മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ സീസണിലും ഉണ്ടാകുന്ന സ്ഥിരം കാഴ്ചകളിൽ ഒന്നാണ് ബിഗ് ബോസ് പ്രണയങ്ങൾ. പലപ്പോഴും പ്രണയം സ്ട്രാറ്റജി ആകുമ്പോൾ ബിഗ് ബോസ്സിലെ പ്രണയം ജീവിതത്തിലേക്ക് കടന്നത് പേർളി മാണിയുടെയും ശ്രീനിഷിന്റെയും മാത്രമാണ്.
എന്നാൽ മണികുട്ടനും സൂര്യയും തമ്മിൽ ഉള്ളതും റോബിനും ദിൽഷയും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ ഒക്കെ ബിഗ് ബോസിൽ കണ്ടിട്ടുണ്ട് എങ്കിൽ കൂടിയും അതൊന്നും ഒരിക്കലും പ്രേക്ഷകർക്ക് അരോചകമായി തോന്നിയിട്ടില്ല. ബിഗ് ബോസ് ആറാം സീസണിലേക്ക് വരുമ്പോൾ ബിഗ് ബോസ് തുടങ്ങി മൂന്നാം ദിവസമുള്ള പ്രണയമാണ് ഗബ്രിയും ജാസ്മിനും തമില്ലാത്ത. ഗബ്രി പലപ്പോഴും പ്രണയമാണ് എന്ന് പറഞ്ഞും പറയാതെയും എല്ലാം പറഞ്ഞിട്ടുണ്ട് എങ്കിൽ കൂടിയും ജാസ്മിൻ അടുത്ത് ഇടപെഴുമ്പോഴും പ്രണയമാണ് എന്ന് ഒരിക്കലും സമ്മതിച്ചു കൊടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ സംശയം തീർക്കാൻ മോഹൻലാൽ നേരിട്ട് ഇരുവരോടും സഹ മത്സരാര്ഥികളോടും ചോദ്യങ്ങൾ ചോദിച്ചിരുന്നു. പലരും പ്രണയമാണ് എന്ന് തോന്നിയെന്ന് പറയമ്പോഴും വീഡിയോ തെളിവുകൾ അടക്കം മോഹൻലാൽ വിഷയത്തിൽ സംസാരിച്ചപ്പോൾ ജാസ്മിൻ പറഞ്ഞത് ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണ് എങ്കിൽ കൂടിയും അതൊന്നു പ്രണയമാകാതെ ഇരിക്കാൻ ശ്രമിക്കുന്നുണ്ട് ജാസ്മിൻ പറയുന്നുണ്ട്.
എന്നാൽ ജാതിയും മതവും അടക്കം വിലങ്ങുതടിയായി നിൽക്കുന്ന വേളയിൽ തനിക്ക് ജെയിംസിനെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന് ഗബ്രി തന്നോട് പറഞ്ഞെന്ന് ശ്രീരേഖ പറയുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ ആർക്കും വിശദീകരണം നൽകാൻ തനിക്ക് താല്പര്യമില്ല എന്നായിരുന്നു ഗബ്രി മറുപടി പറയുന്നതിന്റെ ഒപ്പം തനിക്ക് ഈ ഷോയിൽ നിൽക്കാൻ കഴിയില്ല താൻ പോകുകയാണ് എന്നുള്ള നാടക ഡയലോഗുകൾ അടിക്കുന്നുണ്ട്.
ഇന്നലെ എപ്പിസോഡുകൾ കഴിഞ്ഞു എങ്കിൽ കൂടിയും ഇന്ന് രാവിലെ ജാസ്മിനും ജിന്റോയും തമ്മിൽ മൈക്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കുകൾ ഉണ്ടായതായി പ്രോമോ കാണിക്കുന്നുണ്ട്. അതെ സമയം ലൈവിലേക്ക് വരുമ്പോൾ ഇപ്പോൾ ലവ് ട്രാക്ക് വിട്ട് സെന്റിമെന്റ് പിടിച്ചേക്കുകയാണ് എന്ന് പറഞ്ഞായിരുന്നു ജിന്റോ വീണ്ടും വീണ്ടും ജാസ്മിനെ പ്രൊവോക്ക് ചെയ്തത്. തുടർന്ന് അലറി വിളിച്ച് കരഞ്ഞ ജാസ്മിനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയാണ്.,
സങ്കടം സഹിക്കാൻ കഴിയാത്ത ജാസ്മിൻ കരഞ്ഞപ്പോൾ എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല എന്നും വീട്ടിൽ പോകണം എന്ന് ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്നുമൊക്കെ റെസ്‌മിനെ കെട്ടിപ്പിച്ച് കരഞ്ഞുകൊണ്ട് ജാസ്മിൻ ചോദിക്കുന്നുണ്ട്. തുടർന്ന് ആശ്വസിക്കാൻ അപ്സര അടക്കം എത്തി. അതെ സമയം എല്ലാം കേട്ട് ഗബ്രിയും കരയുന്നത് കാണാം.
എന്നാൽ കൺഫെഷൻ റൂമിലേക്ക് എത്തിയ ജാസ്മിനോട് ബിഗ് ബോസ് പറയുന്നത് ഇതിനുമാത്രം കരയാൻ ഒന്നുമുണ്ടായില്ല എന്നായിരുന്നു, എന്നാൽ വേറെ ആർക്കും ഒന്നും സംഭവിച്ചിട്ടില്ല എന്നും എനിക്ക് മാത്രമാണ് പ്രശ്നങ്ങൾ എന്നും തിരിയാനും മറിയാനും ഒന്നും കഴിയുന്നില്ല എന്ന് ജാസ്മിൻ പറയുന്നുണ്ട്. റെസ്‌മിന് മുന്നിൽ കരയുന്ന ജാസ്മിൻ തന്റെ വിഷമങ്ങൾക്ക് കാരണം ഗബ്രിയല്ല എന്നും പറയുന്നുണ്ട്.
കൂടാതെ എല്ലാവരും ജിന്റോയെ സപ്പോർട്ട് ചെയ്യുന്നത് അയാൾക്ക് പുറത്തു നല്ല സപ്പോർട്ട് ഉള്ളതുകൊണ്ടല്ലേ എന്നും ജാസ്മിൻ ചോദിക്കുന്നുണ്ട്. മാനസിക സംഘർഷത്തിൽ കൂടി കടന്ന് പോകുന്ന ഗബ്രിയും ജാസ്മിനും പുറത്തേക്ക് പോട്ടെ എന്നാണു കമെന്റുകൾ നിറയുന്നത്.
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…