Categories: Big Boss Malayalam

ബിഗ് ബോസ് ഫൈനലിൽ ഡോക്ടർ റോബിൻ ഉണ്ടാവില്ല; കാരണം ഇതാണ്; സുചിത്ര നായർ പറയുന്നു..!!

അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ 4 ൽ നിന്നും ഒരാൾ കൂടി പുറത്തു വന്നിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയും സീരിയൽ താരവുമായ സുചിത്ര നായർ ആണ് ബിഗ് ബോസ്സിൽ നിന്നും പുറത്തുപോയത്. ബിഗ് ബോസ് സീസൺ നാലാം ഭാഗം ഒമ്പതാഴ്ചകൾ പിന്നിടുമ്പോൾ ആദ്യമായി ആയിരുന്നു സുചിത്ര നോമിനേഷനിൽ എത്തുന്നത്.

ആദ്യ തവണ തന്നെ പ്രേക്ഷകർ പിന്തുണ ലഭിക്കാതെ സുചിത്ര പുറത്തു പോകുക ആയിരുന്നു. ബിഗ് ബോസ് സീസൺ 4 ൽ താൻ കളിച്ചത് വെറും സേഫ് പ്ലേയ് ആയിരുന്നു എന്ന് സുചിത്ര തിരിച്ചറിഞ്ഞ നിമിഷം കൂടി ആയിരുന്നു അത്. കഴിഞ്ഞ വാരം ബിഗ് ബോസ് വീട്ടിൽ ഡോക്ടർ റോബിനുമായി സുചിത്രക്ക് വഴക്കുകൾ ഉണ്ടായിരുന്നു.

അതിൽ റോബിൻ അവസാനമായി പറഞ്ഞത് ഈ ആഴ്ച നിങ്ങൾ പുറത്തേക്കുപോകും എന്ന് ആയിരുന്നു. എന്നാൽ റോബിൻ പറഞ്ഞ വാക്കുകൾ പോലെ തന്നെ സുചിത്ര പുറത്തു വന്നു കഴിഞ്ഞു. ഇനി ആയിരിക്കും റോബിൻ എത്രത്തോളം ശക്തനായ മത്സരാർത്ഥി ആയിരുന്നു എന്ന് സുചിത്ര മനസിലാക്കാൻ പോകുന്നത്.

ഇപ്പോൾ ഏഷ്യാനെറ്റിൽ നൽകിയ അഭിമുഖത്തിൽ തൻറെ കാഴ്ചപ്പാടിൽ ബിഗ് ബോസ് നാലാം സീസണിൽ ആദ്യ അഞ്ചിൽ വരുന്നത് ഇവർ ആയിരിക്കും എന്ന് സുചിത്ര പറയുന്നു. ഇപ്പോൾ നല്ല രീതിയിൽ പ്ലെ ചെയ്‌യുന്നത്‌, എന്നാൽ അതൊക്കെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടോ എന്ന് അറിയില്ല എന്നും സുചിത്ര പറയുന്നു.

ജെനുവിൻ ആയി നിൽക്കുന്നത് സൂരജ്, അഖിൽ, പിന്നെ ബ്ലേസ്‌ലി അവന്റേതായ ലോകത്തിൽ ആണെങ്കിൽ കൂടിയും അവൻ നല്ലൊരു പയ്യൻ ആണ്. അവന്റെ കാഴ്ചപ്പാടുകളും അവൻ പറയുന്ന രീതികളും വേറെ രീതിയിൽ പോകുന്നുണ്ട് എങ്കിൽ കൂടിയും അവൻ മികച്ച കളിക്കാരൻ ആണ്. മികച്ച ഹൃദയത്തിനുടമയായ സ്ട്രൈറ് ആയ കളിക്കാരൻ ആണ് വിനയ് മാധവ്.

എല്ലാം ശെരിക്കും നമ്മളോട് സംസാരിക്കുന്ന കാര്യങ്ങൾ പോലും ജെനുവിൻ ആണ്. അതുപോലെ ധന്യയും അങ്ങനെയാണ്. ഇവർ ആയിരിക്കും ടോപ് ഫൈവിൽ എത്തുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

7 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

7 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago