വെറും 100 ദിവസങ്ങൾ മാത്രം സോഷ്യൽ മീഡിയയിൽ അടക്കം വലിയ കോലാഹലങ്ങൾ കാണിക്കുന്ന ആരാധകർ വളരെ ഉണ്ടാകുന്ന ഷോ ആണ് ബിഗ് ബോസ്. മലയാളത്തിൽ നാലാം സീസൺ മുന്നേറുമ്പോൾ കപ്പ് നേടും എന്ന് കരുതിയ ജാസ്മിനും അതുപോലെ തന്നെ റോബിനും നോമിനേഷൻ കൂടാതെ തന്നെ പുറത്തേക്ക് പോയി കഴിഞ്ഞു.
ഇനി 9 മത്സരാർത്ഥികൾ ഉള്ള ബിഗ് ബോസ് വീട്ടിൽ വെറും 3 ആഴ്ചകൾ മാത്രം ആണ് ഇത്തവണത്തെ വിജയിയെ തിരഞ്ഞെടുക്കാൻ ഉള്ളത്. സമൂഹത്തിൽ ഉപയോഗിക്കുന്ന മാന്യമായ വാക്കുകൾ ഉപയോഗിച്ച് എതിരാളികളായ മത്സരാർത്ഥികൾക്ക് മുന്നിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അടക്കം നിരവധി തന്ത്രങ്ങൾ വഴി ആണ് ബിഗ് ബോസ് മുന്നോട്ട് പോകുന്നത്.
അത്തരത്തിൽ ഫെമിനിസം ഉയർത്തി പിടിച്ചുകൊണ്ട് ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ആൾ ആണ് റിയാസ്. റിയാസ് നടത്തിയ ശക്തമായ മത്സര ബുദ്ധികൾക്ക് ഇടയിൽ ആണ് റോബിൻ പുറത്തേക്ക് പോകുന്നത്.
അതുപോലെ തന്നെ ജാസ്മിനെ മാനസികമായി സമ്മർദത്തിൽ ആക്കി പുറത്താക്കാനും മുൻ കൈ എടുത്തത് റിയാസ് തന്നെ ആയിരുന്നു. എന്നാൽ ഇപ്പോൾ സ്ത്രീ പക്ഷം സംസാരിക്കുന്ന റിയാസ് പറഞ്ഞ വാക്കുകൾ ആണ് ബിഗ് ബോസ് വീട്ടിലെ മൂന്നു സ്ത്രീ മത്സരാർത്ഥികൾ ഉയർത്തി കാണിക്കുന്നത്.
കഴിഞ്ഞ ദിവസം മോർണിംഗ് ടാസ്കിനിടയിൽ ദിൽഷക്ക് എതിരെ പറഞ്ഞ വാക്ക് ആണ് പിന്നീട് ലക്ഷ്മി പ്രിയ ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിക്കാതെ ഇരിക്കാൻ നോമിനേഷൻ കൊടുക്കാതെ ഇരിക്കാനും വേണ്ടി പറഞ്ഞത്. ദിൽഷ എന്ന മത്സരാർത്ഥിക്ക് എതിരെ റിയാസ് പറഞ്ഞ ആ ഡാഷ് വാക്ക് സ്ത്രീത്വത്തെ അപമാനിക്കുന്നത് ആയിരുന്നു എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്.
ആ വാക്ക് പരസ്യമായി പറയാൻ തനിക്ക് കഴിയില്ല എന്ന് ലക്ഷ്മി പ്രിയ പറയുമ്പോൾ നോമിനേഷൻ പ്രക്രിയ കഴിയുന്നതോടെ ക്യാപ്റ്റൻ ധന്യ റിയാസിനോട് പറയുക ആണ്. ദിൽഷ ഡോക്ടർ റോബിന്റെ എച്ചിൽ ആണ് എന്നാണ് റിയാസ് നടത്തിയ ആരോപണം. എന്നാൽ താൻ അങ്ങനെ അല്ല പറഞ്ഞത് എന്ന് ആയിരുന്നു റിയാസ് മറുപടി പറയുന്നത്.
റോബിന്റെ അവശിഷ്ടം എവിടെ ഉണ്ടെന്നും അത് താൻ ഉയർത്തി കൊണ്ട് വരും എന്നും ദിൽഷാ പറഞ്ഞപ്പോൾ അതിനുള്ള മറുപടി ആയിരുന്നു തന്റെ വാക്കുകൾ എന്നും അവശിഷ്ടം എന്ന വാക്കിന്റെ മറ്റൊരു വാക്ക് മാത്രം ആണ് എച്ചിൽ എന്നും എന്നാൽ താൻ റോബിൻ ഒരു ടൈറ്റാനിക്ക് ആണെന്നും അതിന്റെ അവശിഷ്ടങ്ങൾ എവിടെ ഉണ്ടെന്നു പറഞ്ഞപ്പോൾ തന്നെ വ്യക്തിപരമായ വാക്കുകൾ കൊണ്ട് റിയാസ് വേദനിപ്പിച്ചു എന്ന് ദിൽഷാ മറുപടി ആരോപണം ആയി എത്തിയതോടെ ആദ്യമായി റിയാസിന് ബിഗ് ബോസ് വീട്ടിൽ ഉത്തരം മുട്ടി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…