവസരം കിട്ടിയപ്പോ അവൾ മറ്റുള്ളവരുടെ കൂടെ ചേർന്ന് അയാൾക് എതിരെ തിരിഞ്ഞു…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…