ബിഗ് ബോസ് സീസൺ നാലാം ഭാഗത്തിൽ ഏറ്റവും കൂടുതൽ വിന്നറാകാൻ കൊതിച്ച ലക്ഷ്മി പ്രിയ ആദ്യ മൂന്നിൽ പോലും ആകാൻ കഴിയാതെ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ നിന്നും പുറത്തേക്ക്. ആദ്യ ദിനം മുതൽ കുശുമ്പും ഏഷണിയും ഒക്കെയായി ഒരു നാട്ടിൻപുറത്തെ സ്ത്രീയുടെ എല്ലാ മാനറിസങ്ങളും കാണിച്ചുകൊണ്ട് നിന്ന ആൾ ആയിരുന്നു ലക്ഷ്മി പ്രിയ.
ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വിനർശനങ്ങൾ കേൾക്കേണ്ടി വന്ന ആൾ കൂടി ആയിരുന്നു ലക്ഷ്മി എന്ന് വേണമെങ്കിൽ പറയാം . എന്നാൽ കാലത്തിനൊത്ത ഗെയിം കളിക്കാൻ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്ന ആൾ കൂടിയാണ് ലക്ഷ്മി എന്നും പറയേണ്ടി വരും. എന്നാൽ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ റിയാസ് എന്ന കറതീർന്ന മത്സരാര്ഥിക്ക് മുന്നിൽ വീറോടെ പോരാടാൻ കഴിയാതെ പോയിമുഖങ്ങൾ അഴിഞ്ഞു വീണ കൂട്ടത്തിലുള്ള ആൾ കൂടിയാണ് ലക്ഷ്മി.
റോബിനും ജാസ്മിനും ബിഗ് ബോസ് വീട്ടിൽ നിന്നും അപ്രതീക്ഷിതമായി പുറത്തേക്ക് പോയപ്പോൾ ബിഗ് ബോസ് വീട്ടിൽ ബ്ലെസ്ലിക്കും റിയാസിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് ഉണ്ടാവും എന്ന് പ്രേക്ഷകർ കരുതിയിരുന്ന ആൾ ആണ് ലക്ഷ്മി പ്രിയ.
കുടുംബ പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണ നേടിയെടുത്ത ആൾ ആയിരുന്നിട്ട് കൂടി അവസാന നിമിഷത്തിൽ ബ്ലെസ്ലിയോടും റിയാസിനോടും നടത്തിയ പരാമർശങ്ങൾ തന്നെ ആയിരുന്നു ലക്ഷ്മി പ്രിയ എന്ന കരുത്തുറ്റ മത്സരാർഥിയുടെ ശൗര്യം കിടത്തിയതും.
ഇനിയുള്ള കാലം ബിഗ് ബോസ് ഫൈനൽ സിക്സിൽ എത്തിയ ഒരു മത്സരാർത്ഥിയായി മാത്രം ആയിരിക്കും ബിഗ് ബോസ് വീട്ടിൽ നിന്നും നാലാം സീസണിൽ പുറത്തിറങ്ങുമ്പോൾ ലക്ഷ്മി പ്രിയ ഉണ്ടാവുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…