കളിച്ചും കളിപ്പിച്ചും അവസാന മൂന്നിൽ എത്തിയ റിയാസ് അവസാന ഘട്ടത്തിൽ പുറത്തേക്ക്. ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിൽ പ്രേക്ഷകർ വിജയ കിരീടം കൂടുമെന്ന് കരുതിയ റിയാസ് സലിം എന്ന ന്യൂ നോർമൽ മനുഷ്യൻ ആണ് ബിഗ് ബോസ്സിൽ നിന്നും മൂന്നാം സ്ഥാനം മാത്രം നേടി പുറത്താകുന്നത്.
എന്നാൽ ബിഗ് ബോസ്സിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ശേഷം നൂറുദിനങ്ങൾ തികക്കുന്ന ആൾ കൂടിയാണ് റിയാസ് സലിം. ബിഗ് ബോസ്സിൽ നിന്നും പുറത്താകുമ്പോൾ ബിഗ് ബോസ് സീസണിൽ ഗെയിം ചെയ്ഞ്ചർ അവാർഡ് നൽകിയാണ് റിയാസിനെ ആദരിക്കുന്നത്.
ഫെമിനിസ്റ്റ് ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ബിഗ് ബോസ് വീട്ടിൽ എത്തിയ റിയാസ് പലരുടെയും പൊയ്മുഖങ്ങൾ വലിച്ചു കീറിയിരുന്നു. ബിഗ് ബോസ്സിൽ വമ്പൻ ഫാൻ ബേസ് ഉണ്ടാക്കിയ റോബിനെക്കാൾ അവസാന ഘട്ടത്തിൽ പിന്തുണ ലഭിച്ച ആൾ ആണ് റിയാസ് സലിം. ജാസ്മിൻ നിമിഷ എന്നിവർ ബിഗ് ബോസ്സിൽ വോട്ട് ചോദിച്ചത് റിയാസിന് വേണ്ടി ആയിരുന്നു. അതുപോലെ ബഡായി ആര്യ, ജുവൽ മേരി, നവീൻ അറക്കൽ, റോൻസോൺ, ശ്രീലക്ഷ്മി അറക്കൽ, ദിയ സന തുടങ്ങി നിരവധി ആളുകൾ ആണ് റിയാസിന് വോട്ട് ചോദിച്ചത്.
എന്നാൽ ഇവർക്കൊന്നും ബിഗ് ബോസിലെ വിണ്ണേറായി റിയാസിനെ മാറ്റാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. എന്നാൽ ബിഗ് ബോസ് മലയാളത്തിൽ എന്നും ഓർക്കപ്പെടുന്ന മത്സരാർത്ഥി ആയിരിക്കും റിയാസ് സലിം. ഫൈനൽ സിക്സിൽ എത്തിയ ആൾ ആയിരുന്നു റിയാസ് സലിം.
നാല്പത്തിരണ്ടാം ദിവസം ആയിരുന്നു വൈൽഡ് എൻട്രി വഴി റിയാസ് എത്തുന്നത്. കടുത്ത ബിഗ് ബോസ് ഫാൻ കൂടിയായ റിയാസ് ആദ്യം പോരാടിയത് ഡോക്ടർ റോബിൻ രാധാകൃഷ്ണനോട് ആയിരുന്നു. പിന്നീട ദിൽഷയുടെയും ലക്ഷ്മി പ്രിയയുടെയും കപട മുഖങ്ങൾ കീറിയെറിയാൻ റിയാസിന് മാത്രമാണ് കഴിഞ്ഞത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…