ബിഗ് ബോസ് മലയാളം സീസൺ നാലാം ഭാഗത്തിൽ ആദ്യ ദിനം മുതൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടത്തോടെ കണ്ടത് ഡോക്ടർ റോബിനെയും ജാസ്മിനെയും ഒക്കെ ആയിരുന്നു എങ്കിൽ കൂടിയും എല്ലാവരെയും സംശയത്തിൽ ആഴ്ത്തുന്ന നിലപാടുകൾ കൊണ്ട് ബിഗ് ബോസ് വീട്ടിൽ തന്റേതായ ഇടം നേടി മുന്നോട്ട് പോയ മത്സരാർത്ഥി ആയിരുന്നു മുഹെമ്മെദ് ഡിലിജെൻ ബ്ലേസ്‌ലി.
പലപ്പോഴും ആർക്കും അംഗീകരിക്കാൻ കഴിയാത്ത ന്യായീകരണങ്ങൾ അടക്കം നടത്തിയ ബ്ലേസ്‌ലി നിരവധി നോമിനേഷനുകൾ മറികടന്ന് ആയിരുന്നു ബിഗ് ബോസ് വീട്ടിൽ അവസാന ഘട്ടത്തിലേക്ക് എത്തിയത് എന്ന് വേണം പറയാൻ. റോബിനും ജാസ്മിനും എല്ലാം മികച്ച ഗെയിം കളിക്കുമ്പോൾ തന്റേതായ വഴികളിൽ കൂടി സ്ക്രീൻ സ്‌പേസ് ഉണ്ടാക്കിയ ആൾ ആണ് ബ്ലേസ്‌ലി എന്ന് വേണം പറയാൻ.
ബിഗ് ബോസ് വീട്ടിനു അകത്തും പുറത്തും ബ്ലേസ്ലിക്ക് എതിരെ നിരവധി ആരോപണങ്ങൾ വരുമ്പോഴും താൻ മികച്ച സത്യസന്ധനായ വ്യക്തി എന്ന പേരെടുത്ത ആൾ ആയിരുന്നു ബ്ലേസ്‌ലി. എന്നാൽ റോബിൻ അപ്രതീക്ഷിതമായി ഔട്ട് ആകുമ്പോൾ റിയാസ് എന്ന വൈൽഡ് കാർഡ് എൻട്രി ശക്തമായ പോരാട്ടങ്ങൾ നടത്തുമ്പോൾ ദിൽഷക്ക് മുന്നിൽ ഒളിവിൽ പോയ ആൾ ആയി മാറുക ആയിരുന്നു ബ്ലേസ്‌ലി എന്ന് വേണമെങ്കിൽ പറയാം.
പലപ്പോഴും പലരുടെയും കപട മുഖങ്ങൾ തകർത്തെറിഞ്ഞ റിയാസിന്റെ മുന്നിൽ പെട്ട് പോയപ്പോൾ ചീറ്റപ്പുലിയുടെ വേഗതയുള്ള ബ്ലേസ്‌ലി ഒന്നുമില്ലാതെ ആകുക ആയിരുന്നു എന്ന് വേണം എങ്കിൽ പറയാം. അതിനെ കാണിച്ചു കൊടുക്കുന്ന കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്.
ബ്ലെസിലിയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടി റിയാസ്.
ആളുകൾ നിനക്കെതിരെ ആരോപണം ഉന്നയിക്കുമ്പോ ചിരിച്ചിരുന്നു തലയാട്ടുന്ന സന്യാസി ചമഞ്ഞിരിക്കുന്ന ആളല്ല യഥാർത്ഥ നീ. ഒരാൾ അയാൾക്ക് ലഭിച്ച ഏറ്റവും വലിയ പ്ലാറ്ഫോമായ ബിഗ്ഗ് ബോസ്സ് വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ പോലും അവരെ ചവിട്ടി തേക്കാനും വ്യക്തിഹത്യ ചെയ്യാനും മാത്രം തഗ്ഗ് ഉപയോഗിക്കുന്ന നീയും നിന്റെ പുറത്തുള്ള ആൾക്കാരും മുൻകൂട്ടി പ്ലാൻ ചെയ്തു ആണ് എല്ലാ കാര്യവും ചെയ്യുന്നത്. ഇന്ന് യഥാർത്ഥ ബ്ലെസ്ലിയുടെ മുഖം പുറത്ത് വന്നു. മാമുനി മുഖംമൂടി അവിടെ അഴിഞ്ഞു വീണു കിടപ്പുണ്ട്.
എന്തായാലും സമൂഹത്തിനു മെസ്സേജ് നൽകാൻ വന്ന ബ്ലെസ്ലി, അവനും അവന്റെ ഫാൻസും ഉണ്ടാക്കിയ ‘ബ്രില്യൻസ്’ മുഖം മൂടി അഴിഞ്ഞു വീണു അളിഞ്ഞു ബിഗ്ഗ് ബോസ്സ് വീട്ടിൽ കിടപ്പുണ്ട്.
സമൂഹത്തിനു ഫാസ്റ്റിംഗ് നെ പറ്റി മെസ്സേജ് നൽകാൻ വന്ന ആൾക്ക് ഇപ്പൊ 8 കിലോ കൂടുതൽ
PS : ബ്ലെസ്ലി പ്രീ പ്ലാൻ ചെയ്തു ആണോ ഷോയിലേക്ക് വന്നത് എന്ന് സംശയം ഉള്ളവർ അവന്റെ മുൻകാമുകിയോട് ചോദിക്കുക. തന്റെ കാമുകിയുമായി ഉള്ള ചാറ്റ് സ്ക്രീൻഷോട്ട് അടക്കം PR ടീമിനു കൊടുത്തു, ബിഗ്ഗ് ബോസ്സ് വീട്ടിൽ വന്നു അവൾ ആരാണെന്ന് വ്യക്തമായി സൂചന നൽകി ആ കുട്ടിയെ സൈബർ ബുള്ളിയിങ്ങിന് വിട്ടു കൊടുത്ത പക്കാ ഫ്രോഡ് ആയ ടോക്സിക് ബ്ലസ്ലിയെ പറ്റി അവർ പറഞ്ഞു തരും. അതും ബ്ലെസ്ലി മാമുനിയുടെ മറ്റൊരു പ്രീ പ്ലാനിംഗ് ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…