ഡാ പെണ്ണൂസാ… സുഹൃത്ത് താഴേക്ക് നോക്കിവിളിച്ചു; അനുഭവം ബിഗ് ബോസ്സിൽ പങ്കുവെച്ച് റിയാസ് സലിം..!!

447

കളരിയും കളരിപ്പയറ്റും എല്ലാം ആയി ബിഗ് ബോസ് സീസൺ ഫോർ മലയാളം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം വിനയ് മാധവ് കൂടി പുറത്തേക്കു പോയതോടെ അടുത്ത വാരത്തിൽ രണ്ട് ആളുകൾ ആയിരിക്കും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുക എന്നുള്ളതാണ് പ്രേക്ഷകർ കരുതുന്നത്. അതെ സമയം ടിക്കെറ്റ് ഫിനാലെ ഗംഭീരമായി കളിച്ച് വിജയിച്ച ദിൽഷ നോമിനേഷൻ മുക്തിയോടെ ഫൈനലിലേക്ക് നേരത്തെ കയറിക്കഴിഞ്ഞു.

ബിഗ് ബോസ് വീട്ടിൽ ജാസ്മിനും അതുപോലെ റോബിൻ രാധാകൃഷ്ണനും ഔട്ട് ആയതിനു ശേഷം ഏറ്റവും വലിയ പിന്തുണ ലഭിക്കുന്നത് റിയാസ് സലിമിനാണ്. പലരെയും കൊണ്ട് കളിപ്പിക്കാനും കളിപ്പിച്ച് പുറത്താക്കാനും തനി നിറം പുറത്തുകൊണ്ടുവരാനും ശ്രമിക്കുന്ന ആൾ ആണ് റിയാസ്. ഇപ്പോൾ ബിഗ് ബോസ്സിൽ റിയാസ് പറഞ്ഞ ഒരു കഥയാണ് ശ്രദ്ധ നേടുന്നത്. റിയാസ് പറഞ്ഞ കാര്യങ്ങൾ ആണെന്ന് ഇപ്പോൾ കുറിപ്പ് ആയി ആണ് എത്തുന്നത്. കുറിപ്പ് ഇങ്ങനെ..

lakshmi priya vinay madhav

സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് നടന്ന ഒരു സംഭവമാണ്…

ഞാനും സുഹൃത്തും ഇങ്ങനെ സ്കൂൾ ബിൽഡിങ്ങിൻ്റെ ഒന്നാം നിലയിൽ നിൽക്കുന്നു. അപ്പോ താഴെ ഒരു പയ്യൻ നടന്നുപോകുന്നു. സുഹൃത്ത് തോളിൽ തട്ടിപ്പറഞ്ഞു – “ഡാ… നീ അവൻ നടക്കണ നടപ്പ് കണ്ടോ? ”

ഞാൻ നോക്കി.
അര ഒക്കെ കുലുങ്ങി തനി സ്ത്രീകളുടെ നടത്തം.ഇവനെന്താ ഇങ്ങനെ എന്ന് ചിന്തിച്ചു.

“ഡാ.. പെണ്ണൂസാ…”, സുഹൃത്ത് താഴേക്ക് നോക്കി വിളിച്ചു. “പോടാ ” എന്നു പറഞ്ഞ് അവൻ നടപ്പ് തുടർന്നു.

ഈ പറയുന്ന പയ്യൻ കുറെ കാലം കഴിഞ്ഞ് വിദേശത്ത് ജോലിയൊക്കെ ആയി പോയി fb ൽ ഒരു ദിവസം എന്നെ contact ചെയ്തു. അവനോട് സംസാരിക്കവേ അവൻ trans ആയി identify ചെയ്യുന്ന ആളാണെന്നും ടോക്സിസിറ്റി സഹിക്കാതെ നാട്ടിൽ നിന്നു മാറിയതാണ് എന്നും പറഞ്ഞു. കൂടെ പഠിച്ച ഒട്ടുമിക്ക ആൾക്കാരോടും ഇന്നും മിണ്ടാൻ തോന്നില്ല എന്നും പറഞ്ഞു.

പിന്നൊരനുഭവം കോളേജിൽ പഠിയ്ക്കുമ്പോൾ gender fluid ആയി identify ചെയ്ത ഒരു സീനിയർ. “സാമാന്യം പ്രിവിലേജ്ഡ് ബാക്ഗ്രൗണ്ടും നല്ലൊരു പാരൻ്റും ഇല്ലാതിരുന്നേനെയെങ്കിൽ 3g പോയേനെ” എന്ന് ഇയാൾ ആവർത്തിച്ച് പറയുമായിരുന്നു.

റിയാസിനെ കാണുമ്പോൾ ഇവർ രണ്ടു പേരെയും ഓർമ വരും. കാരണം നാട്ടിൻപുറത്തെ ഒരു സാധാരണ ഫാമിലിയിൽ നിന്ന്, അതും നാട്ടിൽതന്നെ നിന്നുകൊണ്ട് കോൺഫിഡൻ്റ് ആയി വളരാൻ സാധിച്ച ഒരു വ്യക്തി. അത്തരം ഒരു വ്യക്തിയെ ടി വി യിൽ കാണാൻ സാധിക്കുക , അയാൾക്ക് ഒരു പ്രേക്ഷകപ്രീതി ലഭിക്കുക എന്നത് ഒരുപാടു പേർക്ക് ഒരു പ്രചോദനമാണ്.

“Season of colours” ആയ ഇക്കൊലത്തെ പ്രോഗ്രാമിൻ്റെ വിജയം ആണ് റിയാസ് എന്ന കണ്ടസ്റ്റൻ്റിൻ്റെ കണ്ടെത്തൽ. ചെറിയ തോതിലെങ്കിലും ഒരു സാമൂഹികപരിഷ്കരണത്തിന് വഴിവെച്ചതിൽ ഷോയുടെ മേക്കേഴ്സിന് അഭിമാനിക്കാം…

You might also like