മലയാളത്തിൽ നാല് സീസണുകൾ ആണ് ഇതുവരെയും ബിഗ് ബോസ് നടന്നത്. അതിൽ ഏറ്റവും കൂടുതൽ ഗംഭീരമായി നടന്നത് നാലാം സീസൺ ആണെന്ന് പറയേണ്ടി വരും. വിജയിയുടെ കാര്യത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായി എങ്കിൽ കൂടിയും ഏറ്റവും ശക്തമായ ആർമികൾ ഉണ്ടായ വര്ഷം കൂടി ആയിരുന്നു ഇത്തവണത്തേത്.
ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ബ്ലേസ്‌ലി, ദില്ഷാ പ്രസന്നൻ, റിയാസ്, അഖിൽ എന്നിവർക്ക് ആയിരുന്നു ശക്തമായ ആർമികൾ ഉണ്ടായത്. അതെ സമയം ഇത്തവണ മികച്ച പ്രണയ രംഗങ്ങൾക്കും ബിഗ് ബോസ് സാക്ഷിയായി. ദിൽഷയോട് രണ്ടുപേരാണ് ഇത്തവണ പ്രണയ അഭ്യർത്ഥന നടത്തിയത്. ഡോക്ടർ റോബിൻ രാധാകൃഷ്ണനും അതുപോലെ മുഹമ്മദ് ദിലിജെന്റ് ബ്ലേസ്ലിയും ആയിരുന്നു തങ്ങളുടെ പ്രണയം പറഞ്ഞത്.
ആദ്യം റോബിൻ പറഞ്ഞു പിന്നാലെ ആയിരുന്നു ഷോ തുടങ്ങി പതിനാലാം ദിവസം ബ്ലേസ്‌ലി പ്രണയം പറയുന്നത്. എന്നാൽ ഇരുവരോടും സമ്മതം പറയുകയും ചെയ്തിരുന്നില്ല ദിൽഷ എന്നുള്ളതാണ് മറ്റൊരു സത്യം. ബ്ലേസ്‌ലിയെ കാണുന്നത് തന്റെ സഹോദരന്റെ സ്ഥാനത്തിൽ ആയിരുന്നു എന്നാണു ദില്ഷാ പലപ്പോഴും പറഞ്ഞത്. അതുപോലെ റോബിൻ തന്റെ ഏറ്റവും അടുത്ത സുഹൃത്തായി ആണ് കാണുന്നത് എന്നും ദില്ഷാ പലപ്പോഴും പറയുന്നത്.
എന്നാൽ ബിഗ് ബോസ്സിൽ നിന്നും റോബിൻ പുറത്തായപ്പോഴും റോബിനും ആർമിയും മികച്ച പിന്തുണ നൽകിയതിൽ കൂടിയാണ് ദിൽഷ ബിഗ് ബോസ് വിജയി ആയി മാറിയത്. വലിയ പ്രേക്ഷക പിന്തുണ ഉണ്ടായിരുന്ന റോബിൻ അപ്രതീക്ഷിതമായി ആയിരുന്നു ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് പോകുന്നത്. തുടർന്ന് ദിൽഷയെ വളക്കാൻ ഉള്ള തന്ത്രങ്ങൾ കൂടുതൽ ഊർജിതമായി ബ്ലേസ്‌ലി ചെയ്തു എങ്കിൽ കൂടിയും ദിൽഷയുടെ മറുപടി സഹോദരൻ എന്ന് തന്നെ ആയിരുന്നു.
തുടർന്ന് ഈ പ്രണയത്തിന്റെ പേരിൽ റോബിൻ ബ്ലേസ്‌ലിയെ പരസ്യമായി വെല്ലുവിളിക്കുന്നത് അടക്കമുള്ള സംഭവങ്ങൾ ഉണ്ടായി. എന്നാൽ ബിഗ് ബോസ് വിജയി ആയി ദിൽഷ തിരിച്ചു വന്നതോടെ വീണ്ടും റോബിൻ തന്റെ ഇഷ്ടവുമായി മുന്നോട്ട് തന്നെ പോകാനുള്ള തീരുമാനത്തിൽ ആണോ എന്നുള്ള ആകാംക്ഷയിൽ ആണ് ഇപ്പോൾ റോബിൻ ദിൽഷ ആരാധകർ. ഇപ്പോൾ ദിൽഷയുടെ വീട്ടിൽ ചെന്ന് വിവാഹ ആലോചന നടത്തുമോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് റോബിൻ.
ഇപ്പോൾ അതിനുള്ള സമയമല്ല എന്നാണ് റോബിൻ പറയുന്നത്. ബിഗ്‌ബി ബോസിൽ നിന്നും ഇറങ്ങി കഴിഞ്ഞാൽ ഉടനെ ഒരാളുടെ അടുത്തേക്ക് പോകുന്നത് ശരിയല്ല. സമയം ഉണ്ടല്ലോ.. ദിൽഷ എന്നെ പെൺകുട്ടിക്ക് അവളുടേതായ തീരുമാനങ്ങൾ ഉണ്ടാവും. അവൾ എന്നെ കാണുന്നത് ബെസ്റ്റ് ഫ്രണ്ട് ആയിട്ടാണ്.
എനിക്ക് അവളോടുള്ള ഇഷ്ടം അവൾക്ക് എന്നോട് ഉണ്ടാവണം എന്നില്ലല്ലോ.. അതുകൊണ്ടാണ് ഞാൻ ദിൽഷയുടെ തീരുമാനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നെ ഇഷ്ടപ്പെടുന്ന ആളുകൾ അത് മനസിലാക്കണം എന്നും റോബിൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…