ബിഗ് ബോസ് സസീസൺ 4 മലയാളം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെ അവസാന നോമിനേഷനും കഴിഞ്ഞിരിക്കുകയാണ്. പ്രേക്ഷകർ തങ്ങളുടെ മത്സരാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള അവസാന അവസരം ആണ് ഇപ്പോൾ നടക്കുന്ന നോമിനേഷനിൽ ഉള്ളവർക്കുള്ള വോട്ടിങ്.
ടിക്കെറ്റ് ഫിനാലെ മത്സരങ്ങൾ ഗംഭീരമായി കളിച്ചു ജയിച്ച ദിൽഷ പ്രസന്നൻ നോമിനേഷൻ മുക്തി ലഭിച്ചു ഫൈനലിലേക്ക് എത്തിക്കഴിഞ്ഞു. അടുത്ത നാല് ആളുകൾ ആരൊക്കെ ആകും എന്നുള്ള ആകാംഷ പ്രേക്ഷകർക്കുള്ളിൽ നിൽക്കുമ്പോൾ തന്നെ ഒരാൾ കൂടി അവസാന നോമിനേഷനിൽ ഉൾപ്പെടാതെ ഫൈനലിലേക്ക് എത്തുകയാണ്.
image courtesy hotsatar
എല്ലാവരും പരസ്പരം തങ്ങൾക്കു ഉരുപയോഗിക്കാൻ കഴിയുന്ന നോമിനേഷൻ ഉപയോഗിച്ചപ്പോൾ ഒരു വോട്ട് മാത്രം ആയിരുന്നു സൂരജിന് ലഭിച്ചത്. കഴിഞ്ഞ ആഴ്ചത്തെ അടക്കം മോശം പ്രശ്നങ്ങൾ ലക്ഷ്മി പ്രിയയുമായി റിയാസിന് ഉണ്ടായിരുന്നു എങ്കിൽ കൂടിയും അതെല്ലാം മറികടന്ന് ലക്ഷ്മി പ്രിയയെ വരെ ഒഴുവാക്കി റിയാസ് നോമിനേറ്റ് ചെയ്തത് സൂരജിനെ ആയിരുന്നു.
റിയാസ് എന്നുള്ള ആൾ സമൂഹത്തിനു മുന്നിൽ ഒരു ആദർശം കാണിക്കുമ്പോൾ എത്തുമ്പോൾ അത്തരത്തിൽ ജനങ്ങൾക്ക്ക് മുന്നിൽ തനിക്കും തന്നെ പോലെ ഉള്ള ഒട്ടെറെ ആളുകൾക്ക് പ്രചോദനമാക്കാൻ വേണ്ടി എത്തിയ ആൾ ആയിരുന്നു സൂരജ്. ഉയരം കുറഞ്ഞ ആളുകൾ എല്ലാ മേഖലയിൽ നേരിടുന്ന അവഗണകൾ നേരിട്ടറിഞ്ഞ ആൾ കൂടിയായിരുന്നു സൂരജ്.
image courtesy hotsatar
എന്നാൽ ബിഗ് ബോസിനുള്ള ശക്തമായ സൗഹൃദ വലയം ഉണ്ടാക്കാൻ കഴിഞ്ഞ ആൾ കൂടി ആയിരുന്നു സൂരജ്. ആദ്യം സൂരജ് ഏറ്റവും കൂടുതൽ സൗഹൃദം ഉണ്ടാക്കിയത് ഡെയ്‌സി ആയിട്ട് ആയിരുന്നു. പിന്നീട് അത് സുചിത്രയിലേക്കും അതുപോലെ അഖിലേക്കും കൊണ്ടുപോകാൻ കഴിഞ്ഞ ആൾ കൂടിയാണ് സൂരജ്. ഫൈനലിൽ നിന്നെ കാണാൻ ഞാൻ സുചിത്രയായി എത്തും എന്ന് ആയിരുന്നു അഖിൽ നോമിനേഷനിൽ ഔട്ട് പുറത്തേക്കു പോകുമ്പോൾ പറഞ്ഞത്.
ആ ആഗ്രഹം സാഫല്യമാക്കുന്ന രീതിയിൽ ആയിരുന്നു സൂരജിന്റെ ഇതുവരെയുള്ള മുന്നേറ്റം. കാലം തെളിയിച്ച പോരാളിയായി അവൻ ബിഗ് ബോസ് ഫൈനലിൽ ഉണ്ടാവും. റിയാസ് നിങ്ങൾക്ക് തെറ്റ് പറ്റിയെന്നു കാലം തെളിയിക്കുക തന്നെ ചെയ്യും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…