ഇന്ന് മലയാളികൾ ആബാലവൃന്ദം കാത്തിരുന്ന ആ നിമിഷത്തേക്ക് എത്തുകയാണ്. നീണ്ട 2 വർഷത്തെ ഇടവേളക്ക് ശേഷം ആണ് മലയാളം ബിഗ് ബോസ് നൂറുദിനം തികച്ച് ബിഗ് ബോസ് ഫിനാലെ കൃത്യമായി നടക്കുന്നത്. ഇതുവരെയുള്ള നാല് സീസണുകളിൽ ഏറ്റവും മികച്ചത് എന്ന് ബിഗ് ബോസ് ആരാധകർ വാഴ്ത്തിക്കഴിഞ്ഞു ഇത്തവണത്തെ ബിഗ് ബോസ് സീസണെ. ഏറ്റവും കൂടുതൽ ശക്തമായ ആർമികൾ ഉണ്ടായ വര്ഷം കൂടിയാണ് ഇത്തവണത്തേത്.
ജാസ്മിൻ അല്ലെങ്കിൽ റോബിൻ വിജയിക്കും എന്ന് ആരാധകർ കരുതിയിടത്തും നിന്നാണ് വൈൽഡ് കാർഡ് എൻട്രി വഴി എത്തുന്ന റിയാസിലേക്ക് വിജയ കിരീടം നീളുന്നത്. എന്നാൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ആരാണ് വിജയം നേടുമെന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ. കഴിഞ്ഞ വട്ടം മണിക്കുട്ടൻ ആയിരിക്കും വിജയി എന്ന് നേരത്തെ തന്നെ പ്രേക്ഷകർ ഉറപ്പിച്ചു എങ്കിൽ ഇത്തവണ കളി മാറി എന്ന് വേണം എങ്കിൽ പറയാം.
കാരണം ബിഗ് ബോസ് സീസൺ നാലാം ഭാഗത്തിന്റെ ഫൈനൽ ആറിൽ എത്തിയവരിൽ നാലുപേർ വിജയികൾ ആകാൻ അവസാനം ഘട്ടം വരെ ഉണ്ടാകും എന്നാണ് അറിയുന്നത്. ധന്യയും സൂരജിനെയും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല എങ്കിൽ കൂടിയും നിരവധി നോമിനേഷനിൽ എത്തിയ ലക്ഷ്മി പ്രിയ പുഷ്പം പോലെ ആണ് എല്ലാതവണയും വിജയിച്ചു കയറി പോന്നത്.
അതെ സമയം ദിൽഷ ആയിരിക്കും വിജയി എന്ന് കഴിഞ്ഞ ദിവസം വരെ പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിൽ കൂടിയും ബ്ലേസ്ലിക്ക് എതിരെ റോബിൻ നടത്തിയ പരാമർശത്തിൽ കൂടി വോട്ടുകൾ നഷ്ടം ആകുന്നത് ദിൽഷയുടേത് ആയിരിക്കും. അതെ സമയം ബിഗ് ബോസ്സിൽ ഇത്തവണ ഏറ്റവും കൂടുതൽ ആളുകൾ പിന്തുണക്കുന്നതിന് റിയാസിനെ ആണെങ്കിൽ കൂടിയും നിരവധി വിരോധികൾ ഉള്ള ആൾ കൂടിയാണ് റിയാസ് സലിം എന്ന് വേണം എങ്കിൽ പറയാം.
എന്നാൽ ബിഗ് ബോസ്സിൽ നിന്നും റോബിൻ ഔട്ട് ആയതിനു പിന്നാലെ പ്രതാപം നഷ്ടമായ ആൾ ആണ് ബ്ലേസ്‌ലി. എന്നാൽ അവസാന ഘട്ടത്തിൽ സെന്റിമെൻസ് വോട്ടുകൾ തന്നിലേക്ക് എത്തിക്കാനുള്ള അടവുകൾ ബിഗ് ബോസ് വീട്ടിൽ ബ്ലെസ്സ്ലി പുറത്തെടുത്തിരുന്നു.
അതെ സമയം റോബിൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിൽ കൂടി ബ്ലേസ്ലിക്ക് കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് വേണം എങ്കിൽ പറയാം. ബ്ലേസ്ലിക്ക് അവസാന നിമിഷം ഉണ്ടാക്കിയ മുന്നേറ്റത്തിൽ കൂടി കോട്ടം സംഭവിക്കുന്നത് റിയാസിനും അതുപോലെ ദില്ഷാക്കും ആണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…