Kutti Akhil about Dr. Robin and his fans power big boss malayalam season 4
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം. അതിന്റെ നാലാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. വമ്പൻ ആവേശത്തോടെ അവസാന ഘട്ടത്തിൽ ആണ് ഇപ്പോൾ ബിഗ് ബോസ് ഉള്ളത്.
ബിഗ് ബോസ് സീസൺ നാലാം ഭാഗത്തിൽ ആരാണ് വിജയി എന്നുള്ളത് രണ്ടാമത്തെ കാര്യം ആയിരിക്കെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് വീട്ടിൽ നിന്നും തന്റെ അസാമാന്യമായ പെർഫോമൻസ് കൊണ്ട് നേടിയെടുത്തത് വല്ലാത്തൊരു ഫാൻസ് പവർ തന്നെ ആണെന്ന് പറയേണ്ടി വരും.
ബിഗ് ബോസ് വീട്ടിൽ റോബിന് എതിരാളികൾ കൂടുതൽ ആണെങ്കിൽ പുറത്ത് അദ്ദേഹം മടങ്ങി എത്തിയപ്പോൾ കിട്ടിയ സ്വീകരണം മാത്രം മതി റോബിന്റെ ഫാൻസ് പവർ എന്താണ് എന്നുള്ളത് മനസിലാക്കി എടുക്കാൻ. ബിഗ് ബോസ് വീട്ടിൽ സുചിത്ര പുറത്തായതിന് പിന്നാലെ റോബിനെതിരെ രൂക്ഷമായ വിമർശനം നടത്തിയ ആൾ ആണ് കുട്ടി അഖിൽ.
എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്നതോടെ കിളി പോയ അവസ്ഥയിൽ ആയിരുന്നു കുട്ടി അഖിൽ. ഷോയിൽ നിന്നും റോബിൻ ഔട്ട് ആകുന്നതിൽ അഖിൽ തന്റെ ന്യായീകരണം പറയുമ്പോൾ അത് പൂർണ്ണമായും സത്യം അല്ലായിരുന്നു.
റോബിൻ റിയാസിനെ അടിച്ചു എന്ന് അഖിൽ പറയുമ്പോൾ ആ സംഭവം നടക്കുമ്പോൾ അഖിൽ അവിടെ ഇല്ലായിരുന്നു എന്നുള്ളത് ആണ് സത്യം. എന്നാൽ റോബിൻ ബാത്ത് റൂമിൽ നിന്നും പുറത്തു വന്നപ്പോൾ ശ്വാസം തടസം ഉള്ളതായി തോന്നിയില്ല എന്നും പിന്നീട് അത് ആക്ട് ചെയ്തത് ആയിരുന്നു എന്നും അഖിൽ ആരോപിച്ചിരുന്നു.
എന്നാൽ ഇതൊക്കെ കഴിഞ്ഞു ബിഗ് ബോസിൽ നിന്നും പുറത്താക്കുന്ന അവസ്ഥയിൽ നീങ്ങിയതും റോബിൻ ഫാൻസ് കാരണം ആണ് എന്നുള്ളത് ആണ് മറ്റൊരു വസ്തുത.
പുറത്തു വന്ന അഖിൽ റോബിൻ ഉണ്ടാക്കിയ ഫാൻസ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് തന്നെ വേണം പറയാൻ. ഇതാണ് ശരിക്കുള്ള ബിഗ് ബോസ് കളി അഖിൽ മനസിലാക്കാൻ വൈകി പോയി എന്നും വേണം എങ്കിൽ പറയാം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…