Categories: Big Boss Malayalam

ലക്ഷ്മി പ്രിയ, നവീൻ അറക്കൽ, ധന്യ മേരി വര്ഗീസ്, ജാനകി സുധീർ തുടങ്ങി ആദ്യ ഒമ്പത് മത്സരാർത്ഥികൾ ഇവർ; ബിഗ് ബോസ് മലയാളം സീസൺ നാലിന് തുടക്കമായി..!!

കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് സീസൺ 4 മലയാളം ആരംഭിച്ചു. മോഹൻലാൽ അവതാരമായി വീണ്ടും എത്തുമ്പോൾ ആരൊക്കെ ആണ് മത്സരാർത്ഥികൾ എന്നുള്ള പ്രവചനങ്ങൾ എല്ലാം നടന്നിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ ബിഗ് ബോസ് നാലാം സീസൺ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.

ആരാധകർ നേരത്തെ പ്രവചനം നടത്തിയ പല താരങ്ങളും ഇ സീസണിൽ എത്തിയിട്ടുണ്ട്. ടെലിവിഷൻ രംഗത്തും മോഡലിംഗ് രംഗത്തും സജീവമായി നിൽക്കുന്ന താരങ്ങൾ ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. സീരിയൽ താരം നവീൻ അറക്കൽ ആണ് ഇത്തവണ ആദ്യം എത്തിയ ബിഗ് ബോസ് മത്സരാർത്ഥി.

നിരവധി സീരിയലുകളിൽ നായകനായും അതിനൊപ്പം തന്നെ വില്ലൻ വേഷങ്ങളിലും എല്ലാം എത്തിയിട്ടുള്ള ആൾ കൂടി ആണ് നവീൻ അറക്കൽ. ഇപ്പോൾ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നിന്നും ആണ് നവീൻ ബിഗ് ബോസ്സിലേക്ക് എത്തുന്നത്. ജാനകി സുധീർ ആണ് രണ്ടാമത്തെ മത്സരാർത്ഥി.

നടിയും അവതാരകയും മോഡലുമായി തിളങ്ങി താരമാണ് ജാനകി. ചങ്ക്‌സ്, ചാണക്യ തന്ത്രം, തീരം, ഒരു യമണ്ടൻ പ്രണയകഥ എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. ലക്ഷ്മി പ്രിയ ബിഗ് ബോസ് സീസൺ നാലിൽ ഏറ്റവും ശക്തമായ മത്സരം കാഴ്ചവെക്കും എന്ന് കരുതുന്ന താരം ആണ് സിനിമ സീരിയൽ താരമായി ലക്ഷ്മി പ്രിയ. ഡോക്ടർ റോബിൻ. ഡോക്ടർ മച്ചാൻ എന്ന അറിയപ്പെടുന്ന റോബിൻ ഇൻഫ്ലുവെൻസർ കൂടിയാണ്.

റോബിൻ രാധാകൃഷ്ണൻ ജോലി ചെയ്യുന്നത് ജിജി ആശുപത്രിയിൽ ആണ്. ധന്യ മേരി വര്ഗീസ്.. ബിഗ് ബോസ്സിൽ ഏറ്റവും ശക്തയായ മറ്റൊരു മത്സരാർത്ഥിയായി പ്രേക്ഷകർ വിലയിരുത്തുന്ന താരം ആണ് ധന്യ മേരി വര്ഗീസ്, അഭിനയ ലോകത്തിൽ നിന്നും എത്തിയ താരത്തിന് വലിയ ഫാൻസ്‌ ലഭിക്കാൻ സാധ്യതയുള്ള താരം കൂടിയാണ്. ശാലിനി നായർ. അവതാരക ആയി തിളങ്ങി നിൽക്കുന്ന ശാലിനി കുന്നുംകുളം സ്വദേശിനിയാണ്.

സ്റ്റേജ് ഷോകളിൽ മറ്റും തിളങ്ങി നിൽക്കുന്ന ശാലിനിയുടെ ആദ്യ വലിയ ഷോ ആണ് ബിഗ് ബോസ്. ജാസ്മിൻ എ മൂസ. ഓർത്തഡോക്സ് മുസ്ലിം കുടുംബത്തിൽ ജനിച്ച ജാസ്മിൻ. ജിം ട്രെയ്നറും അതിനൊപ്പം തന്നെ ബോഡി ബിൽഡർ കൂടിയാണ്. രണ്ടുവട്ടം വിവാഹം കഴിച്ചു എങ്കിൽ കൂടിയും ഇപ്പോൾ വിവാഹ മോചനം നേടിയ താരം സ്ത്രീ സുഹൃത്തിനൊപ്പം ലിവിങ് ടുഗതെറിൽ ആണ്.

അഖിൽ. കോമഡി സീസൺ രണ്ടിൽ വിജയി ആയിരുന്നു അഖിൽ, നടൻ എന്ന നിലയിൽ സിനിമ മേഖലയിലേക്ക് എത്തിയ താരം അറിയപ്പെടുന്നത് കുട്ടി അഖിൽ എന്ന പേരിൽ ആണ്. ഡെയിസി ഡേവിഡ്. കേരളത്തിലെ അപൂർവം വനിതാ ഫോട്ടോഗ്രാഫർമാരിൽ ഒരാൾ ആണ് ഡെയിസി ഡേവിഡ്. അന്തരിച്ച നടി ഫിലോണിമിനയുടെ കൊച്ചു മകൾ കൂടി ആണ് ഡെയിസി.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago