അഖിൽ മാരാരെ പുറത്താക്കണം, അയാൾ മുണ്ടുപൊക്കി കാണിക്കുന്നു, സ്ത്രീകൾക്ക് എതിരെ നിരന്തരം അസഭ്യം പറയുന്നു; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ..!!

5,352

ബിഗ് ബോസ് സീസൺ അഞ്ചാം ഭാഗം ആവേശകരമായി മുന്നേറുമ്പോൾ ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഖിൽ മാരാരെ പുറത്താക്കണം എന്നുള്ള ആവശ്യവുമായി സോഷ്യൽ മീഡിയ വഴി നിരവധി പോസ്റ്റുകൾ ആണ് എത്തുന്നത്.

ഇപ്പോൾ ആർ ജെ നീനു അഖിൽ മാരാർക്ക് എതിരെ കുറിച്ചത് ഇങ്ങനെ.. അഖിൽ മാരാർ എന്ന മേലെ വർഗീയ വാദിയെ സ്ത്രീ വിരുദ്ധനെ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കുക. എവിക്ട് അഖിൽ. ഒരാൾ നിരന്തരമായി സ്ത്രീകളെ ഉപദ്രവിക്കുന്നു.

പല തവണ ഇടിക്കുന്നു അടിക്കുന്നു അടിക്കാൻ കൈ ഓങ്ങുന്നൂ തെറി വിളിക്കുന്നു ദേഷ്യപ്പെടുന്നൂ അപമാനിക്കുന്നു ‘ഇന്നിപ്പോ മുണ്ട് പൊക്കി കാണിക്കുന്നു.. അതും രണ്ട് തവണ. ശോഭ എന്ന കോണ്ടെസ്റ്റന്റ് നെ ഒരു കാര്യവുമില്ലാതെ ഇടിച്ചതിന് അവരുടെ ബിസിനസ് ചെയ്യുന്ന രീതിയെ അപമാനിച്ചതിന് വ്യക്തിഹത്യ നടത്തിയതിന്.

സെറീനയ്ക്കെ ക്വാളിറ്റി ഉള്ളു എന്നും പിന്നെ ഇല്ല എന്നും പെരുംകള്ളി എന്നും വിളിച്ചതിനും. പലപ്പോഴായി അവിടെ ഉള്ള പല സ്ത്രീകളെയും മോശക്കാരികൾ എന്നർത്ഥം വരുന്ന രീതിയിൽ സംസാരിച്ചതിന് എച്ച് എച്ച്….

ഇയാളെ ഒന്നും പ്രൊട്ടക്ട ചെയ്യണ്ട ഒരു കാര്യവുമില്ല ബിഗ് ബോസ് ന്. എന്താണ് നോ. 1 ഇൻ്റർനാഷണൽ ടെലിവിഷൻ ചാനൽ കാണിച്ച് കൊടുക്കുന്നത് ഈ ലോകത്തിന്? ഭാര്യയെ തല്ലാറുണ്ടെന്ന് ഷോയിൽ അഭിമാനത്തോടെ വിളിച്ചോതിയ മാന്യൻ കൂടെ ആണ് ഈ ദേഹം.

പല സ്ത്രീകളെയും ഇയാൾ വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും നിരന്തരമായി പീഡിപ്പിക്കുന്നത് മാത്രം ബിഗ് ബോസ് കാണുന്നില്ല. ഒറിജിനൽ ഒറിജിനൽ എന്ന് പറഞ്ഞ് എന്ത് വൃത്തികേടും ഞങ്ങൾ കാണണോ ബിഗ് ബോസ്

You might also like