big boss season 4 malayalam കഴിഞ്ഞ വർഷത്തിനേക്കാൾ ചില വ്യത്യാസങ്ങളുമായി ആണ് ഇത്തവണ ബിഗ് ബോസ് സീസൺ നാലാം ഭാഗം മലയാളത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം 14 മത്സരാർത്ഥികൾ ആയിരുന്നു എങ്കിൽ ഇത്തവണ പതിനേഴ് പേരാണ് ആദ്യം മുതൽ തന്നെ മത്സരത്തിൽ ഉള്ളത്. ശക്തമായ ഗെയിം കളിക്കാൻ കഴിവുള്ള ആളുകൾ തന്നെയാണ് ഇത്തവണ ബിഗ് ബോസ് മത്സരത്തിന് എത്തിയിരിക്കുന്നത്.
സീരിയൽ താരം നവീൻ അറക്കൽ, മോഡലും നടിയുമായ ജാനകി സുധീർ, നാടക വേദിയിൽ കൂടി സിനിമയിൽ എത്തിയ ലക്ഷ്മി പ്രിയ, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന ഡോ. റോബിൻ രാധാകൃഷ്ണൻ, നടി ധന്യ മേരി വര്ഗീസ്, അവതാരക ശാലിനി നായർ, ജിം ട്രെയിനീ ജാസ്മിൻ എം മൂസ, വെബ് സീരീസ് താരം അഖിൽ ബി എസ് നായർ, മിസ് കേരള 2021 ഫൈനലിസ്റ്റ് നിമിഷ, ഫോട്രോഗ്രാഫർ ഡെയിസി ഡേവിഡ്, ടെലിവിഷൻ താരവും മോഡലുമായ റോൻസോൺ വിൻസെന്റ്, മജീഷ്യൻ അശ്വിൻ വിജയ്, അമേരിക്കൻ മലയാളി അപർണ്ണ മൾബറി, നടൻ സൂരജ് തലേക്കാട്, ഗായകനും സംഗീത സംവിധായകനുമായ ബ്ലേസ്‌ലി, നർത്തകിയും നടിയുമായ ദിൽഷാ പ്രസന്നൻ, സീരിയൽ നടി സുചിത്ര നായർ. എന്നിവരാണ് ഇത്തവണ മത്സരത്തിന് ഉള്ളത്.
എല്ലാ വർഷവും പോലെ ഇത്തവണയും മത്സരം നടക്കുന്നത് ചില ടാസ്കുകളിൽ കൂടി തന്നെയാണ്. പാവയാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ താരമായി നിൽക്കുന്നത്. പാവകൾ കൈവശം ഉള്ളവർക്ക് പ്രത്യേക അധികാരം ലഭിക്കുന്നതാണ് ടാസ്ക്. മത്സരം തുടങ്ങുമ്പോൾ ആരുടെ കയ്യിൽ ആണ് പാവ ഉള്ളത് എന്നുള്ളതിൽ പ്രസക്തി ഇല്ല. മറിച്ച് ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും ആരാണ് പാവകൾ കൈവിക്കുന്നത് എന്ന് നോക്കി ആണ് പാവയുടെ അധികാരികളെ തീരുമാനിക്കുന്നത്. അത്തരത്തിൽ പാവകൾ കൈവശം ഉള്ളവരിൽ നിന്നും എന്ത് തന്ത്രങ്ങൾ കാട്ടി ആയാലും പാവകൾ മറ്റുള്ളവർക്ക് കൈക്കലാക്കാൻ കഴിയും.
അത്തരത്തിൽ ചതിക്കുഴിയിൽ കൂടി ആണ് റോബിൻ രാധാകൃഷ്ണൻ നിമിഷയിൽ നിന്നും പാവ നേടി എടുക്കുന്നത്. കൈക്കു വേദനയുള്ള നിമിഷക്ക് അടുക്കളയിൽ ജോലി ചെയ്യാൻ കഴിയാതെ വരുന്നതോടെ ജോലി ചെയ്യുമ്പോൾ മാത്രം റോബിൻ പാവ കയ്യിൽ വെക്കാമെന്നു പറയുകയും തുടർന്ന് പാവ കയ്യിൽ കിട്ടിക്കഴിയുമ്പോൾ ഇത് ഗെയിം ആണെന്ന് റോബിൻ പ്രഖ്യാപിക്കുകയും ആണ്. ഇതുകാണുന്ന ലക്ഷ്മി പ്രിയ പറയുന്നത് ആരെയും അമിതമായി വിശ്വസിക്കാൻ പാടില്ലേ എന്നാണ്.
അതുപോലെ ഭക്ഷണം കഴിക്കാൻ ആയി അകത്തു കടക്കണം എന്ന് പറഞ്ഞുകൊണ്ട് പറഞ്ഞ ഡെയിസിക്കു വേണ്ടി ബ്ലേസ്‌ലി പാവ നൽകുകയും അകത്തുകയറിയ ഡെയ്‌സി തിരിച്ചു പോകാതെ ബ്ലേസ്‌ലിയെ ചതിക്കുന്നതും കാണാം. എല്ലാവരും ജയിക്കാൻ വേണ്ടി ആണ് വരുന്നത് താനും അത് തന്നെ ആണ് ചെയ്യുന്നത് എന്ന് ഡെയ്‌സി പറയുന്നു. എന്നാൽ ഇത് കാണുമ്പോൾ സങ്കടം തോന്നുന്ന റോൻസോൺ വിൻസെന്റ് തന്റെ പാവ ബ്ലേസ്‌ലിക്ക് കൈമാറി പുറത്തു വരുന്നതും കാണാം.
കാണാൻ ഇരിക്കുന്ന ചതിക്കുഴികളുടെ തുടക്കം മാത്രമാണ് ഇതെങ്കിലും കൂടിയും. ഒന്നും അറിയാതെ ആളെ പോലെ ഒറ്റക്കിരുന്നു സംസാരിക്കുന്ന ലക്ഷ്മി പ്രിയയെ കാണാൻ കഴിയുന്നുണ്ട് പലപ്പോഴും. സീനിയർ എന്ന തരത്തിൽ കാണിക്കുന്ന ആജ്ഞാപനങ്ങൾ വരും ദിവസങ്ങളിൽ ലക്ഷ്മി പ്രിയക്ക് മുകളിൽ പൊട്ടിത്തെറികളും കാണാൻ കഴിയും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…