റിയാസ് ഏറ്റവും വലിയ ശത്രു എന്ന് പറഞ്ഞ ദിൽഷയുടെ ഏറ്റവും വലിയ ചങ്ക് ഇപ്പോൾ റിയാസ്; പൊട്ടിക്കരയുന്ന അവസ്ഥയിൽ റോബിനും ഫാൻസും..!!
ബിഗ് ബോസ് മലയാളം നാലാം സീസൺ ഇപ്പോൾ അവസാന ഘട്ടത്തിൽ ആണ്. ആരാകും വിജയി എന്നും അവസാന അഞ്ചിൽ വരുന്ന ബാക്കി മൂന്നു ആളുകൾ ആരൊക്കെ ആയിരിക്കും എന്നുള്ള ആക്ഷമയിൽ നിൽക്കുമ്പോൾ ടിക്കറ്റ് ഫിനാലെ സിമ്പിൾ ആയി ജയിച്ച ദിൽഷയും നോമിനേഷനിൽ വരാതെ ഇരുന്ന സൂരജ് എന്നിവർ ഫൈനൽ ഫൈവിലേക്ക് എത്തിക്കഴിയുമ്പോൾ ബാക്കി ഉള്ള മൂന്നു പേര് ആരൊക്കെ ആയിരിക്കും എന്നുള്ള ആകാംക്ഷയിൽ ആണ് ബിഗ് ബോസ് ആരാധകർ.
റോബിൻ രാധാകൃഷ്ണൻ വിജയി ആകും എന്ന് പ്രേക്ഷകർ എഴുതിയ മുൻ വിധി തകർത്തുകൊണ്ട് ആയിരുന്നു റിയാസിനെ അടിച്ച വിഷയത്തിൽ റോബിൻ പുറത്തേക്ക് പോകുന്നത്. എന്നാൽ റിയാസ് ആയിരുന്നു തന്റെ അടുത്ത സുഹൃത്ത് പുറത്തേക്ക് പോകാൻ ഉള്ളത് കാരണം എന്ന് പറഞ്ഞുകൊണ്ട് ദിൽഷ നടത്തിയ വീരവാദങ്ങൾ ആയിരുന്നു പിന്നീട് ബിഗ് ബോസ് വീട് കണ്ടത്.
റിയാസിനെ പലപ്പോഴും കടന്ന് ആക്രമിച്ച ദിൽഷ എന്നാൽ നോമിനേഷനിൽ റോബിൻ ആരാധകരുടെ മുഴുവൻ വോട്ടുകളും നേടി എടുക്കുകയും അതുപോലെ റോബിന്റെ മനസ്സ് കീഴടക്കുകയും ചെയ്തിരുന്നു. എന്നാൽ ടിക്കറ്റ് ഫിനാലെ വിജയിച്ചതിനു പിന്നാലെ അന്ന് വരെ എല്ലാത്തിനും കൂടെ നിന്ന ലക്ഷ്മി പ്രിയയെയും അതുപോലെ കട്ടക്ക് നിന്ന ബ്ലേസ്‌ലിയെയും അപ്പാടെ ഒഴുവാക്കുന്ന കാഴ്ച ആണ് കണ്ടത്.
കൂടാതെ തന്റെ ഏറ്റവും വലിയ ശത്രു ആയിരുന്ന റിയാസിനോട് കൂടതൽ അടുക്കുന്ന കാഴ്ചകൾ ആണ് കണ്ടത്. അതിനെ കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയ വന്ന കുറുപ്പ് ആണ് ശ്രദ്ധ നേടുന്നത്. കുറുപ്പ് ഇങ്ങനെ.. “കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുക” – റിയാസിൻ്റെ മുന്നിൽ ദിൽഷയുടെ സ്ഥിതി കാണുമ്പോൾ ഈ പ്രയോഗമാണ് ഓർമ വരിക.
റോബിൻ പോയതിനു പിന്നാലെ റിയാസ് പുറത്താകും എന്നു കരുതി ആഞ്ഞടിച്ച ദിൽഷ, പരാജയപ്പെട്ട് ഒടുക്കം റിയാസിൻ്റെ സപ്പോർട്ട് ലാലേട്ടനിൽനിന്ന് മനസ്സിലാക്കി പ്രതികാരം മറന്ന് റിയാസിൻ്റെ പക്ഷം ചേർന്നിട്ടുണ്ട്.
ഇന്നലെ ഇവർ തമ്മിൽ കണ്ട ഈ സീൻ എനിക്ക് റിയാസിൽ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ്. ഗെയിമിനോടും പ്രേക്ഷകരോടും അവനുള്ള റെസ്പക്ട് അതിൽ പ്രകടമായിരുന്നു.
ടാസ്കുകളിലും മറ്റിടങ്ങളിലുമായി ദിൽഷയെ ലവ് ട്രാക്കിൻ്റെ പേരിൽ കുറ്റപ്പെടുത്തിയത് ടാസ്കിൻ്റെ ഭാഗമായി പ്രകോപിപ്പിക്കാൻ വേണ്ടിയാണ് എന്നും അതിൽ ദിൽഷയുടെ മാതാപിതാക്കൾ ദുഃഖിക്കരുത് എന്നും എന്നാൽ ആ ലവ് ട്രാക്ക് പലർക്കും ഗെയിം ആണെന്നതാണ് തൻ്റെ അഭിപ്രായമെന്നും റിയാസ് പറയുന്നു.
പ്രകോപിപ്പിക്കാൻ വേണ്ടിയാണ് ചെയ്തത് എന്ന് സിമ്പിളായി തുറന്നു പറഞ്ഞു.
അതല്ലാതെ ഗെയിം കളിച്ചിട്ട് പ്രേക്ഷകർ മണ്ടന്മാരാണെന്ന ധാരണയിൽ മാറിയിരുന് നന്മമരം ഷോ ഓഫ് നടത്താനോ ,
“അതുണ്ടല്ലോ… ഞാൻ ഇപ്പോ നടത്തി വരുന്ന സ്ട്രാറ്റർജി….” എന്നൊക്കെ പറഞ്ഞ് അന്തങ്ങൾക്കു കുളിരു കോരാൻ സ്വയംപൊക്കി റേഡിയോ പ്രഭാഷണം നടത്താനോ റിയാസ് നിൽക്കില്ല.
പൊട്ടരായ പ്രേക്ഷകരല്ല, matured ആയ ഒരു പറ്റം വ്യൂവേഴ്സിനു വേണ്ടിയാണ് റിയാസ് എന്ന വ്യക്തിയുടെ ഗെയിം. അതുകൊണ്ടുതന്നെയാണ് അയാൾ ഈ ഷോ വിൻ ചെയ്യാൻ അർഹിക്കുന്നതും…