ബിഗ് ബോസ് സീസൺ 4 മലയാളത്തിൽ ശക്തരാമായ മത്സരാത്ഥികൾ ആണ് അറുപത് ദിവസങ്ങളിലേക്ക് എത്തുമ്പോൾ ബിഗ് ബോസ് വീട്ടിൽ ഉള്ളത്. ഗെയിം ജയിക്കാനും വീട്ടിൽ ശക്തമായി നിൽക്കാനും താരങ്ങൾ നിരവധി തന്ത്രങ്ങൾ ആണ് ഓരോ മത്സരാര്ഥികളും കാഴ്ച വെക്കാറുള്ളത്.
അത്തരത്തിൽ ഇത്തവണ ബിഗ് ബോസ് ഹൗസിൽ ഏറ്റവും ശക്തമായ മത്സരം കാഴ്ച വെക്കുന്ന ആളുകൾ ആണ് ഡോക്ടർ റോബിൻ, ജാസ്മിൻ, ബ്ലെസ്സ്ലീ എന്നിവർ. ബിഗ് ബോസ് വീട്ടിൽ എല്ലാ പഴികളും തന്നിലേക്ക് എത്തിച്ച് സിംപതിയിൽ കൂടി മുന്നേറുന്ന താരം ആണ് തിരുവനന്തപുരം സ്വദേശിയും ഗായകനുമായ ബ്ലേസ്‌ലി. ജീവിതത്തിൽ ഒട്ടേറെ വേദനകൾ ഏറ്റുവാങ്ങിയ ആൾ കൂടിയാണ് ബ്ലേസ്‌ലി.
സ്വന്തം പിതാവ് കണ്മുന്നിൽ മരിക്കുമ്പോൾ നോക്കി നിൽക്കേണ്ടി വന്ന വേദന ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ആൾ കൂടി ആണ് ബ്ലേസ്‌ലി. ബിഗ് ബോസ് വീട്ടിൽ എത്തിയ ദിവസങ്ങൾക്ക് ഉള്ളിൽ മറ്റൊരു മത്സരാർത്ഥി ആയ ദിൽഷയോട് തന്റെ പ്രണയം പറഞ്ഞ ആൾ കൂടി ആണ് ബ്ലേസ്‌ലി. എന്നാൽ ദിൽഷയിൽ നിന്നും നോ എന്നായിരുന്നു മറുപടി. അതെ സമയം തന്റെ ജീവിതത്തിൽ ഉണ്ടായ ആദ്യ പ്രണയിനി ഒരു ടോക്സിക്ക് കാമുകി ആയിരുന്നു എന്ന് ആയിരുന്നു ബ്ലേസ്‌ലി ബിഗ് ബോസ്സിൽ പറഞ്ഞത്.
തന്റെ പിതാവ് മരിക്കുമ്പോൾ പോലും മോശം വാക്കുകൾ കൊണ്ട് വേദനിപ്പിച്ച ആൾ ആണ് തന്റെ കാമുകി എന്ന് ബ്ലേസ്‌ലി പറഞ്ഞിരുന്നു. എന്നാൽ കാമുകിയുടെ പേര് പറഞ്ഞില്ല എങ്കിൽ കൂടിയും തന്റെ ആദ്യ ആൽബത്തിൽ നായിക ആയിരുന്നു എന്നുള്ളത് അടക്കമുള്ള സൂചനകൾ ബ്ലേസ്‌ലി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മുൻ കാമുകി കൃഷ്ണ രാജ് ബ്ലേസ്‌ലി പറഞ്ഞ വാക്കുകൾക്ക് മറുപടിയും ആയി ആയിരുന്നു രംഗത് വന്നത്.
താൻ പറഞ്ഞ വാക്കുകൾ ബ്ലേസ്‌ലി സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വിനിയോഗിച്ചു എന്ന് കൃഷ്ണ പറയുന്നു. ബ്ലേസ്ലിയുടെ പിതാവിന്റെ മരണത്തിനു ഒരു മാസം മുന്നേ തങ്ങൾ വേർപിരിഞ്ഞത് ആണെന്ന് കൃഷ്ണ പറയുന്നു. എന്നാൽ പിതാവിന്റെ മരണ സമയത്തിൽ ബ്ലേസ്‌ലി തന്നെ വിളിച്ചിരുന്നു എന്നും അറുപത് വയസ് കഴിഞ്ഞ നിന്റെ അച്ഛൻ ഇതുവരെയും മരിച്ചില്ല എന്നും എന്നാൽ അത്രകൂടി പ്രായം ആകാത്ത തന്റെ വാപ്പ മരിച്ചത് തനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല എന്നും ജീവിതത്തിൽ തനിക്ക് പിതാവിനെ ഒരിക്കൽ പോലും ട്രീറ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നും ബ്ലേസ്‌ലി തന്നോട് പറഞ്ഞിരുന്നു.
എന്നാൽ താൻ ആയാലും വാപ്പ ആയാലും ജീവിച്ചിരിക്കുമ്പോൾ അവരോട് സംസാരിക്കുകയും ട്രീറ്റ് ചെയ്യുകയും വേണം എന്നും അല്ലാതെ മരണ ശേഷം സങ്കടപ്പെട്ടിട്ട് കാര്യമില്ല എന്നും താൻ ബ്ലെസ്ലിയോട് പറഞ്ഞിരുന്നു എന്നും എന്നാൽ തന്റെ വാക്കുകൾ ബ്ലേസ്‌ലി മറ്റൊരു രീതിയിൽ ആണ് മനസിലാക്കിയത് എന്ന് ബിഗ് ബോസിൽ പറഞ്ഞ വാക്കുകളിൽ കൂടി ആണ് മനസിലായത് എന്ന് കൃഷ്ണ പറയുന്നു. കൃഷ്ണ രാജിന്റെ എക്‌സ്‌ക്ല്യൂസീവ് ഇന്റർവ്യൂ കാണാം..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…