മലയാളത്തിൽ നാലാം സീസൺ ബിഗ് ബോസ് തുടങ്ങുന്നു. ഇടക്കിടെ റോബിൻ ലക്ഷ്മി പ്രിയയെയോ അല്ലെങ്കിൽ ഡൈസിയോടോ ജാസ്മിനോടോ നിമിഷയോടോ അടിയുണ്ടാക്കുന്നു. എന്നാൽ സ്ക്രീൻ പ്രെസൻസിന് വേണ്ടി പലപ്പോഴും റോബിനുണ്ടാക്കിയ വഴക്കുകൾ പലതും സ്ത്രീകളോട് മാത്രം ആയിരുന്നു. എന്നാൽ നാല്പത്തിരണ്ടാം ദിവസം വൈൽഡ് കാർഡ് എൻട്രി വഴി റിയാസ് സലിം എത്തിയതോടെ കളി മാറി.
ഏറ്റുമുട്ടലുകൾ റിയാസും റോബിനും തമ്മിലായി. കൂടെ തീ കൊളുത്താൻ ജാസ്മിനും നിമിഷവും കൂടി. ഒരു ചേരിയിൽ ലക്ഷ്മിയും റോബിനും നിന്നപ്പോൾ രണ്ടാം ചേരിയിൽ റിയാസും ജാസ്മിനും നിമിഷയും അണിചേർന്നു. എന്നാൽ കടുത്ത ഏറ്റുമുട്ടലുകൾ ഉണ്ടായതോടെ ആത്മധൈര്യം കൈമോശം വന്ന റോബിൻ റിയാസിനെ അടിക്കുന്നു.
തുടർന്ന് ബിഗ് ബോസ്സിൽ നിന്നും റോബിനും മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ജാസ്മിനും പുറത്തേക്ക്. പിന്നീടും തന്റെ നിലപാടുകളും തന്റെ കാഴ്ചപ്പാടുകളും പുറത്തെടുത്ത് റിയാസ് ജന്മനസുകളിലേക്ക് ചേക്കേറുക ആയിരുന്നു. ഒരിക്കലും അടർന്ന് പോകാൻ കഴിയാത്ത അത്രമേൽ ശക്തിയായി റിയാസ് സലിം എന്ന ന്യൂ നോർമലിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങി.
ആരാധിക്കാൻ തുടങ്ങി. പലരും റോബിനിൽ നിന്നും റിയസിലേക്ക് എത്തി. എന്നാൽ ബഡായി ആര്യയും നവീൻ അറയ്ക്കലും ജാസ്മിനും നിമിഷയും ജുവൽ മേരിയും അടക്കം നിരവധി ആളുകൾ കടുത്ത പിന്തുണയും ആയി വോട്ട് ചോദിക്കലും ആയി എത്തി എങ്കിൽ കൂടിയും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ എത്തിയപ്പോൾ മൂന്നാം സ്ഥാനം മാത്രമായിരുന്നു ലഭിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ സീരിയൽ നടി അശ്വതി പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. പോസ്റ്റ് ഇങ്ങനെ…
റിയാസ് സലീം 3rd position !!!
റിയാസ് സലീം… എന്താ പറയാ?? കളിയുടെ ഗതി മാറ്റിയ സിംഹക്കുട്ടി!! വീട്ടിലേക്കു കടന്നു വന്നപ്പോൾ ഞാനടക്കം ഉള്ള പ്രേക്ഷകർക്കു എതിരഭിപ്രായം ഉണ്ടായിരുന്ന മത്സരാർത്ഥി. പക്ഷെ പതിയെ പതിയെ ആ ഒരു അഭിപ്രായം അവൻ തന്നെ മാറ്റിയെടുത്തു. പകുതിക്കു വെച്ചു വന്നപ്പോൾ ഇങ്ങനെയെങ്കിൽ ആദ്യമേ വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് എല്ലാ ബിഗ്‌ബോസ് പ്രേക്ഷകരുടെയും ഉള്ളിൽ ചോദ്യമുയർത്തി… ജനപിന്തുണയോടെ ഫിനാലെയിൽ 3ആം സ്ഥാനത്തെത്തി..
പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ ബിഗ്‌ബോസ്സേ? റിയാസ് തന്നെ ആയിരുന്നോ 3ആം സ്ഥാനത് നിൽക്കേണ്ടി ഇരുന്നത്?? എന്നെപോലെ പലരുടെയും ഉള്ളിൽ ഈ ചോദ്യം ഉയർന്നിട്ടുണ്ടാകാം 🙄പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ… റിയാസ് നിന്നെ പോലൊരു മത്സരാർത്ഥി ഇനി വന്നാലായി 👍
Anyway Best wishes for your future Riyas Saleem✌️
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…