മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് ആണ്. നാലാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. ഇത്തവണ മത്സരിക്കാൻ എത്തിയത് ഇരുപത് മത്സരാർത്ഥികൾ ആയിരുന്നു. വിജയ പരാജയങ്ങൾ പരസ്പരം ഉള്ള കുറ്റപ്പെടുത്തലുകൾ ചവിട്ടി തെക്കലുകൾ വഴക്കുകൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ എല്ലാം ഷോയിൽ കൂടി ഉണ്ടാവാറുണ്ട്.
കഴിഞ്ഞ സീസണുകളിൽ നിന്നും എല്ലാം വ്യത്യസ്തമായി ന്യൂ നോർമൽ ആയ വ്യക്തികൾ ഉള്ള സീസൺ ആയിരുന്നു ഇത്തവണത്തേത്. ലെസ് ബിയൻ ആയിട്ടുള്ള ആളുകളും ഗേ ആയിട്ടുള്ള ആളുകളും അടക്കം നിരവധി വ്യക്തി പ്രഭാവങ്ങൾ ഉള്ള ആളുകൾ ഇത്തവണ ബിഗ് ബോസ്സിൽ എത്തിയിരുന്നു. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ഒരാൾ വാക് ഔട്ട് നടത്തിയതും ഈ സീസണിൽ ആയിരുന്നു.
അതിനൊപ്പം സഹ മത്സരാർത്ഥിയെ അടിച്ചതുകൊണ്ട് ഒരാൾ ഔട്ട് ആകുന്നതും വേറിട്ട കാഴ്ചയായി ബിഗ് ബോസ് ആരാധകർ കണ്ടു. ബിഗ് ബോസ് സീസൺ നാലാം ഭാഗത്തിൽ ത്രികോണ പ്രണയത്തിനും സാക്ഷിയായി. നർത്തകി ദിൽഷ പ്രസന്നൻ ഡോക്ടർ റോബിനും ഗായകൻ ബ്ലേസ്ലിയും പ്രണയ അഭ്യർത്ഥന നടത്തിയത്. ഡോക്ടറോട് ചെറിയ താല്പര്യം ദിൽഷക്കുണ്ടെന്ന് പലപ്പോഴും വാക്കുകളിൽ നിന്നും വ്യക്തം ആണെങ്കിൽ കൂടിയും ബ്ലെസ്ലിയോട് നോ എന്ന് പറയുകയാണ് ദിൽഷ ചെയ്തത്.
ബിഗ് ബോസ് തുടങ്ങി ആറാം ദിനം ആയിരുന്നു ബ്ലെസ്ലി ദിൽഷയെ ഇഷ്ടം ആണെന്ന് പറയുന്നത്. നേരത്തെ മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടം ഉണ്ടായിരുന്നു കാര്യം ബ്ലെസ്ലി ബിഗ് ബോസ്സിൽ തുറന്നു പറഞ്ഞിരുന്നു. ആ പെൺകുട്ടി ഒരു വിഷം ആണെന്ന് ആയിരുന്നു ബ്ലെസ്ലി ആരോപിച്ചത്. എന്നാൽ അതിനെതിരെ മുൻ കാമുകി തന്നെ രംഗത്ത് വരുകയും ചെയ്തിരുന്നു.
തന്റെ വാക്കുകളെ ബ്ലെസ്ലി വളച്ചൊടിച്ചത് ആയിരുന്നു എന്നാണു കൃഷ്ണ എന്ന പെൺകുട്ടി അഭിമുഖത്തിൽ കൂടി വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ദിൽഷ ഇഷ്ടമല്ല എന്ന് പലപ്പോഴും പറഞ്ഞിട്ടും ബ്ലെസ്ലി വീണ്ടും വീണ്ടും ദിൽഷയോട് പ്രണയാഭ്യർത്ഥന നടത്തുന്നത് മോശം ആണെന്ന് സോഷ്യൽ മീഡിയയിൽ അടക്കം സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സ്പോൺസർ ടാസ്കിൽ ഇഷ്ടം ആണെന്ന് വീണ്ടും ബ്ലെസ്ലി പ്രവർത്തിക്കുന്നതും ഉത്തരം നൽകാൻ കഴിയാതെ ദിൽഷ കരയുന്നതും കാണാം. നീ ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം എന്നെ വിളിച്ചില്ല എങ്കിൽ ഞാൻ ചത്ത് കളയും എന്നായിരുന്നു ബ്ലെസ്ലി പറഞ്ഞ മറ്റൊരു കാര്യം.
ഒരു പെൺകുട്ടി നോ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് തന്റെ നിര്ബന്ധ ബുദ്ധിയിൽ കൂടി എസ് ആക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ ബ്ലെസ്ലി നടത്തുന്നത് എന്നുള്ള ആരോപണം ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…