Categories: Big Boss Malayalam

ദിൽഷയെ തള്ളിപ്പറഞ്ഞ് ബ്ലേസ്‌ലി; ഇത്രക്കും വലിയൊരു ഷോക്ക് ബ്ലെസിലിയിൽ നിന്നും പ്രതീക്ഷിക്കാതെ ദിൽഷയും; ഒപ്പം റിയാസിനെ പുകഴ്ത്തി ബ്ലേസ്ലിയുടെ വാക്കുകൾ..!!

ബിഗ് ബോസ് വീട്ടിൽ നിലപടുകൾ കൃത്യമായി മുഖം നോക്കാതെ വ്യക്തമാക്കുന്നയാൾ ആണ് ബ്ലേസ്‌ലി. ഏത് വിഷയത്തിലും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ നിലപാടുകൾ ഉള്ള ആൾ കൂടി ആണ് ബ്ലേസ്‌ലി. ബിഗ് ബോസ് തുടങ്ങിയത് മുതൽ വമ്പൻ ആരാധക പിന്തുണയോടെ മുന്നേറുന്ന ബ്ലേസ്‌ലി എടക്കാലത്തിൽ ബിഗ് ബോസ് വീട്ടിൽ മോശം പ്രകടനം കാഴ്ച വെച്ച ആൾ കൂടി ആണ്.

കൃത്യമായ ഗെയിം സ്ട്രാറ്റജി പുറത്തെടുക്കുന്ന ബ്ലേസ്‌ലി എന്നാൽ ഇടക്കാലത്തിൽ ഡോക്ടർ റോബിൻറെയും അതുപോലെ ദിൽഷയുടെയും പിന്നിൽ നിന്ന് മാത്രം ആയിരുന്നു കളിച്ചിരുന്നത്. ഡോക്ടർ റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് പോയതോടെ ഒറ്റക്കായി പോയ ദില്ഷക്ക് കരുത്ത് നൽകുന്ന രീതിയിൽ ആയിരുന്നു ബ്ലേസ്‌ലി നിന്നത് എങ്കിൽ പിന്നീട് ദിൽഷ തന്നെ ബിഗ് ബോസ് ഹൗസിൽ ബ്ലേസ്‌ലിയെ തള്ളിപ്പറഞ്ഞിരുന്നു.

മോഹൻലാൽ വന്ന എപ്പിസോഡിയിൽ തനിക്ക് പുറത്തേക്ക് പോകാൻ ഇഷ്ടം ഉള്ള വ്യക്തി ആരെന്ന് ചോദിച്ചപ്പോൾ ബ്ലേസ്ലിയുടെ പേര് പറഞ്ഞ ദിൽഷ ഉള്ളിൽ നിർത്താൻ ആഗ്രഹിക്കുന്നത് ലക്ഷ്മി പ്രിയയെ ആന്നെനും പറഞ്ഞിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം മോർണിംഗ് ടാസ്കിൽ ആയിരുന്നു സ്വയം സ്പേസ് ഉണ്ടാക്കുന്ന ആളുകളെയും മറ്റുള്ളവരുടെ സ്‌പേസിൽ കളിക്കുന്ന ആളുകളെയും പറയാൻ ബിഗ് ബോസ് ഓരോരുത്തർക്കും അവസരം നൽകിയത്.

സ്വന്തമായി സ്‌പേസ് ഉണ്ടാക്കിയ ആൾ ആയിരുന്നു റിയാസ് എന്ന് ബ്ലേസ്‌ലി പറയുമ്പോൾ മറ്റുള്ളവരുടെ സ്‌പേസിൽ കൂടി ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നത് ദിൽഷ എന്നെന്നും ബ്ലേസ്‌ലി പറയുന്നുണ്ട്. ദിൽഷ എന്തിനാണ് ഇവിടെ നിൽക്കുന്നത് എന്ന് പലപ്പോഴും അറിയില്ലായിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ ആണ് ഇതെല്ലാം മനസിലാക്കി വരുന്നത് എന്നും നൂറു ദിവസം കഴിയുമ്പോൾ കൂടുതൽ മനസിലാക്കും എന്നും ബ്ലേസ്‌ലി പറയുന്നു.

അതുപോലെ റിയാസ് പറഞ്ഞത് സ്വയം സ്‌പേസ് കണ്ടെത്തുന്ന വ്യക്തി എന്നുള്ളത് ബ്ലേസ്‌ലിയെ ആയിരുന്നു. തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ആൾ ആണ് ബ്ലേസ്‌ലി എന്നും അത് ലാലേട്ടൻ വരുന്ന എപ്പിസോഡിൽ പറഞ്ഞിരുന്നു എങ്കിൽ കൂടിയും അത് പ്രേക്ഷകർ പറഞ്ഞത് ആയിരിക്കും എന്നും റിയാസ് പറയുന്നു. മറ്റുള്ളവരുടെ സ്‌പേസിൽ ഇവിടെ നിൽക്കുന്നതായി റിയാസ് പറയുന്നതും ദിൽഷയെ ആയിരുന്നു.

ദില്ഷക്ക് ദിൽഷയുടെ സ്‌പേസ് ഉണ്ടെന്നു പറയുമ്പോഴും റോബിനും ബ്ലേസ്ലിയും ആയുള്ള സൗഹൃദം ആയിരുന്നു ദില്ഷാക്ക് മുതൽ കൂട്ട് എന്നും റിയാസ് പറയുന്നു. ലക്ഷ്മി പ്രിയ പറയുന്നത് മറ്റുള്ളവരുടെ സ്‌പേസ് അപഹരിക്കുന്നത് റിയാസ് ആണെന്ന് ആയിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

1 week ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

1 week ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

3 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

4 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago