ബിഗ് ബോസ് സീസൺ 4 മലയാളം അമ്പത് ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞപ്പോൾ ഇത്തവണ വിജയി ആകുമെന്ന് ഒരു വലിയ വിഭാഗം ആളുകൾ കരുതി ഇരുന്ന ആൾ ആയിരുന്നു മുഹെമ്മെദ് ദിലിജെൻ ബ്ലേസ്‌ലി.
എന്നാൽ റോബിനും ജാസ്മിനും പുറത്തേക്ക് പോയതിനു പിന്നാലെ നനഞ്ഞ പടക്കം പോലെ ഒന്നും ചെയ്യാൻ കഴിയാതെ ദിൽഷയുടെ പിന്നാലെ നടക്കുന്ന ഒരു പൂവാലൻ ലെവലിലേക്ക് ബ്ലേസ്‌ലി താന്നിരുന്നു. അതിനിടയിൽ പലപ്പോഴും ദിൽഷായോട് മോശമായി പെരുമാറി എന്ന തരത്തിൽ നിരവധി വിഡിയോകൾ അടക്കം ബ്ലേസ്ലിക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിചിരുന്നു.
ഇപ്പോൾ ബിഗ് ബോസ് സീസൺ ഫോർ മലയാളം അവസാന ഘട്ടത്തിലേക്ക് എടുത്തുമ്പോൾ ഗ്രാൻഡ് ഫിനാലെ ആണ് ഈ ഞായറാഴ്ച നടക്കാൻ പോകുന്നത്. അതിലേക്ക് എത്തുന്ന മത്സരത്തിൽ ബ്ലെസിലിയിൽ ഉള്ളപ്പോൾ ചില വിഷമങ്ങൾ പറഞ്ഞു ഇപ്പോൾ ബ്ലേസ്ലിയുടെ സഹോദരി ബീഗം ദിലിജെന്റ് സുനൈന രംഗത്ത് വന്നിരിക്കുന്നത്.
ബ്ലേസ്‌ലിയെ വിമർശിക്കുന്ന ആളുകൾ തങ്ങളെയും കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്ന് മനസിലാവുന്നില്ല എന്നും ഇപ്പോൾ തനിക്കും ഉമ്മക്കും വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥ ആണുള്ളത് എന്നും സുനൈന പറയുന്നു. ബ്ലേസ്‌ലി ബിഗ് ബോസ് കാണാതെ ആണ് മത്സരിക്കാൻ എത്തിയത് എന്നാണു സഹോദരി പറയുന്നത്.
ഞാൻ നേരത്തെ പഴയ സീസണുകൾ കാണുമ്പോൾ അവൻ എന്നെ കളിയാക്കാറുണ്ട്. ഷോയിലേക്ക് സെക്ഷൻ കിട്ടി മുംബൈയിൽ എത്തിയപ്പോൾ ആണ് അവൻ കുറച്ചു എപ്പിസോഡുകൾ കണ്ടത്. അവനെ കുറിച്ച് മോശം വീഡിയോ അടക്കം വരുന്നതിൽ ഉപ്പയെ കൊ ന്നവൻ എന്ന പേരിൽ ആണ് ബ്ലേസ്‌ലിയെ പറയുന്നത്. ആളുകൾക്ക് എങ്ങനെ അവനെ കുറിച്ച് ഇങ്ങനെ പറയാൻ കഴിയുന്നു.
ഉപ്പ മരിച്ചത് താൻ കാരണം എന്ന് അല്ലെങ്കിൽ തന്നെ ഇന്നും മനസ്സിൽ കരുതുന്നവൻ ആണ് ബ്ലേസ്‌ലി. അവൻ തിരിച്ചു വരുമ്പോൾ ഈ കമന്റ് കാണുമ്പോൾ അവന്റെ അവസ്ഥ എന്തായിരിക്കും. ഉമ്മച്ചി പഞ്ചായത്ത് മെമ്പർ ആണ്. ഇപ്പോൾ ഒന്നും ചെയ്യാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയാണ്.
മാത്രമല്ല പലപ്പോഴും ബിഗ് ബോസ്സിൽ വിളിച്ചു ബ്ലേസ്‌ലിയെ തിരിച്ചയക്കാൻ പറയുന്നുണ്ട്. എന്റെ ഇൻബോക്സിൽ മോശം കമന്റ് ആണ് വരുന്നത്. നീ ശരീരം വിറ്റല്ലേ ജീവിക്കുന്നത് എന്നാണ് അതിൽ ഒന്ന്. ബ്ലേസ്ലിയും റോബിനും തമ്മിൽ ഉള്ള സൗഹൃദം നല്ല രസം ഉള്ളത് ആയിരുന്നു.
ബ്ലേസ്‌ലി തെറ്റുകൾ ചെയ്യുമ്പോൾ റോബിൻ പറഞ്ഞു കൊടുക്കുമായിരുന്നു. റോബിൻ പോയതിനു ശേഷം ആണ് ബ്ലേസ്ലിക്ക് പഴയ പ്രതാപം ബിഗ് ബോസിൽ നഷ്ടമായത് എന്നും സുനൈന പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…