ബിഗ് ബോസ് സീസൺ 4 മലയാളം വമ്പൻ ആവേശത്തോടെ മുന്നേറുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരം ആണ് റിയാസ് സലിം. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ താരം നേടിയത് മികച്ച പിന്തുണ ആണ്.
ആദ്യം കുറച്ച അധികം മോശം രീതിയിൽ ആയിരുന്നു കാര്യങ്ങൾ മുന്നോട്ടു പോയി കൊണ്ട് ഇരുന്നത് എങ്കിൽ റോബിൻ ഔട്ട് ആയതോടെ ബിഗ് ബോസ് വിന്നർ എന്ന നിലയിലേക്ക് റിയാസ് എത്തിക്കഴിഞ്ഞു.
അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ബിഗ് ബോസ് വീട്ടിൽ ഉള്ളത് ബ്ലേസ്‌ലി , ദിൽഷ , ധന്യ , സൂരജ് , ലക്ഷ്‌മി പ്രിയ , റിയാസ് , റോൻസോൺ , വിനയ് മാധവ് എന്നിവരാണ്. ഇത്തവണ നോമിനേഷൻ നേരിടുന്നത് റോൻസോൺ , വിനയ് , ധന്യ എന്നിവർ ആണ്.
അതിൽ ഏറ്റവും മികച്ച വീക്കിലി ടാസ്ക് പ്രകടനം കാഴ്ച വെച്ച റിയാസ് നോമിനേഷൻ മുക്തി അടക്കം നേടുകയും ചെയ്തിരുന്നു. ബിഗ് ബോസ് വിജയ് ആകും എന്ന് പ്രേക്ഷകർ കരുതി ഇരുന്ന ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ച റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് പോകുന്നതിനുള്ള കാരണം റിയാസ് ആയിരുന്നു.
അതുകൊണ്ടു തന്നെ വലിയ രീതിയിൽ ഉള്ള സൈബർ ബുള്ളിയിങ് റിയാസിന്റെ നേരിടേണ്ടി വന്നു. ഇവൻ വെറും പെണ്ണൻ ആണെന്നും ചാന്തുപൊട്ട് ആണെന്നും ഒമ്പതാണ് എന്നൊക്കെ ആയിരുന്നു ആക്ഷേപണങ്ങളിൽ കൂടുതലും. എന്നാൽ അതിൽ തങ്ങൾ നേരിടുന്ന വേദനയെ കുറിച്ച് തുറന്നു പറയുകയാണ് റിയാസിന്റെ സഹോദരി ജസീന.
റിയാസ് വളരെ നന്നായി ആണ് ഗെയിം കളിക്കുന്നത്. അവൻ വീട്ടിലും ഇങ്ങനെ തന്നെ ആണ്. പറയാനുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയും. അവൻ എന്റെ ഏറ്റവും നല്ല കൂട്ടുകാരനെ പോലെയാണ്. ഉമ്മയും ബാപ്പയും ആണ് ഏറ്റവും പ്രിയം ഉള്ളവർ. അവന്റെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് വിവാഹം ആയി. വീട്ടുകാർക്കോ നാട്ടുകാർക്കോ അവനെ കുറിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ല.
എല്ലാവരും റിയാസിനെ പിന്തുണ നൽകുന്നവർ ആണ്. ഇംഗ്ലീഷിലെ അവന്റെ പ്രാവീണ്യം പോലും അവൻ സ്വയം സമ്പാദിച്ചെടുത്തതാണ്. അവനെ പലരും പ്രത്യേകിച്ച് ചില യുട്യൂബ് ചാനലുകാർ വളരെ മോശമായി ചിത്രീകരിക്കുന്നുണ്ട്. ഒരു മനുഷ്യർപോലും ഇതുവരെ ഞങ്ങളോട് റിയാസ് മോശമാണെന്ന് പറഞ്ഞിട്ടില്ല.
അത്തരം കമന്റുൾ ഞാൻ കേട്ടത് സോഷ്യൽ മീഡിയ വഴിയാണ്. പലതും ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അവനെ കുറിച്ച് പലരും പറഞ്ഞ് പരത്തുന്ന കാര്യങ്ങൾ കണ്ട് ഉപ്പയ്ക്ക് പല തവണ മനോവിഷമം ഉണ്ടാവുകയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്തിരുന്നു.
വീട്ടിലുള്ള എല്ലാവർക്കും എന്നപ്പോലെ റിയാസിനും കുടുംബവും വീടിന് പുറത്ത് ഒരു ജീവിതവും ഉണ്ടെന്ന് ആരും മനസിലാക്കുന്നില്ല. ജാസ്മിനും അവനും നല്ല സുഹൃത്തുക്കളാണ്. അവന്റെ കാഴ്ചപ്പാടുകൾ ജാസ്മിന് പെട്ടന്ന് മനസിലാകുന്നുണ്ട് അതായിരിക്കാം അവർ പരസ്പരം വേഗത്തിൽ അടുക്കാൻ കാരണമായത്.
റോബിൻ റിയാസ് പ്രശ്നം വൈറലായപ്പോൾ വിഷമം തോന്നിയിരുന്നു. ആ വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ്. അതേ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തല്ലിയെന്നും തല്ലിയില്ലെന്നും രണ്ട് പക്ഷമുണ്ട് ആ വിഷയത്തിൽ എല്ലാവർക്കും അതിനാൽ തന്നെ അഭിപ്രായം പറയുന്നില്ല റിയാസിന്റെ സഹോദരി ജസീന പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…