ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ ആണെങ്കിൽ കൂടിയും വ്യക്തമായ ഗെയിം പ്ലാനിങ്ങിൽ കൂടി ആയിരുന്നു ഇത്തവണ ഓരോ മത്സരാര്ഥികളും കളിച്ചതും ജയിച്ചതും എല്ലാം.
ന്യൂ നോർമൽ എന്ന രീതിയിൽ ആയിരുന്നു ബിഗ് ബോസ് ഇത്തവണ മത്സരാർത്ഥികളെ കൊണ്ട് വന്നത്. സമൂഹത്തിൽ നിന്നും പല തരത്തിലുള്ള ആളുകളെ കോർത്തിണക്കി തന്നെ ആയിരുന്നു ഇത്തവണ ബിഗ് ബോസ് ഷോ സംഘടിപ്പിച്ചതും. ജാസ്മിനും റോബിനും അടക്കം വിജയം കൂടുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന പലരും അപ്രതീക്ഷിതമായി ബിഗ് ബോസ് വീട്ടിൽ നിന്നും തലതാഴ്ത്തി പുറത്തേക്ക് പോയപ്പോൾ ആദ്യം മുതൽ അവസാനം വരെ ബിഗ് ബോസ്സിൽ വ്യത്യസ്‍തനായി നിന്നയാൾ ബ്ലേസ്‌ലി മാത്രമായിരുന്നു എന്ന് വേണം പറയാൻ.
ബിഗ് ബോസ്സിൽ തന്റേതായ ഗെയിം പ്ലാൻ കൊണ്ടും മറ്റുള്ള താരങ്ങളുടെ പിന്തുണ ഇല്ലാതെയും ഗ്രാൻഡ് ഫിനാലെയിൽ എത്തുകയും രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തയാൾ ആണ് ബ്ലേസ്‌ലി. ഇപ്പോൾ ബ്ലേസ്ലിയുടെ ആരാധകൻ എഴുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്.
ദിൽഷയ്ക്ക് വേണ്ടി, ദിൽഷ ആർമിയും, റോബിൻ ആർമിയും അയാളുടെ PR ടീമും ഒരുമിച്ചു.. റിയാസിന് വേണ്ടി ജാസ്മിൻ ആർമി , രോൺസൺ ആർമി, നിമിഷ, നവീൻ, വിനയ് എന്നിവർ ഒരുമിച്ചു.
പക്ഷെ അവൻ എന്നും ഒറ്റക്കായിരുന്നു…
സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാതെ ആത്മാർത്ഥമായി അവന്റെ വിജയത്തിന് വേണ്ടി പ്രയത്നിച്ച നമ്മളും യഥാർത്ഥത്തിൽ ഒറ്റയ്ക്കായിരുന്നു..
പണക്കൊഴുപ്പും , അതിന്റെ പ്രകമ്പനത്തിലും ആറാടിയ അവസാന ലാപ്പിൽ ഇതൊന്നും ഇല്ലാതെ വിജയത്തിന് 2.79 % വ്യത്യാസത്തിൽ അവൻ രണ്ടാം സ്ഥാനത്തായപ്പോൾ ഞങ്ങൾക്ക് അഭിമാനം മാത്രമേ ഉള്ളൂ.. ഒന്നും മൂന്നും സ്ഥാനങ്ങൾക്ക് നിർവധിപേർ അവകാശവാദം ഉന്നയിക്കുമ്പോൾ ഈ രണ്ടാം സ്ഥാനത്തിന്റെ അവകാശ വാദം ഉന്നയിക്കാൻ ആരും വരില്ല..
ഈ വിജയം ബ്ലെസ്സ്ലി ഒറ്റയ്ക്ക് നേടിയതാണ്.
ജനഹൃദയം കീഴടക്കിയ വിജയി അവൻ മാത്രമാണെന്ന് അഹങ്കാരത്തോടെ ഞങ്ങൾ പറയും.
ഒരേയൊരു #BLESSLEE
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…