Categories: Big Boss Malayalam

ബിഗ് ബോസ്; ഗർഭിണിയാണെന്ന് പറഞ്ഞതും അയാൾ വയറ്റിൽ ചവിട്ടി; ജാസ്മിന്റെ ജീവിതകഥ കേട്ട് കണ്ണുകൾ നിറഞ്ഞു താരങ്ങൾ..!!

എങ്ങനെ വീണ്ടും ഒരു ബിഗ് ബോസ് സീസൺ കൂടി ആരംഭിച്ചിരിക്കുകയാണ്. നാലാം സീസൺ ആരംഭിക്കുമ്പോൾ മലയാളികൾ കാത്തിരുന്നത് പോലെ ശക്തരായ മത്സരാർത്ഥികൾ ഒന്നും തന്നെ ഇല്ല എന്ന് വേണം പറയാൻ. എന്നാൽ വ്യക്തി ബന്ധങ്ങൾ ഇല്ലാത്ത ആളുകളെ ആണ് ഇത്തവണയും ബിഗ് ബോസ്സിൽ എത്തിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ ശക്തമായ മത്സരങ്ങൾ തന്നെ ആയിരിക്കും ബിഗ് ബോസ്സിൽ കാണാൻ പോകുന്നത്. എന്നാൽ ബിഗ് ബോസ് വീട്ടിൽ ശക്തയായ പ്രകടനം കാഴ്ചവെക്കുമെന്ന് പ്രേക്ഷകർ കരുതുന്ന താരമാണ് ജാസ്മിൻ എം മൂസ. സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും പൊരുതി വിജയം നേടിയ ആൾ ആണ് ജാസ്മിൻ. ജാസ്മിൻ എം മൂസയുടെ കഥകൾ നേരത്തെ തന്നെ മലയാളികൾക്ക് അറിയാം.

എന്നാൽ വീണ്ടും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുന്നിൽ വീണ്ടും പറയുകയാണ് ജാസ്മിൻ. തനിക്ക് ഒരുപാട് ബന്ധുക്കൾ ഉണ്ടായിരുന്നു. എല്ലാവരും അടുത്തടുത്ത് ആയിരുന്നു താമസിച്ചിരുന്നത്. ഞങ്ങളുടെ ഒരു ഓർത്തഡോക്സ് മുസ്ലിം കുടുംബം ആയിരുന്നു. തന്റെ അച്ഛൻ കുട്ടികാലത്തിൽ തന്നെ മരിച്ചു. അമ്മ തനിക്ക് ബുദ്ധിയുറക്കും മുന്നേ രണ്ടാം വിവാഹം കഴിച്ചു. പതിനേഴാം വയസിൽ ആയിരുന്നു തന്നെ വിവാഹം കഴിച്ചു അയക്കാൻ വീട്ടുകാർ തീരുമാനിക്കുന്നത്.

തനിക്ക് എതിർത്ത് നിൽക്കാൻ വോയിസ് ഇല്ലായിരുന്നു. തുടർന്ന് താൻ വനിതാ സെല്ലിലും പോലീസിലും മെയിൽ അയച്ചു. തുടർന്ന് അവർ എത്തിയതോടെ വിവാഹം നടന്നില്ല. നാലു മാസം കഴിയുമ്പോൾ തനിക്ക് പതിനെട്ട് വയസ്സ് തികയാൻ അതുകൊണ്ടു ആയിരുന്നു വിവാഹം മാറ്റിവെച്ചത്. തന്റെ ആദ്യ വിവാഹത്തിൽ തനിക്ക് ഒരു റോളും ഉണ്ടായിരുന്നില്ല. ഭർത്താവിന് ഓട്ടിസം ആയിരുന്നു അത് മറച്ചു വെച്ച് ആയിരുന്നു വിവാഹം കഴിച്ചത്.

എന്നാൽ ആ വിവാഹത്തെ പൂർണ്ണ പരാജയം ആയിരുന്നു ഞാൻ അകന്നു വര്ഷങ്ങളോളം കഴിഞ്ഞു തുടർന്ന് തനിക്ക് വിവാഹ മോചനം ലഭിക്കുക ആയിരുന്നു എന്ന് ജാസ്മിൻ പറയുന്നു. എന്നാൽ ഇരുപത്തിയൊന്ന് വയസ്സായപ്പോൾ രണ്ടാം വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കാൻ തുടങ്ങി എന്ന് ജാസ്മിൻ പറയുന്നു. വളരെ ഓപ്പൺ ആയിട്ടുള്ള ഒരു പെണ്ണുകാണൽ ആയിരുന്നു. ഞാൻ എല്ലാ കാര്യങ്ങളും അയാളോട് തുറന്നു പറഞ്ഞിരുന്നു.

താൻ അന്നും കന്യക ആയിരുന്നു. താൻ ഒരു ഗേ ആണെന്നും അന്നും തനിക്ക് അറിയില്ലായിരുന്നു എന്ന് ജാസ്മിൻ എം മൂസ പറയുന്നു. വളരെ സന്തോഷത്തോടെ ആയിരുന്നു ഞാൻ വിവാഹത്തിനും അതിനു ശേഷം ആദ്യ രാത്രിയിലും എത്തിയത്. എന്നാൽ ആദ്യ രാത്രിയിൽ ഭർത്താവ് എന്നെ നേരിട്ടത് കരണത്ത് അടിച്ചുകൊണ്ടു ആയിരുന്നു. എങ്ങനെ എന്തിനു എന്നൊന്നും മനസിലാവാത്ത അവസ്ഥ. നിന്ന നിൽപ്പിൽ ഫ്രീസ് ആയ അവസ്ഥ ആയിരുന്നു.

അയാൾ ഒരു സാഡിസ്റ്റ് ആയിരുന്നു. അയാൾ പിന്നെ എന്നെ നേരിട്ടത് വളരെ വേദനിപ്പിക്കുന്ന തരത്തിൽ ആയിരുന്നു. കാലുകൾ കെട്ടിയിട്ട ശേഷം അടിക്കും, ശരീരത്തിൽ നീല പാടുകൾ ആയിരുന്നു മുഴുവനും. തുടർന്ന് താൻ ഗർഭിണി ആയെന്നും അതറിഞ്ഞപ്പോൾ അയാൾ എന്റെ വയറ്റിൽ ചവിട്ടി. തുടർന്ന് കുട്ടി മരിച്ചു, സർജറി ആയിരുന്നു.

അതിനു ശേഷം അയാളിൽ നിന്നും താൻ വിവാഹ മോചനം നേടുക ആയിരുന്നു. തുടർന്ന് താൻ ബോൾഡ് ആയി. തല ഉയർത്തി സംസാരിക്കാൻ തുടങ്ങി. ജിമ്മിൽ പോയി. ബാംഗ്ലൂരിൽ പോയി ട്രെയിനറായി. തുടർന്ന് ഇപ്പോൾ ജാസ്മിൻ താമസിക്കുന്നത് തന്റെ ലെസ്ബിയൻ പങ്കാളിക്ക് ഒപ്പമാണ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago