Categories: Big Boss Malayalam

റോബിന് സാധിക്കാത്തത് റിയാസിന് കഴിഞ്ഞു; മാരാരെ വളഞ്ഞിട്ട് ആക്രമിച്ച് അനുവും സെറീനയും ശോഭയും ഒപ്പം അനിയൻ മിഥുനും; തിരിഞ്ഞുപോലും നോക്കാതെ ഷിജുവും വിഷ്ണുവും..!!

ബിഗ് ബോസ് അഞ്ചാം സീസണിൽ മലയാളത്തിൽ കൂടുതൽ ആളുകളും കളിക്കുന്നത് സേഫ് ഗെയിം തന്നെ ആണെന്ന് വേണം പറയാൻ. അഖിൽ മാരാരെ ചുറ്റിപറ്റി മാത്രമാണ് ബിഗ് ബോസ് വീട്ടിൽ എന്തെങ്കിലും കോൺടെന്റ് ഉണ്ടാകുന്നുള്ളൂ എന്നുള്ളതാണ് സത്യം. അത്തരത്തിൽ ബിഗ് ബോസ് റേറ്റിങ് താഴേക്ക് പോയപ്പോൾ ആയിരുന്നു ഡോ. റോബിൻ രാധാകൃഷ്ണനും ഡോ. രജിത് കുമാറും ബിഗ് ബോസ് വീട്ടിൽ എത്തിയത്.

രജിത് നല്ല രീതിയിൽ അതിഥിയായി എത്തി ഗെയിം കളിച്ചപ്പോൾ അഖിൽ മാരാരെ മാത്രമായിരുന്നു റോബിൻ ലക്ഷ്യമിട്ടത്. റോബിൻ അഖിലിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത് ഒഴിച്ചാൽ ബിഗ് ബോസ് വീട്ടിൽ റോബിൻ ഉണ്ടായിരുന്നോ എന്നുള്ളത് പോലും കാണികൾക്ക് സംശയം ആയിരുന്നു എന്നുള്ളതാണ് വാസ്തവം. എന്നാൽ അവസാനം ഫിസിക്കൽ അസോൾട്ട് വിഷയത്തിൽ ജുനൈസിനെ വരുതിയിലാക്കി റോബിൻ അഖിലിനെ പുറത്താക്കാൻ നോക്കി എങ്കിൽ കൂടിയും വീട്ടിൽ നിന്നും പുറത്തായത് റോബിൻ തന്നെ ആയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം കോടതി ടാസ്ക് കളിക്കാൻ ആയി രണ്ടു പഴയ മുഖങ്ങൾ കൂടി ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ട് വന്നിരിക്കുകയാണ്. മൂന്നാം സീസണിൽ തകർത്താടിയ ഫിറോസ് ഖാനും നാലാം സീസണിലെ മികച്ച ഗെയിമറായ റിയാസ് സലീമുമാണ്. ബിഗ് ബോസ് വീട്ടിലേക്ക് ഇന്നത്തെ എത്തിയ എപ്പിസോഡിൽ തന്നെ അഖിൽ മാരാർക്ക് ഒരു പണി റിയാസ് കൊടുത്തു കഴിഞ്ഞു.

മിഥുൻ തല എല്ലാവരെയും കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വിഷയം ആയിരുന്നു തുടക്കം, ഈ വിഷയം വീണ്ടും പറയുക ആയിരുന്നു റിയാസ് സലിം ചെയ്തു. തുടർന്ന് ബിഗ് ബോസ് വീട്ടിൽ ഈ വിഷയത്തിനെ കുറിച്ച് ചർച്ച നടത്തുകയും തുടർന്ന് എല്ലാവരും ചേർന്ന് അഖിൽ മാരാരെ ആക്രമിക്കുകയും ആയിരുന്നു.

എന്നാൽ അനുവും സെറീനയും ശോഭയും ചേർന്ന് അഖിൽ മാരാർക്ക് എതിരെ ഈ വിഷയത്തിൽ തിരിയുകയും തുടർന്ന് ഉറങ്ങി കിടന്ന അനിയൻ മിഥുനെ ശോഭ വിളിച്ചുണർത്തി കൊണ്ടുവരുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ശക്തമായ ആക്രമണം നടന്നപ്പോൾ വിഷ്ണുവും ഷിജുവും ഒരക്ഷരം പോലും പ്രതികരിക്കാതെ മാറി നിൽക്കുക ആയിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

2 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago