rinosh George vishnu joshi
ബിഗ് ബോസ് എന്ന ഷോ ഇങ്ങനെയാണ്. അതിൽ ഒരാൾക്ക് പെട്ടന്നായിരിക്കും ആരാധകർ ഉണ്ടാകുന്നതും പോകുന്നതും എല്ലാം. അത്തരത്തിൽ കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ബിഗ് ബോസ് സീസൺ 5 മലയാളത്തിൽ മുൻ നിരയിലേക്ക് കയറി വന്നയാൾ ആണ് ജുനൈസ്.
ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ വിഷയങ്ങൾ ഉണ്ടാക്കുന്നതും ആരാധകർ നേടിയെടുത്തതും പുറത്ത് നിന്നും ഒട്ടും ആരാധകരില്ലാതെ കോമാളി ആയി കയറിയ അഖിൽ മാരാർ ആയിരുന്നു. എന്നാൽ പ്രേക്ഷകർ ആദ്യം മുതൽ ഏറ്റവും ഇഷ്ടപ്പെട്ടത് റിനോഷ് ജോർജ് എന്ന മലയാളം എഴുതാനും വായിക്കാനും അറിയില്ലാത്ത എന്നാൽ മലയാള സിനിമയിലെ നടനും ഗായകനും മ്യൂസിക് കമ്പോസറും എല്ലാമായ താരത്തിനെ ആയിരുന്നു.
ബിഗ് ബോസ് വീട്ടിലെ ഏറ്റവും ഒർജിനൽ ആയ ആൾ എന്നായിരുന്നു എല്ലാവരും റിനോഷിനെ വാഴ്ത്തിപ്പാടിയിരുന്നത്. എന്നാൽ ബിഗ് ബോസ് സീസൺ അഞ്ചാം ഭാഗം എഴുപതാം എപ്പിസോഡിലേക്ക് പോകുമ്പോൾ റിനോഷിന്റെ യദാർത്ഥമുഖം പുറത്തേക്ക് വരുകയാണ് എന്ന് വേണം എങ്കിൽ പറയാം. ഇന്നലെ പെട്ടന്ന് പ്രൊവോക്ക് ആയ റിനോഷ് പച്ച തെറിയിൽ കൂടി ആയിരുന്നു എല്ലാവരെയും നേരിട്ടത്.
തുടർന്ന് കരഞ്ഞുകൊണ്ട് ബാത്റൂമിലേക്ക് ഓടിയ റിനോഷ് താൻ ബിഗ് ബോസ് നിന്നും പോകുകയാണ് എന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് മാനസാന്തരം വന്ന റിനോഷ് ബിഗ് ബോസ്സിൽ തന്നെ തുടരുന്നതിന്റെ ഇടയിൽ ആയിരുന്നു ശോഭക്ക് എതിരെയുള്ള പ്രാങ്ക് ഷോ ബിഗ് ബോസ്സിൽ വീട്ടിൽ നടക്കുന്നത്.
പ്രാങ്ക് ആയി നടത്തണം എന്നും അത് ശോഭ അല്ലാതെ എല്ലാവരെയും രഹസ്യമായി അറിയിക്കണം എന്നും ബിഗ് ബോസ് ഷിജുവിന്റെ അടുത്ത് നിർദ്ദേശം നൽകുകയും തുടർന്ന് പരസ്പരം ചർച്ച ചെയ്ത് ഈ സംഭവം നടത്തി എങ്കിൽ കൂടിയും റിനോഷ് ഈ അവസരം അഖിൽ മാരാരെ കളിയാക്കാനും ട്രിഗർ ചെയ്യാനുമുള്ള അവസരമായി ആണ് കണ്ടത്. ഒപ്പം വിഷ്ണു ഫേക്ക് ആണെന്ന് പറഞ്ഞ റിനോഷിനോട് വിഷ്ണു മറ്റൊരു വെളിപ്പെടുത്തൽ നടത്തിയതോടെ ബിഗ് ബോസ്സിൽ വീട്ടിൽ പുതിയ തർക്കം ഉണ്ടാകുന്നത്.
ബിഗ് ബോസ്സിൽ നിന്നും പുറത്തായ വിവാഹിതയായ റിനോഷ് സഹോദരി എന്ന് പറഞ്ഞ മത്സരാർത്ഥിക്കൊപ്പം പല രാത്രികളിലും പുതപ്പിനടിയിൽ കമ്പി കഥകളും സെക്സ് സ്റ്റോറുകളും പറയാറുണ്ട് എന്നായിരുന്നു വിഷ്ണു നടത്തിയ ആരോപണം. എന്നാൽ ആദ്യം ഇക്കാര്യം നിഷേധിച്ച റിനോഷ് പിന്നീട് സംഭവം സത്യമാണ് എന്ന് സമ്മതിക്കുക ആയിരുന്നു.
തനിക്ക് സ്വതന്ത്രമുണ്ടെന്ന് പറയുന്ന റിനോഷ് അങ്ങനെ പറഞ്ഞാൽ എന്താണ് തെറ്റ് എന്നും താൻ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ നീ ഇപ്പോൾ പറയുന്ന കാര്യം കൊണ്ട് ഒരാളുടെ കുടുംബ ജീവിതമാണ് തകരാൻ പോകുന്നത് എന്നും റിനോഷ് പറയുമ്പോൾ ഇതൊക്കെ ഇത്തരത്തിൽ ഉള്ള സംസാരങ്ങൾ ഉണ്ടാകുന്നതിന് മുന്നേ ആലോചിക്കണം എന്നായിരുന്നു വിഷ്ണുവിന്റെ വാക്കുകൾ. എന്തായാലും വീണ്ടും ബിഗ് ബോസ്സിൽ നിന്നും താൻ പോകുന്നു എന്ന് പറഞ്ഞ റിനോഷ് എന്നാൽ പിന്നീട് പോകുന്നില്ല എന്നുള്ള തീരുമാനത്തിലേക്ക് എത്തുക ആയിരുന്നു.
News Summery — Rinosh George, who tells the married contestant that he is a cousin, is a fake; Vishnu Joshi debunks Rinosh’s lies.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…