ബിഗ് ബോസ് മലയാളം നാലാം സീസൺ അവസാനിച്ചു എങ്കിൽ കൂടിയും അതിൽ നിന്നും ഉണ്ടായ വിവാദങ്ങൾ ഇപ്പോളും അവസാനിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ആയ പേരുകൾ ആയിരുന്നു ഡോ. റോബിൻ രാധാകൃഷ്ണന്റെയും അതുപോലെ തന്നെ ദിൽഷ പ്രസന്നന്റെയും.
വീട്ടിൽ ശക്തമായ മത്സരം നടക്കുന്നതിന്റെ ഇടയിൽ ആയിരുന്നു റോബിൻ തന്റെ പ്രണയം ദിൽഷായോട് പറയുന്നത് എങ്കിൽ കൂടിയും അനുകൂലമായ മറുപടി ആയിരുന്നില്ല ദിൽഷ നൽകിയത്. എന്നാൽ റോബിൻ രാധാകൃഷ്ണന്റെ ഫാൻസ് പവർ കൃത്യമായി ഉപയോഗിച്ച ആൾ കൂടി ആയിരുന്നു ദിൽഷ. റോബിൻ അപ്രതീക്ഷിതമായി പുറത്താകുന്നതും തുടർന്ന് ദിൽഷ നടത്തിയ പ്രകടനങ്ങളും പ്രവർത്തികളും കണ്ടപ്പോൾ ദിൽഷയും റോബിനും ജീവിതത്തിൽ ഒന്നിക്കും എന്നായിരുന്നു ആരാധകർ അടക്കം കരുതിയത്.
എന്നാൽ ബിഗ് ബോസ്സിൽ നിന്നും റോബിന്റെ ആർമിയുടെ വോട്ട് നേടി വിജയം കൈവരിച്ച ദിൽഷ ബിഗ് ബോസ് വിജയം നേടി പുറത്തുവന്നപ്പോൾ റോബിനെ തള്ളിപ്പറയുക ആയിരുന്നു. എന്നാൽ ഇപ്പോൾ ദിൽഷയെ മറന്നു പുത്തൻ ജീവിതത്തിലേക്ക് കയറാനുള്ള തിരക്കിൽ ആണ് റോബിൻ. അതിന്റെ ഭാഗമായി ഇതുവരെയും ദില്ഷായുമായി ഉള്ള വിഷയങ്ങൾ ഒന്നും ഇനി തനിക്ക് ചർച്ച ആക്കാൻ താല്പര്യമില്ല എന്ന് പറയുകയാണ് റോബിൻ.
റോബിൻ ഇപ്പോൾ ലൈവിൽ വന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. റോബിന്റെ വാക്കുകൾ ഇങ്ങനെ..
എല്ലാവര്ക്കും നമസ്കാരം, ഞാൻ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളുമായി പങ്കുവെക്കാൻ ആണ് ഞാൻ ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത്. മാക്സിമം എല്ലാവരിലേക്കും നിങ്ങൾ ഈ വീഡിയോ ഷെയർ ചെയ്യണം. ദിൽഷയും ഞാനും തമ്മിൽ ബിഗ് ബോസ്സിൽ നല്ല സുഹൃത്തുക്കൾ ആയിരുന്നു.
എന്നാൽ പുറത്തുവന്ന ശേഷം ഞങ്ങളുടെ ഫ്രണ്ട്ഷിപ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഹെൽത്തിയായി തന്നെ അത് അവസാനിപ്പിച്ചു. പക്ഷെ അതിന്റെ പേരിൽ ഇപ്പോഴും പ്രശ്നങ്ങളും കാര്യങ്ങളും ഒക്കെ നടക്കുന്നുണ്ട്. അതൊന്നും ഇനി വേണ്ട. എന്റെ ഒരു റിക്വസ്റ്റ് ആണ്. കാരണം ദിൽഷ അവളുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു.
ഞാൻ എന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നു. രണ്ടുപേരും അവരുടെ കരിയറും ജീവിതവും ഉണ്ട്. അതുകൊണ്ടു ഇനി അങ്ങോട്ട് സോഷ്യൽ മീഡിയ ഫൈറ്റും മറ്റുകാര്യങ്ങളും വേണ്ട എന്നാണ് എന്റെ ഒരു റിക്വസ്റ്റ്. ഞാൻ സൂരജുമായി സംസാരിച്ചു.
പ്രശ്നങ്ങൾ എല്ലാം ഞങ്ങൾ പരിഹരിച്ചു. അതുകൊണ്ടു ദിൽഷയെയോ അവളുടെ കുടുംബത്തിനെയോ സൂരജിനെ കുറിച്ചോ മോശം ആയി ഒന്നും പറയരുത്. ഇത് എല്ലാവരിലേക്കും എത്തിക്കുക. എല്ലാവര്ക്കും ഒരു ജീവിതമല്ല ഉള്ളൂ എന്നും റോബിൻ ചോദിക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…