ബിഗ് ബോസ് ഹൗസിൽ എന്തായാലും തുടക്കം മുതൽ അടി ഉണ്ടാവും എന്ന് കാണിക്കുന്നത് ആണ് ഇപ്പോൾ പുറത്തു വരുന്ന പ്രോമോ വീഡിയോ. തുടക്കം മുതൽ തന്നെ പരസ്പരം ചതിയും കുതികാൽ വെട്ടും അടിയും പിടിയും എല്ലാം നടക്കുന്നുണ്ട്.
എന്നാൽ ചെറിയ തോതിൽ തുടക്കം കുറിച്ച വഴക്കുകൾ കൂടുതൽ ശക്തമാകും എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. ഇത്തവണ വന്നിരിക്കുന്ന മത്സരാർത്ഥികൾ എല്ലാവരും തന്നെ കൃത്യമായ ഗെയിം കളിക്കാൻ തന്നെ വന്നവരാണ്.
കൃത്യമായ ഭാവി ലക്ഷ്യം കണ്ടാണ് ബിഗ് ബോസ് ഹൗസിൽ ഓരോരുത്തരും എത്തിയിരിക്കുന്നത്. ഡോക്ടർ മച്ചാൻ എന്ന് വിളിക്കുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പറയുന്നത് താൻ പ്രത്യേകമായ ഒരു ഗെയിം പ്ലാനും ഇല്ലാതെയാണ് വന്നിരിക്കുന്നത് എന്നാണ്.
എന്നാൽ ആദ്യം മുതൽ തന്നെ കൗശലം നിറഞ്ഞ കളികൾ ആണ് റോബിൻ കാഴ്ച വെക്കുന്നത്. ഇപ്പോൾ മറ്റൊരു മിന്നും ബിഗ് ബോസ് താരം ആയ ജാസ്മിൻ എം മൂസയും തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് കാണിക്കുന്നത്.
രണ്ടു വിവാഹ മോചനങ്ങൾ കഴിഞ്ഞു ഇപ്പോൾ ലെസ്ബിയൻ ജീവിതം നയിക്കുന്ന ആൾ ആണ് ജാസ്മിൻ. പ്രൊമോയിൽ കാണിക്കുന്നത് ഞാൻ എവിടെ വന്നു നിൽക്കുന്നത് നിനക്ക് പ്രശ്നം ഉണ്ടോ എന്നാണ്. റോബിൻ ആണ് ചോദ്യം ചോദിക്കുന്നത്.
തനിക്ക് അത് ഇഷ്ടമല്ല എന്നും താൻ ആരോട് എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് ഡോക്ടർ റോബിൻ അല്ല എന്നും ജാസ്മിൻ അപ്പോൾ തന്നെ മറുപടി നൽകുന്നതും ഉണ്ട്.
ഞാൻ ഒരിടത്ത് വന്നു നിൽക്കുമ്പോൾ അവിടെന്ന് മാറിപ്പോകാൻ പറയേണ്ട ആവശ്യം നിനക്ക് ഇല്ല എന്നും ഇത് നിന്റെ പ്രൈവറ്റ് സ്പേസ് അല്ല എന്നും ആയിരുന്നു റോബിൻ നൽകിയ മറുപടി.
ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള ഗെയിം കാളി തന്നെ ആണ് ഇരുവരും കാഴ്ച വെക്കുന്നത്. ഒരു ഗെയിം പ്ലാനും ഇല്ലാതെയാണ് വന്നതെന്ന് പറയുന്നുണ്ട് എങ്കിൽ കൂടിയും കൃത്യമായ കളിയാണ് റോബിൻ നടത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…