അങ്ങനെ മലയാളത്തിൽ ബിഗ് ബോസ് നാലാം സീസൺ അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു മത്സരാർത്ഥി ആയിരുന്നു ഇത്തവണ ബിഗ് ബോസ് വീട്ടിൽ വിജയം കൈവരിച്ചത്. റിയാസ് അല്ലെങ്കിൽ ബ്ലേസ്‌ലി ആയിരുന്നു പ്രേക്ഷകർ മനസ്സിൽ കണ്ട ബിഗ് ബോസ് വിജയി.
എന്നാൽ ഇവരെ എല്ലാം മറികടന്നുകൊണ്ട് ആയിരുന്നു ദിൽഷയുടെ തേരോട്ടം. ബിഗ് ബോസ്സിൽ വീട്ടിൽ ആദ്യ കാലങ്ങളിൽ കേട്ടത് ഡോക്ടർ റോബിന് ദില്ഷായും തമ്മിലുള്ള അടുപ്പങ്ങൾ ആയിരുന്നു എങ്കിൽ റോബിൻ പോയതോടെ ബിഗ് ബോസ് വീട്ടിൽ ദിൽഷ കണ്ട ഏറ്റവും മികച്ച സൗഹൃദം ബ്ലേസ്ലിക്ക് ഒപ്പം ഉള്ളത് ആയിരുന്നു.
എന്നാൽ ദിൽഷ ബ്ലേസ്‌ലിയെ സഹോദരനെ പോലെ കണ്ടപ്പോൾ ബ്ലേസ്ലിക്ക് ദിൽഷയോട് ഉണ്ടായിരുന്നത് അടങ്ങാത്ത പ്രണയം ആയിരുന്നു. ഈ പ്രണയം പലപ്പോഴും അതിരു കടക്കുന്ന രീതിയിൽ ഉള്ള സ്പര്ശനങ്ങൾ അടങ്ങുന്ന വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ബ്ലേസ്‌ലി അതിർവരമ്പുകൾ കണ്ടന്ന് മോശമായി പെരുമാറി എന്നായിരുന്നു സോഷ്യൽ മീഡിയ വാദങ്ങൾ.
ഈ വിഷയത്തിൽ ഇപ്പോൾ തന്റെ നിലപാട് പറയുകയാണ് ദിൽഷ. ഒരാൾക്ക് എന്നോട് ഇഷ്ടം തോന്നുന്നത് തെറ്റല്ല. എന്ന് കരുതി ഞാൻ ഫ്രണ്ട് ആയി കരുതുന്ന ആളുമായിട്ടുള്ള സൗഹൃദം വേണ്ട എന്ന് വെക്കാൻ പറയുന്നതും ശരിയല്ല. കാരണം അവർ എന്റെ ഫീലിംഗ്‌സിനെ ബഹുമാനിക്കുന്നുണ്ട്. ഞാൻ എങ്ങനെ വരെ കാണുന്നു എന്നും അവർ ചെയ്യുന്നതിനെ കാണും എന്നും അവർക്ക് അറിയാം.
അത്തരം അതിർവരമ്പുകൾ ആരും തെറ്റിച്ചട്ടില്ല. എന്നോട് നീ ഇഷ്ടം പറഞ്ഞതുകൊണ്ട് ഇനി നിന്നോട് ഒരു ഇനി എനിക്കൊരു സൗഹൃദം ഉണ്ടാവില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ബ്ലേസ്‌ലിയെ ഞാൻ കാണുന്നത് എന്റെ സഹോദരനായി ആണ്. അങ്ങനെ ഉള്ള ഒരാൾ എന്നെ ഒന്ന് തൊട്ടു എന്നുകരുതി വേറെ ഒരു രീതിയിൽ ചിന്തിക്കേണ്ട ആവശ്യമില്ല.
അവനും ആ രീതിയിൽ ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിശ്വസിക്കാൻ ഒട്ട് താല്പര്യവുമില്ല. പുറത്തിറങ്ങി വീഡിയോ കണ്ടപ്പോൾ ആണ് ഇതൊക്കെ ഈ രീതിയിൽ ആണ് പോയത് എന്ന് പോലും അറിയുന്നത്. എന്റെ ചിന്തയിൽ ഒന്നും അതില്ലായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…