മിനി സ്ക്രീൻ പ്രേക്ഷകർ കാത്തിരുന്ന മാമാങ്കത്തിന് കൊടികയറിക്കഴിഞ്ഞു. കുറച്ചു നാളുകൾ ആയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പുകളെ കീറിമുറിച്ചുകൊണ്ടു ബിഗ് ബോസ് സീസൺ 4 മലയാളം തുടങ്ങി. മാർച്ച് 27 മുതൽ ആണ് ഷോ ആരംഭിച്ചിരിക്കുന്നത്.
മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ ഇതുവരെയും ആറ് മത്സരാർത്ഥികൾ എത്തിക്കഴിഞ്ഞു. സീരിയൽ താരം നവീൻ അറക്കൽ, അതുപോലെ സിനിമ സീരിയൽ താരം ലക്ഷ്മി പ്രിയ, മോഡൽ ജാനകി സുധീർ, അവതാരക ശാലിനി, ധന്യ മേരി വര്ഗീസ് അടക്കമുള്ള ആളുകൾ ബിഗ് ബോസ് വീട്ടിലേക്ക് കയറിക്കഴിഞ്ഞു.
അതിജീവനത്തിന്റെ കാലഘട്ടം കഴിഞ്ഞു ഇപ്പോൾ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനു ഇടയിൽ ആണ് ധന്യ മേരി വര്ഗീസ് ബിഗ് ബോസ്സിലേക്ക് എത്തുന്നത്. കൂത്താട്ടുകുളത്ത് ആയിരുന്നു ധന്യയുടെ ജനനം. സെന്റ് തെരേസാസ് കോളേജിൽ പഠിക്കുന്ന കാലത്തിൽ മോഡലിങ്ങിൽ കൂടി ആയിരുന്നു ധന്യ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
തമിഴ് സിനിമയിൽ കൂടി അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച താരം ശ്രദ്ധ നേടുന്നത് തലപ്പാവ് എന്ന മലയാളം ചിത്രത്തിൽ കൂടി ആയിരുന്നു. എന്നാൽ സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. ഭർത്താവ് ജോൺ ജേക്കമ്പും അഭിനേതാവ് ആണ്.
തിരുവന്തപുരത്ത് ഭർത്താവിനൊപ്പം താമസം തുടങ്ങിയ ധന്യക്ക് എന്നാൽ സ്വകര്യ ജീവിതത്തിൽ പിന്നീട് ഉണ്ടായത് പ്രതിസന്ധിയുടെ കാലഘട്ടം ആയിരുന്നു. ഭർത്താവിന്റെ കുടുംബത്തിന് ഉണ്ടായിരുന്നു കൺസ്ട്രക്ഷൻ ബിസിനെസ്സ് പത്ത് വർഷങ്ങൾ ആയി വിജയകരമായി മുന്നേറി. എന്നാൽ അപ്രതീക്ഷിതമായി ബിസിനെസ്സ് ഉണ്ടായ താളപ്പിഴകൾ ധന്യയുടെ ജീവിതത്തിൽ സംഘർഷങ്ങൾ ഉണ്ടാക്കി.
വരുമാനങ്ങൾ എല്ലാം നിലച്ചു. ജീവിതം തകരുന്ന ഘട്ടത്തിൽ ആയിരുന്നു ഇരുവർക്കും വീണ്ടും സീരിയലിൽ അഭിനയിക്കാൻ അവസരങ്ങൾ തേടി എത്തിയത്. ധന്യ ഇപ്പോൾ ജീവിതം മുന്നോട്ട് ശക്തമായി കൊണ്ട് പോയികൊണ്ടിരിക്കുകയാണ്. മോഡലിംഗ്, ഡാൻസ് എന്നിവയിൽ എലാം വൈഭവം ഉണ്ടാക്കിയ ധന്യ ഈ സീസണിൽ ശക്തയായ മത്സരാർത്ഥി ആയിരിക്കും.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…