Categories: Big Boss Malayalam

റിയാസിന് ഇനി സന്തോഷിക്കാം; ജാസ്മിനും പോയി റോബിനും പോയി കപ്പും കിട്ടും ഐലേസാ..!!

നൂറു ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ ഫോൺ ഇല്ലാതെ വാർത്തകൾ അറിയാതെ ഉറ്റവരെയും സ്നേഹിക്കുന്നവരെയും കാണാതെ ചില ഗെയിം ഒക്കെ കളിച്ച് മത്സരിച്ചു ജയിക്കുന്ന ഒരു റിയാലിറ്റി ഷോ. ലോകം മുഴുവൻ ശ്രദ്ധ നേടിയ ഗെയിം ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്.

മലയാളത്തിൽ നാലാം സീസൺ ഇപ്പോൾ പത്താം ആഴ്ചയിലേക്ക് കടന്നുമ്പോൾ ബിഗ് ബോസ്സിൽ നിന്നും മികച്ച ഗെയിം കളിക്കുന്ന ഈ സീസണിലെ രണ്ട് താരങ്ങൾ ആണ് പ്രേക്ഷകരുടെ വോട്ടിങ് കാത്തുനിൽക്കാതെ പുറത്തേക്ക് പോയത്. ഈ തവണത്തെ ബിഗ് ബോസ്സിൽ വിജയി ആകാൻ സാധ്യത പ്രേക്ഷകർ ഏറ്റവും കൂടുതൽ കരുതി ഇരുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണനിലും അതുപോലെ ജാസ്മിനിലും ആയിരുന്നു.

എന്നാൽ ഇരുവരും അപ്രതീക്ഷിതമായി പുറത്തേക്കു പോകുമ്പോൾ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ റിയാസ് മനസ്സിൽ സന്തോഷം മാത്രമാണ് ഉള്ളതെന്ന് പ്രേക്ഷകർ പറയുന്നു. ജാസ്മിൻ എന്നുള്ളത് ഒട്ടേറെ ആളുകൾക്ക് ഒരു വികാരം തന്നെ ആയിരുന്നു. ബിഗ് ബോസ്സിലേക്കുള്ള വരവും അതുപോലെ തിരിച്ചുള്ള പോക്കും എല്ലാം മാസ്സ് എന്ന് തന്നെ വേണം പറയാൻ.

എന്നാൽ അവസാന സമയത്തിൽ തന്റെ കളികളിൽ കുറ്റബോധം തോന്നിയതോടെ ആണ് മെഡിക്കൽ ഇഷ്യൂസ് പറഞ്ഞുകൊണ്ട് ജാസ്മിൻ ബിഗ് ബോസ്സിൽ നിന്നും ഇറങ്ങുന്നത്.തന്റെ നിലപാടുകളിൽ പൂർണ്ണമായും ശക്തമായി തന്നെ നിൽക്കുമ്പോഴും പലപ്പോഴും സൗഹൃദങ്ങളുടെ കെട്ടുപാടുകൾ ജാസ്മിൻ എന്ന കറതീർന്ന മത്സരാർത്ഥികളുടെ മനസിന്റെയും ഗതിവിഗതികൾ മാറ്റിയിട്ടുണ്ട്.

അതിൽ ഏറ്റവും വലിയ മാറ്റങ്ങൾ ജാസ്മിനിൽ ഉണ്ടാക്കിയത് റിയാസ് ആയിരുന്നു. റോബിനും റിയാസും തമ്മിൽ വഴക്കുകൾ ആയിരുന്നു എങ്കിൽ റിയാസ് വരുന്നതിനു മുന്നേ ജാസ്മിൻ റോബിൻ തമ്മിൽ ആയിരുന്നു സ്ക്രീൻ സ്പേസ് മത്സരങ്ങൾ അരങ്ങേറിയത്.

അതെ സമയം റിയാസ് റോബിന് മുന്നിൽ കടുത്ത വാക്കുതർക്കങ്ങൾ നടത്തി പ്രകോപനങ്ങൾ നടത്തിയപ്പോൾ റിയാസ് ജാസ്മിന് മുന്നിൽ സ്നേഹ നിധിയായ സുഹൃത്തായി മാറുകയായിരുന്നു. എന്നാൽ ഈ സൗഹൃദത്തിൽ ജാസ്മിനിൽ റിയാസ് നിറച്ച് കൂടുതലും റോബിനോടുള്ള വഴക്കും വിദ്വേഷവും മാത്രം ആയിരുന്നു.

ഈ മാനസിക സംഘർഷം തന്നെ ആയിരുന്നു ജാസ്മിനെ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് നയിച്ചതും. എന്നാൽ റോബിനിലേക്ക് എത്തുമ്പോൾ റിയാസ് ചെയ്തത് പ്രൊവോക്ക് ചെയ്തു പുറത്താക്കുക എന്നുള്ള തന്ത്രം തന്നെ ആയിരുന്നു എന്ന് വേണം പറയാൻ. മുഖത്ത് അടിയേറ്റ ഒരാൾ ആദ്യം പറഞ്ഞത് ഞാൻ ഇനി സമൂഹത്തിന് മുന്നിലേക്ക് എങ്ങനെ പോകും എന്നുള്ളതായിരുന്നു.

തന്നെ അടിച്ച ഒരാളോടുള്ള വിരോധം കാണിക്കാതെ ബിഗ് ബോസിനോട് പോലും ഇമോഷൻ കൊണ്ടുള്ള ഭീതിപ്പെടുത്തൽ ആയിരുന്നു റിയാസ് നടത്തിയത്. അതെ കാര്യങ്ങൾ ഓരോ സഹ മത്സരാര്ഥിക്ക് മുന്നിലേക്ക് വ്യക്തമായി എത്തിക്കാനും റിയാസിന് കഴിഞ്ഞു എന്നുള്ളത് തന്നെയാണ് റിയാസിന്റെ വിജയം. ഇനിയുള്ള ദിനങ്ങൾ റിയാസ് തന്റേതാക്കി മാറ്റാനുള്ള ശ്രമങ്ങൾ തന്നെ ആയിരിക്കും ബിഗ് ബോസ്സിൽ നടത്തുക.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago