ക്യാപ്റ്റൻസി പവർ വെച്ച് അനിയനെ എവിക്ഷന് വിട്ടെങ്കിലും പുറത്തായത് സെറീന..!!

378

ബിഗ് ബോസ് സീസൺ അഞ്ചാം ഭാഗം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ മത്സരം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ആരാണ് ആദ്യ അഞ്ചിൽ എത്തുക എന്നുള്ള ആകാംഷ നില നിൽക്കുമ്പോഴും ബിഗ് ബോസ്സിൽ ശക്തമായ എവിക്ഷൻ ആണ് ഇത്തവണ നടക്കുന്നത്. ശക്തമായ ആറ് മത്സരാർത്ഥികൾ ആണ് ഇത്തവണ എവിക്ഷൻ ലിസ്റ്റിൽ ഉള്ളത്.

അഖിൽ മാരാർ, ഷിജു, സെറീന, റനീഷ, റിനോഷ് എന്നിവർ ആണ് എല്ലാവരുടെയും വോട്ടുകൾ കിട്ടി എവിക്ഷനിൽ എത്തിയത് എങ്കിൽ ക്യാപ്റ്റന്റെ പ്രത്യേക അധികാരം വെച്ച് എവിക്ഷനിൽ എത്തിയ ആൾ ആയിരുന്നു അനിയൻ മിഥുൻ. വീക്കെൻഡ് എപ്പിസോഡുകൾ ഷൂട്ടിൽ പൂർത്തിയായപ്പോൾ പുറത്തേക്കു പോകുന്നത് അനിയൻ മിഥുൻ ആയിരിക്കും എന്നുള്ള കണക്കുകൾ വന്നിരുന്നു എങ്കിൽ കൂടിയും കണക്കുകൾ എല്ലാം അട്ടിമറിച്ചുകൊണ്ടു സെറീന ആയിരിക്കും ഇത്തവണ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത് എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്.

എഴുപതിനാല് ദിവസം പിന്നിടുമ്പോഴും നാട്ടുകാരുടെ ശക്തമായ പിന്തുണ കൊണ്ട് മാത്രമാണ് വിഷയങ്ങളിലും പങ്കെടുക്കാതെ സേഫ് ഗെയിം കളിച്ചിട്ടും അനിയൻ മിഥുൻ വീട്ടിൽ നിന്നും പോകുന്നത്. അതെ സമയം ബിഗ് ബോസ് വീട്ടിലെ ആക്റ്റീവ് മത്സരാര്ഥിയാണ് സെറീന എന്ന് വേണം പറയാൻ.

ലവ് സ്ട്രാറ്റജിയിൽ കൂടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സാഗർ പുറത്തായതിന് പിന്നാലെ ഒപ്പം ഉണ്ടായിരുന്ന സെറീന കൂടി പുറത്തേക്ക് പോകുമ്പോൾ സാഗറിന്റെ ആരാധകർ പോലും സെറീനക്കൊപ്പം നിന്നില്ല എന്നുള്ളതാണ് മറ്റൊരു വാസ്തവമായ കാര്യം.

You might also like