ന്യൂ നോർമൽ എന്നുള്ളത് പരസ്യങ്ങളിൽ മാത്രം; ബിഗ് ബോസ് അതിനുവേണ്ടി ഒന്നും ചെയ്തില്ല; റിയാസിനോട് ചെയ്‌തത്‌ ചതി..!!

3,360

ചരിത്രത്തിൽ ആദ്യമായി ബിഗ് ബോസ് മലയാളത്തിൽ ഒരു പെൺകുട്ടി വിജയി ആയെങ്കിൽ കൂടിയും പ്രേക്ഷകരുടെയും സഹ മത്സരാർത്ഥികളുടെയും മനസ്സിൽ ചേക്കേറിയ വിജയി ദിൽഷ പ്രസന്നൻ ആയിരുന്നില്ല. അത് റിയാസ് സലിം ആയിരുന്നു.

64 ക്യാമറകൾക്ക് മുന്നിൽ വലിയ വാ തുറക്കലുകൾ ഇല്ലാതെ പോയ റോൻസോൺ ഗ്രാൻഡ് ഫിനാലെ വേദിയിൽ മോഹൻലാൽ നോക്കി നിൽക്കുമ്പോൾ പറഞ്ഞു യഥാർത്ഥ വിജയി നീ ആണെടാ എന്ന്. അതെ സോഷ്യൽ മീഡിയ അടക്കം വാഴ്ത്തപ്പെടുന്ന വിജയി റിയാസ് സലിം ആണ്.

ഗ്രാൻഡ് ഫിനാലെയിലേക്ക് ടിക്കെറ്റ് ഫിനാലെ മത്സരങ്ങൾ ജയിച്ചു കയറി എത്തിയ ഒരാൾ. ബിഗ് ബോസ് സീസൺ നാലാം ഭാഗത്തിലെ ത്രികോണ പ്രണയത്തിലെ നായിക. തന്റെ പ്രിയ കൂട്ടുകാരൻ പോയപ്പോൾ അവനു വേണ്ടി ശബ്ദമുയർത്തിയ വ്യക്തി.

അങ്ങനെ പലപ്പോഴും തനിക്ക് വേണ്ടിയല്ലാതെ മാത്രം ശബ്ദമുയർത്തിയ ദിൽഷക്ക് ഇനി അഭിമാനത്തോടെ പറയാം താനാണ് ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിന്നർ എന്ന്. ചരിത്രത്തിൽ ഇടം നേടിയ വിജയം തന്നെയാണ് ദിൽഷ ഇത്തവണ ബിഗ് ബോസ്സിൽ കൂടി നേടിയത്.

ദിൽഷയുടെയും അതിനൊപ്പം റോബിൻ ആർമിയും കൂടി ചേർന്നപ്പോൾ തകർക്കാൻ കഴിയാത്ത ശക്തിയായി ബിഗ് ബോസ്സിൽ ദിൽഷ മാറുക ആയിരുന്നു. എന്നാൽ ഇതൊക്കെ ആണെങ്കിൽ കൂടിയും റിയാസ് ന്യൂ നോർമൽ വ്യക്താവായി ബിഗ് ബോസ്സിൽ എത്തിയത് ആണെങ്കിൽ കൂടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏഷ്യാനെറ്റിനും ബിഗ് ബോസ് മലയാളം ടീമിനും തെറ്റുപറ്റി എന്ന തരത്തിൽ വരുന്ന കുറിപ്പ് ആണ് വൈറൽ ആകുന്നത്.

big boss season 4 riyas salim

കുറച്ചു നാൾ മുൻപേ പറയണം എന്ന് കരുതിയതാണ് , പക്ഷേ ഇന്നാണ് അത് പറയേണ്ട ഏറ്റവും ശരിയായ ദിവസം.

പറയാനുള്ളത് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിനിക്കുറിച്ചാണ് , പറയുന്നത് ഏഷ്യാനെറ്റ് നോടും.

ഷോ യുടെ അധികൃതരും ഹോസ്റ്റും പറയുന്നത് പോലെ ഒരു ന്യൂ നോർമൽ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അത്തരം കണ്ടന്റുകൾ ധൈര്യപൂർവം ടെലികാസ്റ്റ് ചെയ്യാനുള്ള മിനിമം മര്യാദ എങ്കിലും കാണിക്കണം. അത് വെറുതെ ലൈവിൽ മാത്രം കാണിച്ചാൽ പോര. കാരണം മലയാളി പ്രേക്ഷകർ കൂടുതലും ടെലിവിഷനിൽ തന്നെയാണ് ഈ ഷോ കാണുന്നത്. സാമൂഹിക മാറ്റമാണ് നിങ്ങൾ യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് എങ്കിൽ വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്ന മനുഷ്യരുടെ മുന്നിലേക്കാണ് അത്തരം കണ്ടന്റുകൾ എത്തേണ്ടതും.

ഇവിടെയാണ് എനിക്ക് ഈ ഷോയുടെ ഉദ്ദേശശുദ്ധിയോട് എതിരഭിപ്രായം ഉള്ളത്. അതിന്റെ കാരണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഏറ്റവും മോശമായി തോന്നിയ മൂന്ന് കാര്യങ്ങൾ ഇവിടെ പറയാം.

1. LGBTQ കമ്മ്യൂണിറ്റി യെ പറ്റി ഇൻഫോർമേറ്റീവ് ആയി ബ്ലെസ്സ് ലീയോട് റിയാസ് കോൾ സെന്റർ ടാസ്കിൽ പറഞ്ഞ കാര്യങ്ങൾ ഒരു വരി പോലും ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.

2. ആർത്തവത്തെ പറ്റി ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷയിൽ റിയാസ് പറഞ്ഞ ഒരു സീൻ പോലും നിങ്ങൾ ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.

3. LGBTQ കമ്മ്യൂണിറ്റിയെ കളിയാക്കുന്ന തരത്തിലുള്ള ആക്ഷൻസ് കാണിച്ച ലക്ഷ്മിപ്രിയ പോലുള്ള കണ്ടെസ്റ്റന്റിനോട് ഒരു വാക്ക് പോലും ശാസനത്തിന്റെ ഭാഷയിൽ ഷോയുടെ ഹോസ്റ്റ് ചോദിച്ചില്ല.

ഇതാണോ നിങ്ങൾ ന്യൂ നോർമൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? ഇതാണോ നിങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സാമൂഹിക പരിവർത്തനം ??

ഇത് ഒരിക്കലും ഒരു ന്യൂ നോർമൽ ഷോ അല്ല, നിങ്ങൾക്ക് റേറ്റിങ് കൂട്ടാനോ ഗിമ്മിക് കാണിക്കാനോ ഉള്ള കാര്യങ്ങൾ അല്ല ഇതൊന്നും.

ജയിച്ചത് ദിൽഷ, പക്ഷെ പ്രേക്ഷകരുടെ മനം കവർന്നത് റിയാസ് സലിം; ബ്ലെസ്സ്ലീക്കും റോബിനും ജാസ്മിനും നേടാൻ കഴിയാതെപോയ നേട്ടവുമായി റിയാസ് സലിം..!!

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഏഷ്യാനെറ്റും നിങ്ങളുടെ ഈ ഷോ യുടെ ക്രൂവും ആദ്യം നോർമലായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അടുത്ത വർഷമെങ്കിലും ഒരു ട്രൂ വിന്നറിനെ ഉണ്ടാക്കുന്നതിന് ഉപകരിക്കും.

Article : John Samuel

You might also like