Bigg Boss Season 4 Malayalam: Ashwin Vijay ജാല വിദ്യക്കാരനായ അശ്വിൻ വിജയിയെ ചുരുക്കം മലയാളികൾക്ക് എങ്കിലും അറിയാമെങ്കിൽ കൂടിയും യഥാർത്ഥ കഥയിലേക്ക് എത്തിക്കഴിഞ്ഞപ്പോൾ അശ്വിൻ അറിഞ്ഞതിനെക്കാളും കേട്ടതിനെക്കാളും ഏറെ മുകളിൽ ആണെന്ന് പറയാം. ചെറുപ്പം മുതൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കിയ ആൾ ആണ് അശ്വിൻ.
തന്റെ കാഠിന്യം നിറഞ്ഞ ജീവിതത്തിൽ വിജയങ്ങൾ പൊരുതി നേടിയ ആൾ കൂടിയാണ് അശ്വിൻ എന്ന് പറയുമ്പോൾ ആർക്കും ആ ഇന്സ്പിരേഷൻ കഥ ഒന്ന് കേൾക്കണം എന്ന് തോന്നും. ജാലവിദ്യയുടെ ലോകത്തിൽ തന്റെ അസാമാന്യ പാടവം കാഴ്ച വെച്ചിട്ടുള്ള അശ്വിൻ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്‌സും ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ ആൽ കൂടിയാണ്.
ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ മാജിക്കുകൾ കാണിച്ചുകൊണ്ടാണ് അശ്വിൻ ആ നേട്ടത്തിലേക്ക് എത്തിയത്. അശ്വിൻ എന്ന താരത്തിന് ലോകത്തിനു മുന്നിൽ ഒരു വലിയ പോരാട്ടത്തിന്റെ കഥ പറയാനുണ്ട്. അത് പറയാനുള്ള വേദിയിൽ തന്നെയാണ് ഇപ്പോൾ അശ്വിൻ എത്തിയത് എന്ന് വേണം പറയാൻ. ലോക മലയാളികൾ ഏറ്റവും കാണുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം.
ഇപ്പോൾ സീസൺ നാലാം ഭാഗം ആരംഭിച്ചു കഴിഞ്ഞപ്പോൾ താൻ ചവിട്ടിക്കയറിയ പടികളുടെ വിജയ കഥകൾ തന്നെ ആയിരിക്കും അശ്വിന് മുതൽ കൂട്ടായി ഉള്ളത് എന്ന് വേണം പറയാൻ. തിരുവനതപുരം മലയോര ഗ്രാമമായ വിതുരയിൽ ആയിരുന്നു 1988 അശ്വിൻ ജനിക്കുന്നത്. വിജയൻ ലത ദമ്പതികളുടെ മകൻ ആയിരുന്നു. അമ്മയുടെ മാനസിക പ്രശ്നങ്ങൾ അറിയാതെ ആയിരുന്നു അച്ഛൻ അമ്മയെ വിവാഹം കഴിക്കുന്നത്. തുടർന്ന് അച്ഛന്റെ വീട്ടിൽ നിന്നും ഉണ്ടായ സമ്മർദങ്ങൾ മൂലം അമ്മ സ്വന്തം വീട്ടിലേക്ക് പോയി.
അവിടെ വെച്ചാണ് അമ്മക്ക് അനിയത്തി ജനിക്കുന്നത്. മനസികാസ്വസ്ഥതയുള്ള അമ്മ അശ്വിനിൽ നിന്നും കുടുംബത്തിൽ നിന്നും അശ്വിന്റെ അഞ്ചാം വയസിൽ കാണാതെ പോയപ്പോൾ അതിൽ മനം നൊന്ത് അച്ഛൻ വിജയൻ ജീവിതം അവിടെ അവസാനിപ്പിക്കുകയും ചെയ്തു. അച്ഛനും അമ്മയും നഷ്ടമായ ആ അഞ്ചാം വയസുകാരന് പിന്നീട് താങ്ങളും തണലുമായി ഉണ്ടായിരുന്നത് അച്ഛന്റെ അമ്മയായിരുന്നു.
അനിയത്തിയെ അമ്മയുടെ ചേച്ചി നിയമപരമായി ദത്തെടുത്തു. കൂലിവേലക്ക് പോയ അച്ചാമ്മ കഷ്ടപ്പെട്ട് തന്നെ ആണ് അശ്വിനെ വളർത്തിയത്. പ്ലസ് ടു പഠിക്കാൻ രണ്ടായിരം രൂപ ഇല്ലാത്തത് കൊണ്ട് പഠനം നിർത്തുന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ കടം വാങ്ങിയാണ് അമ്മൂമ്മ പണം തന്നത്. പ്ലസ് വൺ അവസാന പരീക്ഷ നടക്കുന്ന സമയത്തിൽ അമ്മൂമ്മ മരിക്കുന്നത്. ആ സമയത്തിൽ അച്ഛന്റെ പെങ്ങൾ വന്നു.
എന്നാൽ പിന്നീട് അത് വെറും തട്ടിപ്പ് ആണെന്ന് ഞാൻ മനസിലാക്കുന്നത്. അനാഥനായ എന്നെ വീട്ടിൽ നിന്നും പ്ലസ് ടു കഴിഞ്ഞപ്പോൾ ഇറക്കി വിട്ടു. തുടർന്ന് പച്ചവെള്ളവും വടയും കഴിച്ചു നാല് ദിവസം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ആൾ ആണ് താൻ എന്ന് അശ്വിൻ പറയുന്നു. തുടർന്ന് അമ്മൂമ്മയിൽ നിന്നും ലഭിച്ച മോതിരം വിറ്റ് ഞാൻ ഒരു ഹോസ്റ്റലിൽ കയറി. അവിടെ നിന്നും ലൈ ഗീക ചൂഷണം അടക്കം ഞാൻ നേരിട്ടു. 22 വർഷങ്ങൾക്ക് ശേഷം അമ്മയെ ഞാൻ കണ്ടെത്തി എങ്കിൽ കൂടിയും അമ്മക്ക് എന്നെ തിരിച്ചു അറിയാൻ കഴിഞ്ഞില്ല.
അമ്മ അത്രക്കും മാനസിക ബുദ്ധിമുട്ടുകൊണ്ട് വിഷമിക്കുക ആയിരുന്നു. അമ്മയെ എന്റെ അടുത്തേക്ക് കൊണ്ട് വരാൻ ഉള്ളത് ആഗ്രഹത്തിന് വിലങ്ങു തടിയായി നിന്നത് സ്വന്തമായി ഒരു വീട് ഇല്ല എന്നുള്ളത് ആയിരുന്നു. എന്നാൽ ഒരു വീടിനു വേണ്ടി കഴിഞ്ഞ ഏഴ് വർഷമായി സർക്കാരിന് മുന്നിൽ നിൽക്കുന്നു എങ്കിൽ കൂടിയും സ്വന്തമായി സ്ഥലം ഇല്ലാത്തത് കൊണ്ട് എന്നും വീട് കിട്ടിയിട്ടില്ല.
കലാരംഗത്തെ ഉള്ള അശ്വിന്റെ കഴിവുകൾ തിരിച്ചറിഞ്ഞത് അരവിന്ദാക്ഷൻ എന്ന അശ്വിന്റെ സ്പോൺസർ ആയിരുന്നു. അദ്ദേഹത്തിന്റെ അകമഴിഞ്ഞ പിന്തുണ കൊണ്ടും വലിയ മനസ്സ് കൊണ്ടും കലാമേഖലയിൽ നിറഞ്ഞ സാന്നിധ്യമായി അശ്വിൻ ഉണ്ടായിരുന്നു. തുടർന്ന് സ്വന്തമായി തന്നെ നൃത്തം പഠിക്കുകയും ചെയ്തു അശ്വിൻ. തുടർന്ന് ഒരിക്കൽ അമ്പലപ്പറമ്പുകളിൽ കണ്ട മാജിക് ഷോയോടുള്ള കമ്പം ആണ് അശ്വിന്റെ ജീവിതത്തിൽ വഴിത്തിവ് ആയത്.
തുടർന്ന് ബാലരമയിൽ അടക്കം വന്ന മാജിക് ട്രിക്കുകൾ പഠിച്ചെടുക്കുന്ന കാലം ആയിരുന്നു. തുടർന്ന് ചെറിയ ചെറിയ പരിപാടികൾ അവതരിപ്പിക്കാൻ അശ്വിന് അവസരങ്ങൾ ലഭിച്ചു തുടങ്ങി. തുടർന്ന് മജീഷ്യൻ സേനയുടെ അടുത്തേക്ക് എത്തിയതോടെ വിജയത്തിന്റെ വഴികളിൽ എത്തുക ആയിരുന്നു അശ്വിൻ വിജയ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…