ബിഗ് ബോസ് സീസൺ നാലാം ഭാഗത്തിൽ പ്രതീക്ഷകൾക്ക് വിപരീതമായി ദിൽഷ പ്രസന്നൻ വിജയം നേടിയപ്പോൾ സന്തോഷങ്ങൾക്ക് അപ്പുറം എല്ലാവരുടെയും മുഖത്ത് അതിശയമായിരുന്നു എന്നുള്ളത് വാസ്തവം. സഹ മത്സരാർത്ഥികൾക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.
ബിഗ് ബോസ് മലയാളം സീസണിൽ ഈ ഭാഗത്തിൽ വിജയിക്കുമെന്ന് പ്രേക്ഷകർ പോലെ സഹ മത്സരാര്ഥികളും കരുതി ഇരുന്നത് യഥാർത്ഥ വിജയം ആണെങ്കിൽ അത് റിയാസിന്റെ കൈകളിൽ ആയിരിക്കും എന്നുള്ളതാണ്. എന്നാൽ ആദ്യ അഞ്ചിൽ നിന്നും ഓരോ ആളുകൾ കൊഴിഞ്ഞു പോയി അവസാന മൂന്നിൽ എത്തിയത് ദിൽഷയും ബ്ലേസ്ലിയും റിയാസുമായിരുന്നു.
അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ദിൽഷ പുറത്താകും എന്ന് കരുതിയവർ മുഴുവൻ അതിശയിപ്പിച്ചുകൊണ്ട് മൂന്നാം സ്ഥാനം മാത്രം നേടി റിയാസ് പുറത്തേക്ക് പോകുക ആയിരുന്നു. പിന്നീട് ഉള്ളത് ബ്ലേസ്ലിയും അതുപോലെ ദിൽഷയും മാത്രം ആയിരുന്നു അപ്പോൾ എല്ലാവരും കരുതിയത് ആദ്യം മുതൽ തന്നെ ജാസ്മിനും റോബിനും പിന്നിൽ വിജയ സാധ്യത ഉണ്ടായിരുന്നു ബ്ലേസ്‌ലി വിജയിക്കുമെന്ന് തന്നെ ആയിരുന്നു.
എന്നാൽ അവിടെയും വിജയത്തിന്റെ ഭാഗ്യം ഉണ്ടായിരുന്നത് ദില്ഷാക്ക് ആയിരുന്നു. ദിൽഷ വിജയം നേടിയപ്പോൾ അത് അംഗീകരിക്കാൻ കഴിയുന്നില്ല എന്ന് തന്നെ ആയിരുന്നു എല്ലാവരും പറഞ്ഞത്. അത് തന്നെയാണ് ഇപ്പോൾ ബിഗ് ബോസ് താരം അപർണ്ണ മൾബറിയും പറയുന്നത്. ബിഗ് ബോസ്സിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ ന്യൂ നോർമൽ മത്സരാർത്ഥി തന്നെ ആയിരുന്നു റിയാസ് സലിം.
റിയാസ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ നാല്പത്തിരണ്ടാം ദിവസം മുതൽ പൂർണ്ണ പിന്തുണ കൊടുത്തത് ജാസ്മിനും അതുപോലെ നിമിഷവും കൂടെ ഉണ്ടായിരുന്നു. അവസാന ഘട്ടത്തിൽ ഇരുവരും പുറത്തേക്ക് പോയി എങ്കിൽ കൂടിയും ബിഗ് ബോസ് വീടിന് പുറത്തുനിന്ന് ശക്തമായ പിന്തുണ ജാസ്മിനും നിമിഷവും നൽകി. എന്നാൽ വിജയിച്ചത് പോലെ അല്ല നടന്നത് എന്ന് അപർണ്ണ ഇപ്പോൾ പറയുന്നു.. ഞാൻ വിചാരിച്ചിരുന്നത് റിയാസ് വിജയിക്കും എന്നായിരുന്നു. പക്ഷെ വിജയിച്ചില്ല.
എന്നാൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഒട്ടും കരുതിയില്ല. റിയാസ് പുറത്തേക്ക് പോയപ്പോൾ താൻ കരുതി ഇരുന്നത് ബ്ലേസ്‌ലി ജയിക്കും എന്ന് ആയിരുന്നു. പക്ഷെ റിസൾട്ട് വന്നപ്പോൾ ഞങ്ങളെ ഞെട്ടിച്ചു. ഇനി ആരാണ് വിജയി എന്ന് വന്നാലും ഞങ്ങളുടെ മനസ്സിൽ വിജയി റിയാസ് തന്നെയാണ് എന്നും അപർണ്ണ പറയുന്നു.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…